കഴിഞ്ഞദിവസമായിരുന്നു നയന്‍താര ഭര്‍ത്താവ് വിഘ്നേശിനെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അണ്‍ഫോളോ ചെയ്തു എന്ന വാര്‍ത്ത കാട്ടുതീ പോലെ പരന്നത്. ഇതിന് പിന്നാലെ നയന്‍താര പങ്കുവെച്ച ഒരു പോസ്റ്റും ചര്‍ച്ചയായി. ഇതോടെ ഇവര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന തരത്തിലുള്ള ചോദ്യവും വന്നു. ഇപ്പോള്‍ ഇതാ വിഘ്നേഷ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് വൈറല്‍ ആവുന്നത്.
നയന്‍താരയുടെ ബ്യൂട്ടി ബ്രാന്‍ഡായ 9 സ്കിന്‍ വരാനിരിക്കുന്ന അവാര്‍ഡ് ഷോയുടെ ടൈറ്റില്‍ സ്പോണ്സര് ആയിരിക്കുമെന്ന പോസ്റ്ററാണ് സംവിധായകനായ വിഘ്നേശ് പങ്കുവച്ചിരിക്കുന്നത്. അവാര്‍ഡ് ഷോയുടെ വിശദാംശങ്ങള്‍ക്കൊപ്പം പൂക്കളുമായി പോസ് ചെയ്യുന്ന നയന്‍താരയുടെ ഫോട്ടോയും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ ദമ്പതികള്‍ക്കിടയില്‍ ഒരു പ്രശ്നവുമില്ല എന്ന് തെളിയിക്കുന്ന സ്റ്റോറി ആണ് ഇത്. അതേസമയം നയന്‍ വീണ്ടും ഭര്‍ത്താവിനെ ഫോളോ ചെയ്തു എന്ന് വാര്‍ത്ത പുറത്തുവരുന്നുണ്ട്. നയന്‍താര വിഘ്നേഷിനെ അണ്‍ഫോളോ ചെയ്തു എന്ന വാര്‍ത്ത വന്ന് മണിക്കൂറുകള്‍ കഴിഞ്ഞതിനുശേഷം ആണ് വീണ്ടും നയന്‍ ഫോളോ ചെയ്തത് .
2022 ജൂണ്‍ 9നാണ് നയന്‍താരയും വിഘ്നേശും ചെന്നൈ മഹാബലിപുരത്ത് വച്ച് വിവാഹിതരായത്. ഷാരൂഖ് ഖാന് ബോളിവുഡ് കോളിവുഡ് താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. നയന്‍സിനും വിഘ്നേശിനും ഉലകം, ഉയിര് എന്നിങ്ങനെ ഇരട്ട മക്കളാണ്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുട്ടികള്‍ ജനിച്ചത്.