ജയിലര്‍ 2 വരുന്നോ ; ചിത്രത്തെ കുറിച്ച് താരം പറയുന്നു

52

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് 2023ല്‍ റിലീസ് ചെയ്ത രജനികാന്ത് ചിത്രമായിരുന്നു ജയിലര്‍. ചിത്രം ആഗോള ബോക്‌സോഫീസില്‍ 600 കോടിക്ക് മുകളില്‍ നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യം തുടക്കത്തിലെ വന്നിരുന്നു. 

സംവിധായകന്‍ നെല്‍സണ്‍ ഇതിന്റെ സൂചനയും നല്‍കിയിരുന്നു. ഇപ്പോഴിതാ ഇത് ശരിവയ്ക്കുന്ന ചില റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനി ചിത്രത്തിന് ശേഷം നെല്‍സണ്‍ ചിത്രത്തിനാണ് രജനി കൈകൊടുക്കുക എന്നാണ് .

Advertisements

അത് ജയിലര്‍ 2 ആയിരിക്കും എന്നും പറയപ്പെടുന്നു. അതേസമയം ജയിലര്‍ 2 അഭ്യൂഹത്തിന് ശക്തിപകര്‍ന്ന് ജയിലറില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയ നടി മിര്‍ണ മേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാകുകയാണ്. ജയിലര്‍ 2 സംഭവിക്കുമോ എന്നതാണ് മിര്‍ണയോട് ചോദിച്ചത്.

ചിത്രത്തെക്കുറിച്ച് അതിന്റെ അണിയറക്കാര്‍ തന്നെ പറയുന്നതാകും കൂടുതല്‍ ഭംഗി. എന്നാല്‍ ജയിലര്‍ 2 ആലോചിക്കുന്നുണ്ട്. അതിന്റെ എഴുത്തുപരിപാടികള്‍ നടക്കുന്നുണ്ട്. എന്റെ ക്യാരക്ടര്‍ അതില്‍ ഉണ്ടാകുമോ എന്ന് പറയാന്‍ സാധിക്കില്ല. അത് പൂര്‍ണ്ണമായും സംവിധായകന്റെ കാര്യമാണ്. എന്റെ ജയിലറിലെ റോളിന് കുറച്ചുകൂടി സ്‌പേസ് നല്‍കാന്‍ അദ്ദേഹത്തിന് തോന്നിയാല്‍ ഞാന്‍ ഉണ്ടാകും ഇതാണ് മിര്‍ണ മേനോന്‍ പറഞ്ഞത്.

 

Advertisement