2000 ത്തിൽ പുറത്തിറങ്ങിയ കഹോ ന പ്യാർ ഹേ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ താരമാണ് അമീഷ പട്ടേൽ. ഹൃത്വിക് റോഷനാണ് ചിത്രത്തിൽ നായകനായി എത്തിയത്. ആദ്യ ചിത്രം തന്നെ വൻ വിജയമായതോടെ ഇരുവരും അന്ന് വളരെ അധികം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് കൈ നിറയെ അവസരങ്ങളാണ് ബോളിവുഡിൽ അമീഷക്കും, ഹൃത്വിക്കിനും ലഭിച്ചത്.
പക്ഷേ അതിനിടയിൽ സിനിമയിൽ നിന്നും അമീഷ വിട്ടുനിന്നു. പ്രണയബന്ധങ്ങളും, തകർച്ചകളും, മാതാപിതാക്കളുമായുള്ള പ്രശ്‌നങ്ങളും താരത്തെ ബാധിച്ചു. ഗോസിപ്പ് കോളങ്ങളിൽ താരത്തെ കുറിച്ചുള്ള വാർത്തകൾ നിറഞ്ഞു നിന്നു. നിലവിൽ 47 വയസ്സുള്ള താരം അവിവാഹിതയായി തുടരുകയാണ് താരം. നിരവധി പ്രണയ ബന്ധങ്ങൾ അമീഷയുടെ ലൈഫിൽ വന്നെങ്കിലും അതിൽ ഏറ്റവും ചർച്ചയായത് സംവിധായകൻ വിക്രം ഭട്ടുമായുള്ള പ്രണയമാണ്.
കഹോ ന പ്യാർ ഹേ എന്ന തന്റെ ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുൻപേയാണ് അമീഷയും, വിക്രമും പരിചയപ്പെടുന്നത്. ആപ് മുച്ഛേ അച്ഛാ ലഗ്‌നേ ലഗേ എന്ന സിനിമയുടെ ചിത്രീകരണ സമയത്തായിരുന്നു അത്. ഇരുവരുടെയും പ്രണയം അന്ന് മാധ്യമങ്ങളിൽ വാർത്തയായി. അമീഷക്ക് വേണ്ടി താൻ കാത്തിരിക്കാൻ തയ്യാറാണെന്നാണ് അന്ന് വിക്രം പറഞ്ഞത്. അതേസമയം ആ ബന്ധം വിവാഹത്തിലെത്തിയില്ല. അതിന് മുമ്പേ ഇരുവരും പിരിഞ്ഞു.
ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ ആയിരുന്നില്ല പിരിയാൻ കാരണമെന്നതാണ് ശ്രദ്ധയായത്. അമീഷയും താരത്തിന്റെ അച്ഛനും തമ്മിലുള്ള പ്രശ്നങ്ങളാണ് അമീഷയുടെ പ്രണയത്തേയും തകർത്തത്. അമീഷയുടെ സാമ്ബത്തിക കാര്യങ്ങൾ നോക്കിയിരുന്നത് അച്ഛനായിരുന്നു. ഇതിൽ അദ്ദേഹം വരുത്തിയ പ്രശ്നങ്ങൾ അമീഷയുടേയും വിക്രമിന്റേയും സ്വകാര്യ സമയം കുറച്ചു. ഇതോടെ അകന്നു പോയ ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു.
എനിക്ക് തോന്നുന്നത് ഞങ്ങൾ ഒരിക്കും പരസ്പരം സ്നേഹിച്ചിട്ടില്ല എന്നാണ്. അമീഷയ്ക്ക് അവളുടെ മാതാപിതാക്കളുമായി പ്രശ്നമുണ്ടായിരുന്നു. ഞങ്ങളുടെ കരിയറിലെ മോശം സമയങ്ങൾ ഒരുമിച്ചാണ് പങ്കിട്ടത്. സത്യത്തിൽ ഞങ്ങൾ അത് പ്രണയമാണെന്ന് തെറ്റിദ്ധരിച്ചതാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു. ഇപ്പോഴും സുഹൃത്തുക്കളാണ്. അവൾ നല്ലൊരു പെൺകുട്ടിയാണ്” എന്നാണ് വിക്രം ഭട്ട് പറഞ്ഞത്.
2004ലാണ് അമീഷ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് സ്വന്തം അച്ഛനെതിരെ ലീഗൽ നോട്ടീസ് അയക്കുന്നത്. 12 കോടിയോളം വരുന്ന തന്റെ സ്വത്തുവകകൾ ദുരുപയോഗം ചെയ്തുവെന്നായിരുന്നു പരാതി. മകളുടെ പണം മുഴുവനും അച്ഛൻ അമിത് പട്ടേൽ മറ്റൊരു ബിസിനസിനായി ഉപയോഗിക്കുകയായിരുന്നു. അതോടെ തന്റെ പണം തിരികെ തരാൻ ആവശ്യപ്പെട്ട് അമീഷ കേസ് നൽകി. ഈ സമയത്ത് അമീഷയ്ക്ക് പിന്തുണയുമായി കൂടെ നിന്ന വിക്രം ഭട്ടിനേയും അമീഷയുടെ മാതാപിതാക്കൾ കോടതി കയറ്റി. ഈ സംഭവങ്ങളാണ് അമീഷയ്ക്കും വിക്രമിനും ഇടയിൽ പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണമായത്. പിന്നാലെ ഇരുവരും പിരിയുകയും ചെയ്തു.