മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ടര്‍ബോ. കുറെ കാലത്തിനു ശേഷമാണ് മമ്മൂക്ക ഇങ്ങനെ ഒരു വേറിട്ട കഥാപാത്രത്ത അവതരിപ്പിക്കുന്നത്. ചിത്രം ജൂണ്‍ 13ന് തിയേറ്ററുകളില്‍ എത്തും. ഇത് അറിഞ്ഞതോടെ പ്രേക്ഷകരും സന്തോഷത്തിലാണ്.
മധുര രാജയ്ക്കുശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തില്‍ തെലുങ്ക് നടന്‍ സുനിലും, കന്നഡ താരം രാജ് ബി ഷെട്ടിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രത്തിലാണ് മമ്മൂട്ടി എത്തുന്നത്.
ചിത്രത്തിന്റെ ഡബ്ബിംഗ് ആരംഭിച്ചു കഴിഞ്ഞു. ഡബ്ബിങ്ങിന് ആയി മമ്മൂട്ടി എത്തുന്നതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സപ്തറെക്കോര്‍ഡ്‌സ് ഇന്ത്യ എന്ന സ്റ്റുഡിയോയില്‍ വച്ചാണ് ഡബ്ബിംഗ് നടക്കുന്നത്.
മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കുന്ന ടര്‍ബോ ആക്ഷന്‍, കോമഡി ചിത്രമായാണ് എത്തുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. വിയറ്റ്നാം ഫൈറ്റേഴ്സ് ആണ് ടര്‍ബോയ്ക്കുവേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.