ചെറിയ ആഘോഷം ഒന്നുമല്ല; ബോളിവുഡ് താരങ്ങളെ പിക്ക് ചെയ്യാന്‍ അംബാനി ഒരുക്കിയത് കോടികളുടെ കാറുകള്‍

76

മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാര്‍ട്ടി അതിഗംഭീരമായി ആഘോഷിക്കുകയാണ് അംബാനി കുടുംബം. ലോക നേതാക്കള്‍ ഉള്‍പ്പെടെ ബോളിവുഡ് സെലിബ്രിറ്റികള്‍ വരെ അതിഥിയായി ചടങ്ങിന് എത്തി. 

ജാംനഗറില്‍ മൂന്ന് ദിവസത്തെ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കായി അംബാനി കുടുംബം വിവിധ ആഡംബരവും അതുല്യവുമായ സേവനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

Advertisements

സെലിബ്രിറ്റി അതിഥികളെ വിമാനത്താവളത്തില്‍ നിന്ന് ആഘോഷ വേദിയിലേക്ക് കൊണ്ടുവരാന്‍ ആഡംബര വാഹനങ്ങളുടെ ഒരു നിര തന്നെയാണ് മുകേഷ് അംബാനി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏതൊക്കെ സെലിബ്രിറ്റികള്‍ ഏതൊക്കെ വാഹനത്തിലാണ് എത്തിയതെന്ന് നോക്കാം.

റോള്‍സ് റോയ്സ് ഗോസ്റ്റില്‍ കിംഗ് ഖാന്‍
ജാംനഗറില്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങില്‍ ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍ എത്തിയത് റോള്‍സ് റോയ്സ് ഗോസ്റ്റിലാണ്. 10 കോടി രൂപയാണ് ഈ കാറിന്റെ വില. വിവാഹത്തിന് മുന്നോടിയായാണ് കുടുംബത്തോടൊപ്പം എത്തിയിരിക്കുന്നത്. ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന് വേണ്ടി നാല് കോടി രൂപ വിലമതിക്കുന്ന ലാന്‍ഡ് റേഞ്ച് റോവര്‍ എന്ന പ്രത്യേക കാര്‍ അയച്ചുകൊടുത്തു എന്നതാണ് പ്രത്യേകത.

ബെന്റ്ലി ബെന്റയ്ഗയില്‍ സല്‍മാന്‍
ബെന്റ്ലി ബെന്റയ്ഗയിലാണ് സല്‍മാന്‍ വിവാഹത്തിനു മുമ്പുള്ള ചടങ്ങില്‍ പ്രവേശിച്ചത്.

രണ്‍ബീറിനും ആലിയയ്ക്കും റേഞ്ച് റോവര്‍

നീതു കപൂറിന് മെയ്ബാക്ക്
അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷത്തില്‍ രണ്‍ബീര്‍ കപൂറിന്റെ അമ്മ നീതു കപൂര്‍ സിംഗ് എത്തി. നാല് കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെന്‍സ് മെയ്ബാക്കാണ് നീതുവിനായി അയച്ചത്.

അര്‍ജന്‍ കപൂറും കത്രീനയ്ക്കുമൊക്കെ എത്താന്‍ പ്രത്യേകം ആഡംബര കാറുകള്‍ അംബാനിമാര്‍ അയച്ചു.

Advertisement