പ്രതിഫലം കുറവ് മലയാളത്തിലാണ് : മൂല്യമുള്ള സിനിമകൾ ഉണ്ടാകുന്നത് അവിടെ നിന്ന് : സത്യരാജ്

393

തമിഴ് പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് സത്യരാജ്. ബാഹുബലിയിലെ കട്ടപ്പ എന്ന വേഷത്തിലൂടെ താരം പാൻ ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ചും, മറ്റു സിനിമാ ഇൻഡസ്ട്രിയെ കുറിച്ചും സംസാരിക്കുകയാണ് സത്യരാജ്.

കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ : വില്ലൻ കഥാപാത്രം ചെയ്തുകൊണ്ടാണ് ഞാൻ അഭിനയത്തിലേക്ക് വരുന്നത്. പിന്നാലെ തമിഴ് സിനിമ എന്നെ നായകനാക്കി മാറ്റി. എന്റെ ആദ്യ ചിത്രങ്ങളിലൊന്നും പാട്ടോ, നായികയോ ഉണ്ടായിരുന്നില്ല.

Advertisements

Also Read
അന്ന് അയാൾ അജിത്തിനെ ആക്രമിച്ചു: ആരോടും മിണ്ടാതെ 20 ദിവസമാണ് അജിത് നടന്നത് : ചെയ്യാറു ബാലു

തമിഴിലും, തെലുങ്കിലും നല്ല പേയ്മെന്റ് ലഭിക്കും. പക്ഷെ മലയാളത്തിൽ അങ്ങനെ അല്ല.ഹിന്ദിയിൽ ആണെങ്കിലും ഹോളിവുഡിൽ ആണെങ്കിലും സാലറി കൂടുതൽ കിട്ടും. എന്നാൽ ക്വാളിറ്റി നോക്കുമ്പോൾ മലയാളം ആണ് മുന്നിൽ. മലയാളം വ്യത്യസ്തമായ സബ്‌ജെക്ടുകളാണ് നൽകുന്നത്.

ഞാൻ ഏറ്റവും കൂടുതൽ ആസ്വാദിക്കുന്നതും മലയാളം സിനിമകളും പാട്ടുകളുമാണ്.നസീർ സാറിന്റെയും, മധു സാറിന്റെയും എല്ലാം പാട്ടുകൾ ഞാൻ ആസ്വദിക്കാറുണ്ട്. അക്കര ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും എന്ന പാട്ട് ഞാൻ ഇപ്പോഴും യൂട്യൂബിൽ കേൾക്കാറുണ്ട്.

Also Read
എന്റെ ഡിസിഷൻ മേക്കിങ് അതോറിറ്റിയാണ് ഭാര്യ, എന്തും അവളോട് ചോദിച്ചിട്ട് മാത്രമേ ഞാൻ ചെയ്യൂ: റഹ്‌മാൻ

ഒരു അമ്പത് ശതമാനം മലയാളം മനസ്സിലാവുന്ന ആളാണ് ഞാൻ. അത് വെച്ചാണ് എല്ലാം ആസ്വാദിക്കുന്നത്. ബ്‌ളാക്ക് ആൻഡ് വൈറ്റ് കാലഘട്ടമാണ് ഞാൻ കൂടുതൽ എൻജോയ് ചെയ്യാറുള്ളത് എന്നാണ് സത്യരാജ് പറഞ്ഞത്.

Advertisement