ബഡായി ബംഗ്ലാവിലൂടെ പ്രിയങ്കരിയായി നടിയാണ് ആര്യ. നടിയും അവതാരകയുമായ ആര്യ മലയാളം ബിഗേബോസിന്റെ രണ്ടാം സീസണിലേക്ക് വന്നപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ഇപ്പോഴിതാ ആർമികൾ എന്ന പേരിൽ നടക്കുന്നത് ബിസിനസ്സ് ആണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് താരം മനസ്സ് തുറന്നത്.
ആര്യയുടെ വാക്കുകൾ ഇങ്ങനെ; എന്നെക്കുറിച്ചും, മകളെ കുറിച്ചുമെല്ലാം അനാവശ്യങ്ങളാണ് സമൂഹമാധ്യമത്തിലൂടെ വന്ന്‌കൊണ്ടിരുന്നത്. സഹിക്കാൻ കഴിയാതെ ആയപ്പോൾ ചിലരുടെ പേരിൽ കേസ് കൊടുത്തു. അന്നാണ് ആർമിയെ കുറിച്ചുള്ള മാർക്കറ്റിങ്ങിനെ പറ്റി തിരിച്ചറിഞ്ഞത്. ലക്ഷങ്ങൾ വാരിയെറിഞ്ഞുള്ള ബിസിനസ്സ് ആണിത്. എനിക്ക് തോന്നുന്നത് ബിഗ്‌ബോസ് വന്നതിന് ശേഷമായിരിക്കണം പൊങ്കാല എന്ന വാക്ക് വന്നത്. കമന്റിടുമ്പോൾ പോലും ആരും കരുണ കാണിച്ചിട്ടില്ല. കോവിഡ് മൂലം 75 ദിവസം മാത്രമാണ് ഷോ ഉണ്ടായിരുന്നത്.
ബിഗ്‌ബോസിന്റെ ഒരു പുതിയ സീസൺ തുടങ്ങുമ്പോൾ തന്നെ ഫേക്ക് അക്കൗണ്ടുകളും തുടങ്ങും. അതിൽ നിന്നാണ് മോശമായ കമന്റുകൾ വരുന്നത്. രണ്ടാം സീസണിൽ ഉണ്ടായിരുന്നവരിൽ പലരും ഇതുപോലെ മോശം കമന്റ് ഇട്ടവർക്കെതിരെ പോലീസിൽ പരാതി നല്കിയരുന്നു. പലരെയും പിടിച്ചു. പഠിക്കുന്ന പിള്ളേരാണ് ഇത്തരം കമന്റുകൾ ഇടുന്നത് എന്നാണ് അതിശയിപ്പിക്കുന്ന കാര്യം.
എന്നെ കുറിച്ച് കമന്റുമായി വന്നത് പത്താം ക്ലാസ്സിൽ പഠിക്കുന്നവനാണ്. അവനെ പിടിച്ച് കഴിഞ്ഞതിന് ശേഷം ഇവനെ എന്തു ചെയ്യണം, പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണെന്നൊക്കെ പറഞ്ഞു. അവനെ വിട്ടേക്കാൻ പറഞ്ഞു. അല്ലാതെ എന്ത് പറയാനാണ്. പക്ഷേ അവൻ എഴുതിയ കമന്റ് വായിച്ചാൽ ചങ്ക് തകർന്നു പോവും. അത്രയും മൃഗീയമായിരുന്നു. ബിഗ്‌ബോസ് തുടങ്ങുമ്പോൾ ഒരു ഗ്യാങ്ങ് കൂടെ അങ്ങ് ആരംഭിക്കും. അതിലേക്ക് പിള്ളേരെ റിക്രൂട്ട് ചെയ്യും. ശരിക്കും ഒരു ബിസിനസ്സ് ആണത്. ഇതിനകത്ത് പൈസ ഇടപാടുകൾ നടക്കുന്നുണ്ട്.
ഒരു കമ്പനിയുടെ മാർക്കറ്റിങ്ങ് ഹെഡ് ആണ് ഇതിനെ നയിക്കുന്നത്. ഒരു മത്സരാർത്ഥിയെ ബൂസ്റ്റ് ചെയ്യാനായി ഇവർ പ്രമോഷൻ കോൺട്രാക്ട് എടുക്കും. ലക്ഷങ്ങൾക്കാണ് ഇവർ പരിപാടി എടുക്കുന്നത്. അതിലേക്കാണ് ഈ കുട്ടികളെ ആഡ് ചെയ്യുന്നത്. ആഴ്ചയിൽ ഇത്രയും രൂപ പോക്കറ്റ് മണി തരാമെന്ന് പറഞ്ഞുകൊണ്ട് പലരും ഇതിന്റെ ഭാഗമാകുന്നു. കാശിന് വേണ്ടിയാണ് അവർ ഇതെല്ലാം ചെയ്യുന്നത്. ചിലർ ടൈം പാസിന് വേണ്ടി ആണെന്നും എന്നോട് പറഞ്ഞിട്ടുണ്ടെന്ന് താരം കൂട്ടിച്ചേർത്തു.