ഒരാളിൽ നിന്ന് വന്ന ഫോൺ കോൾ കാരണം അന്ന് ആ സിനിമ റിലീസ് ചെയ്തില്ല; മകന്റെ കരിയർ രക്ഷിക്കാൻ അന്ന് ബിഗ് ബി ചെയ്തത് വിളിച്ച് പറഞ്ഞ് അനുരാഗ് കശ്യപ്

166

ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന സംവിധായകനും, അഭിനേതാവുമാണ് അനുരാഗ് കശ്യപ്. സിനിമയിലെ കൊള്ളരുതായ്മകളും, നെപ്പോട്ടിസവും വിളിച്ച് പറയാൻ മടിയില്ലാത്ത താരത്തിന് അതുക്കൊണ്ട് തന്നെ ശത്രുക്കളുടെ ഒരു നീണ്ട ലിസ്റ്റ് ഉണ്ടെന്ന് പറയാം. ബോളിവുഡിലെ വിവാദങ്ങളുടെ തോഴനാണ് അനുരാഗ്. സിനിമാ താരങ്ങൾ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ അനുരാഗിനെ തിരിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ബോളിവുഡിലെ ആംഗ്രി യങ്ങ്മാനെതിര അനുരാഗ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ മകന് വേണ്ടി മറ്റൊരു സിനിമയുടെ റിലീസ് അമിതാഭ് ബച്ചൻ തടഞ്ഞുവച്ചുവെന്നാണ് അനുരാഗ് ഒരിക്കൽ ആരോപിച്ചത്. 2012 ൽ പുറത്തിറങ്ങിയ സിനിമയാണ് ചിറ്റഗോംഗ്. മനോജ് വാജ്പേയ്, നവാസുദ്ദീൻ സിദ്ദീഖി, രാജ്കുമാർ റാവു എന്നിവരെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ബേദബ്രത പെയ്ൻ ആണ്. ബ്രിട്ടീഷ് കാലത്ത് ചിറ്റഗോംഗിൽ നടന്ന പ്രക്ഷോഭത്തെക്കുറിച്ച് സംസാരിക്കുന്നതാണ് ചിത്രം.

Advertisements

Also Read
അയാളെന്നെ വീണ്ടും നിർബന്ധിച്ചുക്കൊണ്ടിരുന്നു; നോ പറഞ്ഞിട്ടും ആ സംവിധായകൻ എന്നെ വിട്ടില്ല; താൻ നേരിട്ട ദുരനുഭവം പങ്ക് വെച്ച് പ്രാചി ദേശായി

2010 ൽ റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു ചിറ്റഗോംഗ്. അതേ വർഷം റിലീസ് ചെയ്ത മറ്റൊരു ചിത്രമാണ് ഖേലേൻ ഹം ജീ ജാൻ സേ. അഭിഷേക് ബച്ചൻ നായകനായ ഈ ചിത്രത്തിന്റെ കഥയും ചിറ്റഗോംഗിന്റേതിന് ആധാരമായ ചരിത്രസംഭവമാണ്. തന്റെ മകന്റെ സിനിമ ആദ്യം റിലീസ് ചെയ്യാൻ വേണ്ടി അമിതാഭ് ബച്ചൻ അന്ന് കരുനീക്കം നടത്തിയെന്നാണ് തന്റെ ബ്ലോഗിലൂടെ ഒരിക്കൽ അനുരാഗ് തുറന്നടിച്ചത്.

അദ്ദേഹത്തിന്റെ ബ്ലോഗിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ; ‘ചിറ്റഗോംഗ് കാണൂ. അതേ വിഷയത്തിൽ ഒരുക്കിയ ഖേലേൻ ഹം ജീ ജാൻ സേയേക്കാൾ ഒരുപാട് മികച്ച സിനിമ. എട്ടിലൊന്ന് ബജറ്റിൽ, കൂടുതൽ നല്ല അഭിനേതാക്കളെ വച്ച്, അതിയായ പാഷനോടെ ഒരുക്കിയ സിനിമ. പക്ഷെ നിർമ്മാതാക്കൾ ചിത്രം റിലീസ് ചെയ്തില്ല. ഒരാളിൽ നിന്നും വന്ന ഒരു ഫോൺ കോൾ ആയിരുന്നു കാരണം. അയാൾക്ക് തന്റെ മകന്റെ കരിയർ രക്ഷിച്ചെടുക്കണമായിരുന്നു. ബോളിവുഡിലേക്ക് സ്വാഗതം. ഇവിടെ കഴിവല്ല, നിങ്ങൾ ആരുടെ മകനാണെന്നതാണ് കാര്യം. ആ ചിത്രം വന്നു പോയി. എന്നിട്ടെന്തായി’

Also Read
ഞാൻ കാണുന്ന സമയത്ത് രഘു ഡ്രഗ്‌സ് ഒന്നും ഉപയോഗിക്കാറില്ല; മദ്യപിക്കുമായിരുന്നു; പിന്നീട് എന്തോ പ്രശ്‌നം മൂലം രണ്ടും ഉപയോഗിച്ച് തുടങ്ങി; രഘുവിന്റെ ഓർമ്മകളിൽ നടൻ ദേവൻ

അതേസമയം അനുരാഗിന്റെ തീരെ വില കുറഞ്ഞ സമീപനമാണെന്നും, മാന്യതയില്ലാത്തതുമാണെന്നാണ് അമിതാഭ് ബച്ചൻ പ്രതികരിച്ചത്. അതിനെ കുറുിച്ച് പറഞ്ഞ് മാന്യതയില്ലാത്തെ പ്രസ്താവനക്ക് ഞാൻ മാന്യത നേടിക്കൊടുക്കേണ്ട ആവശ്യമില്ലെന്നും താരം പറഞ്ഞു. എന്നാൽ കാലങ്ങൾക്ക് ശേഷം അനുരാഗിന്റെ പടത്തിൽ അഭിഷേക് അഭിനയിച്ചിരുന്നു എന്നതാണ് സത്യം.

Advertisement