പ്രേക്ഷകർക്കെല്ലാം പ്രിയപ്പെട്ട സെലിബ്രിറ്റി ഫാമിലിയാണ് ബഷീർ ബഷിയുടേത്. താരം പങ്ക് വെക്കുന്ന വീഡിയോകൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വേറലാകാറുള്ളത്. രണ്ട് ഭാര്യമാരും, മൂന്ന് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിൽ ഇതുവരെയും പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് താരം പറയുന്നത്. രണ്ട് ഭാര്യമാരും വളരെ ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഈ അടുത്താണ് ബഷീറിനും, മഷൂറക്കും ഒരാൺ കുഞ്ഞ് ജനിക്കുന്നത്.
കുഞ്ഞിന്റെ പേരിൽ ജനിച്ച സമയം മുതൽ സോഷ്യൽ മീഡിയ അക്കൗണ്ടും ഇരുവരും തുറന്നിരുന്നു. കുഞ്ഞിന്റെ വിശേഷങ്ങൾ എല്ലാം ഈ ചാനലിലൂടെയാണ് താരങ്ങൾ പങ്ക് വെക്കാറുള്ളത്. ഇപ്പോഴിതാ ബഷീർ ബഷി പോസ്റ്റ് ചെയ്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബഷീറിന്റെ രണ്ടാമത്തെ മകൻ മുഹമ്മദ് സൈഗത്തിന്റെ ആറാം പിറന്നാൾ കുടുംബം കഴിഞ്ഞ ദിവസം ആഘോഷമാക്കിയിരുന്നു. പിറന്നാളിന് സമ്മാനമായി ലഭിച്ച ഒരു ജോഡി ഷൂസിന്റെ അളവ് വലുതായതിന്റെ പേരിൽ മാറ്റി വാങ്ങാൻ പോയപ്പോഴുണ്ടായ അനുഭവമാണ് താരം വീഡിയോയിൽ പറയുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ; പ്യൂമയുടെ മനോഹരമായ ഷൂവാണ് മകന് സമ്മാനമായി ലഭിച്ചിരുന്നത്. എന്നാൽ സൈസ് അല്പം കൂടുതലായിരുന്നു. അതുക്കൊണ്ട് തന്നെ അത് മാറ്റി വാങ്ങാനായി ലുലു മാളിലെ പ്യൂമയുടെ ഷോപ്പിലേക്ക് പോയി. കാറിൽ ഇരുന്ന് മടുത്തപ്പോൾ എബ്രാൻ കരയാൻ തുടങ്ങി. അത് കൊണ്ട് കുഞ്ഞും, മഷൂറയും എനിക്കൊപ്പം ഷോപ്പിങ്ങിന് വന്നു. ഷൂ മാറ്റി വാങ്ങിയശേഷം പെട്ടെന്ന് കാറിനടുത്തേക്ക് എത്താനായി ലിഫ്റ്റ് ഉപയോഗിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. അതിന് വേണ്ടി ലിഫ്റ്റ് കാത്തു നില്ക്കുകയായിരുന്നു.
ഞങ്ങളുടെ സമീപത്തായി ഒരു ഒന്നര, രണ്ട് വയസുള്ള ഒരു പെൺകുഞ്ഞ് അതിന്റെ അമ്മയ്‌ക്കൊപ്പം നിൽക്കുന്നുണ്ടായിരുന്നു. ഈ കുഞ്ഞ് ലിഫിറ്റിന്റെ ഡോറിൽ കൈവെച്ചിരുന്നു. പെട്ടെന്ന് ലിഫ്റ്റ് വന്ന് വാതിൽ തുറന്നപ്പോൾ കുഞ്ഞിന്റെ കൈ ഡോറിനിടയിൽ കുടുങ്ങി കുഞ്ഞ് കരയാൻ തുടങ്ങി. കണ്ടുനിന്ന ഞാനും മഷൂറയും അടക്കം ഒരു നിമിഷം ഷോക്കായി നിന്നു. എന്ത് ചെയ്ത് കുഞ്ഞിന് രക്ഷിക്കണമെന്ന് അറിയില്ല. മഷൂറ കുഞ്ഞിനെ രക്ഷിക്കാൻ ആവശ്യപ്പെട്ട് കരച്ചിലും നിലവിളിയുമായിരുന്നു. മാത്രമല്ല എന്റെ എബ്രാനുമുണ്ട്. അപ്പോഴാണ് പെട്ടന്ന് തോന്നിയത് ഡോർ അടച്ചാൽ കൈ പുറത്തേക്ക് എടുക്കാൻ സാധിക്കുമെന്ന്.
അങ്ങനെ ലിഫിറ്റിന്റെ ഡോർ പെട്ടെന്ന് അടച്ചു. ഉടൻ തന്നെ കുഞ്ഞിന്റെ കൈ പുറത്തെടുത്തു. വേറെ കുഴപ്പങ്ങളൊന്നും ഭാഗ്യംകൊണ്ട് കുഞ്ഞിന് സംഭവിച്ചില്ല. കുറച്ച് സമയം കൈ ഇറുകി ഇരുന്നതിന്റെ ചെറിയ പ്രശ്‌നങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളു.’പക്ഷേ മഷൂറക്ക് ചെറിയ കുഞ്ഞ് ആയതുക്കൊണ്ട് തന്നെ ആ സംഭവം വളരെ ഷോക്കായി. അവൾ കരയാൻ തുടങ്ങി. പിന്നെ കുറച്ച് കഴിഞ്ഞ് റിലാക്‌സ് ആയതിന് ശേഷമാണ് പഴയ അവസ്ഥയിലേക്ക് വന്നത് എന്നാണ് ബഷീർ പറയുന്നത്.