അന്ന് ശബ്ദം നഷ്ടപ്പെട്ട് സംസാരിക്കാന്‍ പോലുമാകാതെ താര കല്യാണ്‍; ഇന്ന് സര്‍ജറി കഴിഞ്ഞ് ഒരു മാസം ആകും മുന്‍പെ നൃത്തം ചെയ്ത് ഞെട്ടിച്ചു; സന്തോഷമായെന്ന് ആരാധകര്‍

81

മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകിയും നൃത്ത അധ്യാപികയുമണ് താര കല്യാണ്‍. നകള്‍ സൗഭാഗ്യയും ഭര്‍ത്താവും കുഞ്ഞുമൊക്കെ ആരാധകര്‍ക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് തോന്നാറുള്ളത്. അതിന് കാരണം താര കല്യാണും കുടുംബവും സോഷ്യല്‍മീഡിയയിലൂടെ നിരന്തരം ആരാധകരോട് വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതുകൊണ്ടാണ്.

ഈയടുത്താണ് താരം തൊണ്ടയില്‍ സര്‍ജറിക്ക് വിധേയയായത്. തൈറോയ്ഡ് സംബന്ധിച്ച സര്‍ജറിയാണെന്നാണ് മകള്‍ സൗഭാഗ്യ അറിയിച്ചിരുന്നത്. അന്നത്തെ താര കല്യാണിന്റെ അവസ്ഥ ആരാധകരേയും വിഷമിപ്പിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ സര്‍ജറിക്ക് ശേഷമായി വീണ്ടും ഡാന്‍സ് ചെയ്ത തുടങ്ങിയ സന്തോഷം പങ്കിട്ടിരിക്കുകയാണ് താര. അന്ന് സര്‍ജറിക്ക് വിധേയയാപ്പോള്‍ സങ്കടപ്പെട്ടിരുന്ന താരയെ സന്തോഷവതിയായി കണ്ട സന്തോഷത്തിലാണ് ആരാധകരും. ഞങ്ങളേറെ കാത്തിരുന്ന തിരിച്ചുവരവാണെന്നും വീണ്ടും പഠിപ്പിക്കുന്നത് കണ്ടപ്പോള്‍ സന്തോഷമായെന്നും അവര്‍ പറയുന്നു.

ALSO READ- വില്ലത്തിയായി തിളങ്ങിയ താരം അഭിനയം നിര്‍ത്തി വിവാഹിതയായി അമേരിക്കയിലേക്ക് പോയി; കുടുംബം മതി അഭിനയം വേണ്ട എന്ന് പറഞ്ഞ അര്‍ച്ചനയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ?

സര്‍ജറി കഴിഞ്ഞു ഒരു മാസമാകുന്നതിന് മുന്‍പ് ഞാന്‍ ക്ലാസ് എടുത്തു, ഡാന്‍സ് കളിച്ചുവെന്ന ക്യാപ്ഷന്‍ കൊടുത്താണ് താര കല്യാണ്‍ വീഡിയോ പങ്കുവെച്ചത്.പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. ചെറിയൊരു ബ്രേക്കിന് ശേഷം ഞാന്‍ വീണ്ടും ജോലിത്തിരക്കുമായി പഴയത് പോലെയാവുകയാണ്. എന്റെ ശബ്ദം കുറച്ച് ശരിയായി, ഇനിയും ശരിയാവാനുണ്ട്. കാര്യങ്ങള്‍ മനസിലാക്കാന്‍ വേണ്ടിയാണ് ഞാന്‍ കട്ട് ചെയ്ത് സംസാരിക്കുന്നതെന്നും താര കല്യാണ്‍ പറയുനന്ു.

അതേസമയം, ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയ താരം പതിവ് പോലെ തന്നെ സ്വന്തമായി ഡ്രൈവ് ചെയ്താണ് കുട്ടികളെ പഠിപ്പിക്കാനായി ക്ലാസിലേക്ക് പോയത്. നിങ്ങളുടെ സ്നേഹം എനിക്ക് വലിയ ശക്തിയാണെന്നും താര പറയുന്നുണ്ട്. ഡാന്‍സ് ക്ലാസിലെത്തിയതും കുട്ടികളെ പഠിപ്പിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണിച്ചിരുന്നു.

ALSO READ- ഒന്നര മാസമായിട്ട് ഞാനെന്റെ മകളുടെ കൂടെയായിരുന്നു; ഇപ്പോള്‍ ശ്രീക്കുട്ടനും എത്തി; ഏറെ പ്രിയപ്പെട്ട ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഞങ്ങളിപ്പോള്‍: ലേഖ ശ്രീകുമാര്‍

വീണ്ടും ഡാന്‍സ് ചെയ്ത് കണ്ടതില്‍ ഒത്തിരി സന്തോഷം. ശബ്ദം പഴയത് പോലെയാവുന്നുണ്ട്. എന്നും ആരോഗ്യത്തോടെ ഇരിക്കാനാവട്ടെയെന്നും ആരാധകര്‍ ാശംസിക്കുന്നുണ്ട്.

Advertisement