മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി മഞ്ജു വാര്യർ. മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു. സിനിമയിൽ മാത്രമല്ല ചാനൽ പരിപാടികളിലും പൊതുവേദികളിലുമെല്ലാമായി സജീവമാണ് താരം. മഞ്ജു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
മലയാളികൾ ആഗ്രഹിച്ചൊരു തിരിച്ചുവരവായിരുന്നു മഞ്ജു വാര്യരുടേത്. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിന് ഗംഭീര പിന്തുണയായിരുന്നു ആരാധകർ ഭാഗത്ത നിന്നുണ്ടായത്. രണ്ടാംവരവിൽ തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളെയായിരുന്നു മഞ്ജുവിന് ലഭിച്ചതും. വ്യത്യസ്തമായ മേക്കോവറുകളിലൂടെയും താരം വാർത്തകളിൽ നിറഞ്ഞിരുന്നു. കൊച്ചി കോർപ്പറേഷന്റെ 10 രൂപയ്ക്ക് ഊണ് ഉദ്ഘാടന ചടങ്ങിനെത്തിയ മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ്.
ALSO READ
മമ്മൂട്ടിയും പാർവതി തിരുവോത്തും ഒന്നിക്കുന്ന ‘പുഴു’ വിലെ പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു
മാസങ്ങൾക്ക് ശേഷമായാണ് മഞ്ജു വാര്യർ ഒരു പൊതുപരിപാടിയിൽ ഉദ്ഘാടകയായി എത്തുന്നത്. സ്വന്തം വാഹനത്തിൽ വന്നിറങ്ങിയ മഞ്ജുവിന് ഗംഭീരമായ സ്വീകരണമായിരുന്നു ലഭിച്ചത്. സമൃദ്ധി@ 10 പരിപാടിക്കിടയിലെ ചിത്രങ്ങൾ മഞ്ജു വാര്യരും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. സ്റ്റൈലിഷായാണ് താരം പരിപാടിയിലേക്കെത്തിയത്
താരജാഡകളൊന്നുമില്ലാതെ എല്ലാവരോടും വളരെ കൂളായാണ് മഞ്ജു വാര്യർ ഇടപെട്ടതെന്നാണ് എല്ലാവരും ഒരുപോലെ പറഞ്ഞത്. സമൃദ്ധി@ 10 കൊച്ചി മഞ്ജു വാര്യർ തന്നെ ഉദ്ഘാടനം ചെയ്യണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്ന് മേയർ പറഞ്ഞപ്പോൾ മഞ്ജു എഴുന്നേറ്റ് കൈകൂപ്പുകയായിരുന്നു. ഒരാളുടെ വിശപ്പടക്കാൻ കഴിയുകയെന്നത് പുണ്യപ്രവർത്തിയായി കാണുന്നയാളാണ് താനെന്നും മഞ്ജു പറഞ്ഞിരുന്നു. കോർപ്പറേഷന്റെ സ്വപ്ന പദ്ധതിയെ അഭിനന്ദിച്ചായിരുന്നു താരം മടങ്ങിയത്.
മനോഹരമായ സായാഹ്നത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ മഞ്ജുവും പോസ്റ്റ് ചെയ്തിരുന്നു. മനോഹരമായ ഈ സായാഹനത്തിന് മോയർക്ക് നന്ദി പറഞ്ഞാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തത്. സാരിയിലോ സൽവാറിലോ ആയിരുന്നു മഞ്ജുവിനെ പ്രതീക്ഷിച്ചതെന്നായിരുന്നു ചിലർ പറഞ്ഞത്. മഞ്ജു ചേച്ചിയെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അവരുടെ വാക്കുകളിലും പ്രവർത്തികളിലും കാണാനാവുന്നുണ്ട്. താരജാഡകളൊന്നുമില്ലാതെ ഇടപഴകുന്ന ഈ പെരുമാറ്റമാണ് ഇഷ്ടമെന്നുള്ള കമന്റും ഫോട്ടോയ്ക്ക് താഴെയുണ്ട്.
പല രീതിയിലും പ്രചോദനമാണ് മഞ്ജു വാര്യരുടെ ജീവിതം. ലക്ഷക്കണക്കിന് രൂപ മേടിച്ച് ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാനുള്ള അവസരങ്ങളുണ്ടായിട്ടും സിംപിളായി വന്ന് ഈ പരിപാടിയിൽ അണിനിരന്നു. മഞ്ജുവിന്റെ ആ മനസ് അംഗീകരിക്കപ്പെടേണ്ടത് തന്നെയാണെന്നുള്ള കമന്റുകളും ഫോട്ടോയ്ക്ക് താഴെയുണ്ട്.
ALSO READ
നിങ്ങൾ എങ്ങോട്ടാണ് ഹെ ഈ പോകുന്നത്! പൃഥ്വിരാജിനോട് അനുശ്രീയുടെ ചോദ്യം
സാധാരണക്കാരായ സ്ത്രീകളുടെ കൂട്ടായ്മയാണ് കുടുംബശ്രീ. അവരോടുള്ള മഞ്ജുവിന്റെ ഇടപെടൽ, അവരുടെ മുഖത്ത് കാണാം എന്ന് ആരാധകർ അഭിപ്രയപ്പെടുന്നുണ്ട്. കുടുംബശ്രീ അംഗങ്ങൾക്കൊപ്പം മഞ്ജു ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ഇതൊക്കെ കൊണ്ടാണ് നിങ്ങളെ ഇത്രയും ഇഷ്ടപ്പെടുന്നത്. എന്തുകൊണ്ടാണ് മഞ്ജു എന്ന ചോദ്യത്തിനുള്ള ഉത്തരവും ഇതാണ് തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ പറയുന്നത്.