മലയാളത്തിലെ താരങ്ങളുടെ അറിയാക്കഥകൾ പലതും പൊതുസമൂഹത്തിന് മുന്നിൽ തുറന്നു പറയുന്ന വ്യക്തിയാണ് ശാന്തിവിള ദിനേശ്. അദ്ദേഹം പറയുമ്പോഴായിരിക്കാം പല കാര്യങ്ങളും പുറത്തു വരുന്നത് തന്നെ. ഇപ്പോഴിതാ വളരെ ചെറുപ്രായത്തിൽ ആത്മഹത്യ ചെയ്ത മയൂരി എന്ന നടിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ; ‘1998 ൽ സമ്മർ ഇൻ ബത്‌ലഹേം എന്ന സിനിമയിലൂടെയാണ് മയൂരി മലയാള സിനിമാ രം?ഗത്തേക്ക് കടന്ന് വന്നത്. മലയാളത്തൽ ഉറച്ച് നിൽക്കുമോ എന്ന് ചോദിച്ചപ്പോൾ ഉറച്ച് നിന്നില്ലെങ്കിലും വിട്ട് പോകാൻ താൽപര്യമില്ലെന്നാണ് മയൂരി നൽകിയ മറുപടി. അച്ഛന്റെ ജോലി മാറ്റം കാരണം ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും മയൂരിക്ക് ജീവിക്കേണ്ടി വന്നു.’വ്യക്തി ജീവിതവും സിനിമാ ജീവിതവും രണ്ടാണെന്നും അവ ഒന്നിച്ച് കൊണ്ട് പോകാൻ പ്രത്യേക കഴിവ് വേണം എന്നും അറിയാത്തവളായിരുന്നു മയൂരി.
Also Read
അവർക്ക് അതാണ് സന്തോഷം നൽകുന്നതെങ്കിൽ ചെയ്യട്ടെ; തിരിച്ചും നമ്മൾ സന്തോഷത്തോടെ ഇരിക്കണം; മീര നന്ദൻ
ഹരിഹരൻ സംവിധാനം ചെയ്ത പ്രേം പൂജാരി എന്ന ചിത്രത്തിൽ ചഞ്ചൽ എന്ന പിന്നണി ?ഗായികയായി അവർ അഭിനയിച്ചു. ആ സിനിമയിലൂടെ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയാകും എന്നവർ വിശ്വസിച്ചു.പക്ഷെ പ്രേം പൂജാരി ദയനീയ പരാജയം ആയിരുന്നു. നിനച്ചിരിക്കാതെയാണ് ലോഹിതദാസിന്റെ അരയന്നങ്ങളുടെ വീട് എന്ന സിനിമയിൽ വേഷം ലഭിച്ചത്. തന്റെ രൂപ സാദൃശ്യമുള്ള ആളുടെ അശ്ലീല വീഡിയോ പുറത്ത് വന്നതും ഉദരരോ?ഗം കാരണം ശരീരഭാരം കുറഞ്ഞ് ഭം?ഗി നഷ്ടപ്പെടുന്നതും സിനിമകൾ തരാമെന്ന് മോഹിപ്പിച്ച് പലരും വഞ്ചിച്ചതുമൊക്കെയാകണം 2005 ൽ മയൂരിയെ ആത്മഹത്യയിലേക്ക് നയിച്ചത്,
കസ്തൂരി മാൻ എന്ന മലയാള സിനിമ ലോഹിതദാസ് തമിഴിൽ ഒരുക്കുമ്പോൾ മലയാളത്തിൽ സോന നായർ ചെയ്ത വേഷം മയൂരിക്ക് കൊടുക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ ലോഹിതദാസിനെ വിളിച്ചപ്പോൾ അദ്ദേഹത്തിന് എന്തോ തിരക്കുള്ള സമയം ആയിരുന്നു. ഞാനൽപ്പം തിരക്കിലാണ് പിന്നീട് വിളിക്കാം എന്ന് പറഞ്ഞ് ഫോൺ വെച്ചു. അതും മയൂരിക്ക് നിരാശയായിരിക്കാമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
‘ജീവിച്ചിരിക്കാൻ പ്രത്യേക കാരണങ്ങൾ ഇല്ലാത്തതിനാൽ ഞാൻ ആത്മഹത്യ ചെയ്യുന്നെന്നാണ് മയൂരി സഹോദരനായി എഴുതി വെച്ച ആത്മഹത്യാ കുറിപ്പിൽ പറഞ്ഞത്. അവരെ മലയാളികൾ മറക്കാൻ സാധ്യതയില്ല. ആകാശ?ഗം?ഗയിൽ ജീവിനോടെ കത്തിക്കുന്ന സീനൊക്കെ വിഷമത്തോടെയേ നമുക്ക് കണ്ടിരിക്കാൻ പറ്റൂ. ജീവിതത്തിലും പച്ചയ്ക്ക് കത്തിക്കുന്ന അനുഭവങ്ങൾ നേരിട്ടതാകാം മയൂരിയെ ചെറുപ്രായത്തിൽ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച ഘടകമെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.