ഇളയ ദളപതിയും അച്ഛനും തമ്മിലുള്ള പ്രശ്‌നത്തിന് കാരണം ഭാര്യ സംഗീത; പക്ഷെ മരുമകൾ ഉത്തമയാണെന്ന് ആവർത്തിച്ച് അമ്മായി അമ്മയും

118

തമിഴിലെ മിന്നും താരമാണ് ഇളയദളപതി വിജയ്. വിജയ് നായകനായി ഇറങ്ങിയ ചിത്രം വാരിസ് തിയ്യറ്ററിൽ കോടിക്കണക്കിന് രൂപയുടെ കളക്ഷനാണ് നേടി കൊണ്ടിരിക്കുന്നത്. പൊങ്കൽ റിലീസ് ആയാണ് ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുന്നത്. എന്നാൽ ഭാര്യ സംഗീതയെ താരം ഡിവോഴ്‌സ് ആക്കി എന്ന തരത്തിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വാർത്തകൾ പ്രചരിച്ചിരുന്നു.

വിക്കി പീഡിയയിലാണ് താരത്തെ സംബന്ധിച്ച് ആദ്യം തിരുത്ത് വരുന്നത്. ഭാര്യ സംഗീതയുമായി ഡിവോഴ്‌സ് ആയ വിജയ്, മലയാളി കൂടിയായ കീർത്തി സുരേഷിനൊപ്പമാണ് ജീവിക്കുന്നത് എന്നായിരുന്നു തിരുത്ത് വന്നത്. എന്നാൽ ഇപ്പോഴിതാ വിജയുടെ പിതാവും ആയി പിരിയാനുള്ള കാരണത്തെക്കുറിച്ചാണ് റിപ്പോർട്ടുകൾ വന്ന് കൊണ്ടിരിക്കുന്നത്.

Advertisements
Courtesy: Public Domain

Also Read
അന്ന് എനിക്ക് നല്ല പനിയായിരുന്നു, ഷൂട്ടിംഗ് മുടങ്ങേണ്ടെന്ന് കരുത് ഞാനത് ആരോടും പറഞ്ഞില്ല, പിന്നെ ഉണ്ടായത് എല്ലാവരെയും ഭയപ്പെടുത്തി; രാധിക

വിജയുടെ കടുത്ത ആരാധികയായിരുന്നു സംഗീത. ശ്രീലങ്കൻ സ്വദേശിയായ സംഗീതയുടെയും വിജയുടെയും പ്രണയവിവാഹമായിരുന്നു. വീട്ടുക്കാരുടെ സമ്മതത്തോടെയാണ് ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ ഭാര്യ സംഗീതയുടെ അമിതമായ ആവശ്യങ്ങൾ പിതാവുമായി പിരിയുന്നതിലേക്ക് എത്തിച്ചു എന്നാണ് പുറത്ത് വരുന്നത്.

വിജയുടെ സിനിമയുമായി ബന്ധപ്പെട്ട എല്ലാം നോക്കി നടത്തിയിരുന്നത് അച്ഛനായിരുന്ന ചന്ദ്രശേഖറാണ്. കഥ കേൾക്കുന്നതും, പ്രതിഫലം ഉറപ്പിക്കുന്നതും അദ്ദേഹം തന്നെ. എന്നാൽ ഇക്കാര്യങ്ങളൊക്കെ സ്വന്തമായി ചെയ്തു കൂടെ എന്ന അഭിപ്രായം മുന്നോട്ട് വെക്കുന്നത് സംഗീതയാണ്. അതിന്റെ ഭാഗമായി അച്ഛൻ മാറി നില്ക്കാൻ തുടങ്ങി. പിതാവ് നിർത്തിയിരുന്ന ജോലിക്കാരെ മാറ്റി പുതിയ ആളുകളെ നിയമിച്ചു.

Also Read
പുതിയ രോഗാവസ്ഥയുമായി മംമ്ത മോഹൻദാസ്; ധൈര്യവതിയായിരിക്കാൻ ഉപദേശിച്ച് ആരാധകരും

ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതോടെ വിജയ് കുടുംബസമ്മേതം പുതിയ വീട്ടിലേക്ക് താമസം മാറി. അതേസമയം മരുമകൾ സംഗീതയെ കുറിച്ച് നല്ല അഭിപ്രായമാണ് അമ്മ ശോഭക്കുള്ളത്. കൊച്ചുമക്കളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുവായ അമ്മയാണ് സംഗിത എന്നാണ് ശോഭ പറയുന്നത്.

Advertisement