തമിഴിലെ എണ്ണം പറഞ്ഞ സംവിധായകരിൽ പ്രധാനിയാണ് സെൽവരാഘവൻ. മറ്റാരും പറയാൻ മടിക്കുന്ന കാര്യങ്ങൾ വളരെ സത്യസന്ധമായി സിനിമയാക്കുവാൻ ഏതറ്റം വരെയും പോകുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. എന്നാൽ സംവിധായകന്റെ വിവാഹബന്ധം വിചാരിച്ച പോലെ സന്തോഷകരമാക്കുവാൻ അദ്ദേഹത്തിന് സാധിച്ചില്ല. തന്റെ സിനിമയിലെ നായികയെ തന്നെ ജീവിത സഖിയാക്കിയെങ്കിലും പാതിവഴിയിൽ ഇരുവർക്കും വേർപിരിയേണ്ടതായി വന്നു.
ധനുഷിന്റെയും, സെൽവരാഘവന്റെയും അച്ഛനായ കസ്തൂരിരാജ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് സെൽവരാഘവൻ തിരക്കഥ എഴുതിക്കൊണ്ട് കടന്ന് വരുന്നത്. തുടർന്ന് അനുജൻ ധനുഷിനെ നായകനാക്കി കാതൽ കൊണ്ടേൻ എന്ന സിനിമ സംവിധാനം ചെയ്ത് അദ്ദേഹം തന്റെ സംവിധാന ജീവിതം ആരംഭിച്ചു. സെവൻ ജി റെയിൻബോ കോളനി, പുതുപേട്ടൈ തുടങ്ങി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.
ഇപ്പോഴിതാ സെൽവരാഘവൻ, സോണിയ അഗർവാൾ ബന്ധം പിരിയാൻ കാരണക്കാരൻ അച്ഛൻ സെൽവരാഘവനാണെന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിന് മുമ്പ് സോണിയ അഗർവാളിന് മദ്യപാനവും, പുകവലിയും ഉണ്ടായിരുന്നു. വിവാഹത്തിന് ശേഷം ഇത് മാറുമെന്നാണ് കരുതിയത്. പക്ഷേ ഈ ശീലം ഉപേക്ഷിക്കാൻ സോണിയക്ക് കഴിയുമായിരുന്നില്ല. ഇതിനെ തുടർന്ന് കസ്തൂരിരാജ സോണിയയെ ചോദ്യം ചെയ്തു.
ഈ ശീലങ്ങൾ ഉപേക്ഷിക്കാൻ പറഞ്ഞുക്കൊണ്ട് അദ്ദേഹം സോണിയയുമായി വാക്ക് തർക്കത്തിലായി എന്നാണ് റിപ്പോർട്ടുകൾ. തന്റെ ശീലം ഉപേക്ഷിക്കാൻ സാധിക്കില്ല എന്ന് സോണിയ അറിയച്ചതോടെ പ്രശ്‌നങ്ങൾ രൂക്ഷമായി. അതേ തുടർന്ന് സോണിയയും, സെൽവരാഘവനും അകന്നു. അതേസമയം വിവാഹത്തോടെ സിനിമയിൽ നിന്ന് അപ്രത്യക്ഷയായ സോണിയ അഗർവാൾ ഈയടുത്താണ് വീണ്ടും സിനിമകളിൽ സജീവമാകാൻ തുടങ്ങിയത്.
അടുത്തിടെ നല്കിയ അഭിമുഖത്തിൽ സെൽവരാഘവനെ കുറിച്ച് സോണിയ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു നല്ല അധ്യാപകനായാണ് സെൽവരാഘവനെ ജീവിതത്തിൽ അടയാളപ്പെടുത്തുന്നത് എന്നാണ് അന്ന് താരം പറഞ്ഞത്. ജീവിതത്തിൽ പരസ്പര പ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും തന്നെ അഭിനയിക്കാൻ പഠിപ്പിച്ച കർക്കശക്കാരനായ അധ്യാപകൻ എന്നാണ് സെൽവരാഘവനെ കുറിച്ച് സോണിയ പറഞ്ഞത്.