തമിഴ് സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയ നടിയാണ് സുകന്യ. 1992 ൽ ഐവി ശശി സംവിധാനം ചെയ്ത അപാരത എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലേക്ക് എത്തിയത്. തുടർന്ന് ഒരുപിടി നല്ല സിനിമകളിൽ ഭാഗമാകാൻ താരത്തിന് സാധിച്ചു. നിരവധി കാമ്പുള്ള കഥാപാത്രങ്ങളെയാണ് താരം മലയാളത്തിൽ അവതരിപ്പിച്ചത്.
ഇപ്പോഴിതാ താരത്തിന്റെ വിവാഹജീവിതം അത്ര സുഖകരമായിരുന്നില്ല എന്ന ബയിൽവാൻ രംഗനാഥന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 2002 ൽ ആയിരുന്നു താരത്തിന്റം വിവാഹം. അമേരിക്കയിൽ സ്ഥിരതാമസക്കാരനായിരുന്ന ശ്രീധറായിരുന്നു താരത്തിന്റെ ഭർത്താവ്. എന്നാൽ ആ ബന്ധം അധിക കാലം നീണ്ടില്ല മാത്രമല്ല വിവാഹമോചനം തടയാൻ താരത്തിന്റെ ഭർത്താവ് ശ്രമിച്ചെങ്കിലും അദ്ദേഹം അതിൽ പരാജയപ്പെട്ടു. വിവാഹമോചനത്തിന് ശേഷം നടിക്ക് ഒരു മന്ത്രിയുമായി അടുപ്പമുണ്ടായിരുന്നു എന്നാണ് ബയിൽവാൻ രംഗനാഥൻ പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; അഭിനയം നിർത്തി വിവാഹം കഴിച്ച് സുകന്യ അമേരിക്കയിലേക്ക് ചേക്കേറി. നാട്ടിലാവുമ്പോൾ നടിമാർക്ക് എവിടെ തിരിഞ്ഞാലും സഹായിക്കാൻ ആളുതകളുണ്ടാവും. റാണിയെ പോലെയായിരിക്കും ജീവിതം. എന്നാൽ അമേരിക്കയിലേക്ക് പോയപ്പോൾ സുകന്യയുടെ ജീവതമാകെ മാറി. എല്ലാം സ്വയം ചെയ്യേണ്ട അവസ്ഥയിലെത്തിയത്. അത് സഹിക്കാൻ അവർക്ക് സാധിച്ചില്ല. നാട്ടിലെ ആഢംബര ജീവിതം അവർക്ക് അവിടെ ജീവിക്കാൻ സാധിച്ചില്ല.
അമേരിക്കയിൽ അവരുടെ ജോലി അവർ തന്നെ ചെയ്യേണ്ടി വന്നു. കൂടാതെ ഭർത്താവിന്റെ ഭാഗത്തു നിന്നു നേരിട്ട മോശങ്ങളും അവരെ നിരാശയിലാക്കി. ഇതോടെ സുകന്യ നാട്ടിലേക്ക് മടങ്ങി. വിവാഹമോചനത്തിനുള്ള ശ്രമങ്ങൾ അവർ തുടങ്ങിയിരുന്നു. പക്ഷേ അതിലും ചില പ്രശ്‌നങ്ങളുണ്ടായി. വിവാഹം അമേരിക്കയിൽ വച്ച് നടന്നതിനാൽ ആ വിവാഹത്തിന് ഇന്ത്യയിൽ നിയമസാധുതയില്ലായിരുന്നു. പിന്നീട് വിവാഹമോചനം നടന്നതോടെ അവർ വീണ്ടും അഭിനയ ലോകത്ത് എത്തി. പൊതുവേ വിവാദങ്ങളൊന്നുമില്ലാത്ത കരിയറായിരുന്നു സുകന്യയുടേതെന്നാണ് രംഘനാഥൻ പറയുന്നത്.
അതേസമയം, ജയലളിത മന്ത്രിസഭയിലെ ഒരു മന്ത്രിയുമായി സുകന്യയ്ക്ക് രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നാണ് രംഗനാഥൻ പറയുന്നത്. അത് സത്യമാണോ എന്നറിയില്ല. ഇയാൾ ഇപ്പോഴും രാഷ്ട്രീയത്തിലുണ്ടെന്നും രംഘനാഥൻ പറയുന്നുണ്ട്. സുകന്യയുടെ കരിയറിൽ കേട്ട ഏക ഗോസിപ്പായിരുന്നു ഇത്. ആ സംഭവം സുകന്യയുടെ കരിയറിനെ ബാധിച്ചുവെന്നും താരത്തിന്റെ മാർക്കറ്റ് കുറഞ്ഞുവെന്നും രംഗനാഥൻ വിസദീകരിച്ചു.