അന്ന് അയാൾ ശ്രീവിദ്യയെ തെലുങ്കിൽ പരിചയപ്പെടുത്തി; പക്ഷേ വേണ്ടത്ര ശോഭിക്കാൻ താരത്തിന് സാധിച്ചില്ല; നിർമ്മാതാക്കൾ അവരെ തഴഞ്ഞു; തെലുങ്കിൽ ശ്രീവിദ്യക്ക് സംഭവിച്ചത് ഇങ്ങനെ

248

2006 ഒക്ടോബറിൽ മലയാളത്തിന് നഷ്ടമായ താരമാണ് ശ്രീവിദ്യ. ജനിച്ചത് തമിഴ്‌നാട്ടിലാണെങ്കിലും തെന്നിന്ത്യയിൽ ഒരു കാലത്ത് കത്തി നിന്നിരുന്ന താരമായിരുന്നു അവര്. ശ്രീവിദ്യയുടെ പ്രണയവും, വിവാഹവും, തകർച്ചകളും മലയാളികൾക്കിന്നും മനപാഠമാണെന്ന് തന്നെ പറയാം. താരത്തിന്റെ അവസാന കാലത്തും താരം ആഗ്രഹം പ്രകടിപ്പിച്ചത് താൻ സ്‌നേഹിച്ച ഉലകനായകൻ കമലഹാസനെ കാണാൻ മാത്രമാണ്. ഭംഗിക്ഷയിച്ച്, കാൻസറിന്റെ കൈകളിൽ അമർന്ന, തന്നെ പ്രാണന് തുല്യം സ്‌നേഹിച്ച ശ്രീവിദ്യയെ കണ്ടപ്പോൾ സാക്ഷാൽ ഉലകനായകൻ പോലും കണ്ണീരണിഞ്ഞു എന്നത് മറ്റൊരു സത്യം.

തന്റെ പതിമൂന്നാം വയസ്സിൽ അമ്മക്ക് സഹായമായാണ് ശ്രീവിദ്യ പടങ്ങളിൽ അഭിനയിച്ച് തുടങ്ങുന്നത്. 1969 ൽ സത്യന്റെ നായികയായി മലയാളത്തിലേക്ക് താരം അരങ്ങേറി. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറിയ താരം, വൈകാതെ തന്നെ അമ്മ വേഷങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങി. വളരെ അപ്രതീക്ഷിതമായാണ് ശ്രീവിദ്യ തെലുങ്കിൽ അഭിനയിക്കുന്നത്. വെളുത്ത് മെലിഞ്ഞ സുന്ദരികളായ നായികമാർ അരങ്ങ് വാണിരുന്ന കാലത്ത് നടനും, നിർമ്മാതാവും, എഴുത്തുക്കാരനുമായ ദസരി നാരായണ റാവുവാണ് ശ്രീവിദ്യയെ ആദ്യമായി തെലുങ്കിൽ അവതരിപ്പിക്കുന്നത്.

Advertisements

Also Read
ഇവൾ അഹങ്കാരി ആണെന്ന് അവർക്ക് തോന്നും; പക്ഷെ അങ്ങനെ അല്ല; അവൾ വളരെ സെൻസിറ്റീവാണ്; അനിയത്തി അഭിരാമിയെ കുറിച്ച് അമൃത സുരേഷ്‌

നരസിംഹ രാജുവായിരുന്നു തെലുങ്കിലെ ശ്രീവിദ്യയുടെ ആദ്യ നായകൻ. തുടർന്ന് ശോഭൻ ബാബുവിനെ നായകനാക്കി ദസരി സിനിമ ചെയ്യാൻ ശ്രമിച്ചെങ്കിലും അത് സാധിക്കാതെ വന്നു. അതേസമയം ശ്രീവിദ്യ തടിച്ചിരിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച വ്യക്തികളുമുണ്ടായിരുന്നു. എന്നാൽ ആദ്യ സിനിമക്ക ശേഷം ശ്രീവിദ്യക്ക് തെലുങ്കിൽ നിന്ന് അവസരങ്ങൾ ലഭിച്ചില്ല. അതിന് കാരണമായി പറഞ്ഞത് ശ്രീവിദ്യയുടെ തടിയായിരുന്നു.

മരിക്കുന്നത് വരെയുള്ള താരത്തിന്റെ 40 വർഷത്തെ സിനിമാ ജീവിതം എടുത്ത് നോക്കിയാല 800 ഓളം സിനിമകളിലാണ് താരം അഭിനിയിച്ചിരിക്കുന്നത്. സിനിമയിൽ വന്ന് ഏതാനും നാളുകൾക്കുള്ളിൽ തന്നെ അമേരിക്കയിൽ നിന്ന് ഒരു വിവാഹ ആലോചന ശ്രീവിദ്യക്ക് ലഭിച്ചിരുന്നു. എന്നാൽ കുടുംബത്തിലെ കടബാധ്യതകളെ ഓർത്ത് അമ്മ അത് എതിർത്തു. പിന്നീടാണ് താരം കമലഹാസനുമായി പ്രണയത്തിലാകുന്നത്. വിവാഹം വരെ ഉറപ്പിച്ചെങ്കിലും, ഇരുവർക്കും ഇടയിലെ അഭിപ്രായ ഭിന്നത മൂലം കമൽ വാണി ഗണപതിയെ വിവാഹം ചെയ്തു.

Also Read
ഇതെന്റെ മൂന്നാമത്തെ വിവാഹമാണ്; സേഷ്യൽ മീഡിയ അധികം ഉപയോഗിക്കുന്ന ആളല്ല ഞാൻ; കുടുംബത്തിനൊപ്പം ചിലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്; മായാമൗഷ്മി

പിന്നീട് തീക്കനൽ എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെ നിർമ്മാതാവ് ജോര്ജ്ജ് തോമസിനെ ശ്രീവിദ്യ പരിചയപ്പെടുകയും, പിന്നീട് ആ ബന്ധം വിവാഹത്തിൽ എത്തുകയും ചെയ്തു. പക്ഷെ ആ ദാമ്പത്യം അധികം വൈകാതെ തകർന്നു. തന്റെ സ്വത്തുക്കളെല്ലാം ജോർജ്ജ് കൈക്കലാക്കിയതായി കാണിച്ച് ശ്രീവിദ്യ അയാൾക്കെതിരെ കേസ് ഫയൽ ചെയ്തു. തുടർന്ന് വിവാഹമോചനം ലഭിച്ച താരം സ്വന്തം സഹോദരനൊപ്പമാണ് ജീവിച്ചിരുന്നത് .

Advertisement