പഴകുന്തോറും വീര്യം കൂടും എന്ന് പറയുന്നതുപോലെയാണ് ടൈറ്റാനിക്കിന്റെ അവസ്ഥ. ഈ കപ്പല്‍ മുങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ഇപ്പോഴും ഇതേ കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. 2023 ജൂണ്‍ മാസം ടൈറ്റാനിക് സന്ദര്‍ശിക്കാന്‍ പോയ ടൈറ്റന്‍ എന്ന പേടകം പൊട്ടിത്തെറിച്ച് അഞ്ചുപേര്‍ മരിച്ചപ്പോഴും ടൈറ്റാനിക്കിനെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും നടന്നു. നിരവധി പേരാണ് ഈ കപ്പല്‍ കാണാന്‍ ആഴക്കടലിലേക്ക് പോകുന്നത്.
ഇതിനിടെ ആ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ടൈറ്റാനിക്ക് സിനിമയും ശ്രദ്ധ നേടി. ഇതൊക്കെ കാണുമ്പോള്‍ ഒരു വേദന തന്നെയാണ് മനസ്സില്‍. 2,223 പേര്‍ ആയിരുന്നു അപകട സമയത്ത് കപ്പലില്‍ ഉണ്ടായിരുന്നത് ഇതില്‍ 1517 പേര്‍ മരിക്കുകയും ചെയ്തു.
ഒരുപക്ഷേ ടൈറ്റാനിക് സിനിമ കാണാത്തവര്‍ ചുരുക്കം ചിലരെ ഉണ്ടാവുള്ളൂ. സിനിമയിലെ കഥാപാത്രങ്ങളുടെ കോസ്റ്റ്യൂം അടക്കം പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. 1997 ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക് എന്ന വിശ്വ വിഖ്യാതമായ ചലച്ചചിത്രം കപ്പലിനെ ഇന്നും ലോകത്തിന് ആശ്ചര്യവും അത്ഭുതവും വേദനാകരവുമാക്കുന്നു.
Also readചുള്ളന്‍ തന്നെ ; മാത്യൂ ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ച് മോഹന്‍ലാല്‍
ഇപ്പോഴിതാ ചിത്രത്തില്‍ നായികയായ കേറ്റ് വിന്‍സ്ലെറ്റ് ധരിച്ചിരുന്ന ഓവര്‍കോട്ട് ലേലത്തിന് വെച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് പ്രകാരം ഇതിന് ഒരു ലക്ഷം ഡോളറിലധികം വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടി ധരിച്ച ഓവര്‍കോട്ടാണ് ഇപ്പോള്‍ ലേലത്തില്‍ വച്ചിരിക്കുന്നത്.
ലേല സ്ഥാപനമായ ഗോള്‍ഡിന്‍ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെന്‍ ഗോള്‍ഡിന്‍ പറയുന്നത് അനുസരിച്ച് ഈ ഓവര്‍ക്കോട്ടിന് ഒരുലക്ഷം ഡോളറില്‍ (ഏതാണ്ട് 83 ലക്ഷം രൂപ) കൂടുതല്‍ വിളി പോയേക്കും. ഇതുവരെ ഉയര്‍ന്ന തുക 34,000 ഡോളറാണ്.
ജാക്ക് ഒടുവില്‍ കടലിലേക്ക് മുങ്ങുന്ന രംഗത്തില്‍ അടക്കം റോസായി അഭിനയിച്ച കേറ്റ് വിന്‍സ്ലെറ്റ് ഈ കോട്ടാണ് ധരിച്ചിരിക്കുന്നത്.