സിനിമാലോകത്തെ പലതരത്തിലുള്ള വി വാ ദങ്ങളും തുറന്ന് പറഞ്ഞ് ശ്രദ്ധ നേടിയ ആളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. നടനും സംവിധായകനും നിർമ്മാതാവുമായ ലാൽ നായകനായ ബംഗ്ലാവിൽ ഔതാ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ശാന്തിവിള ദിനേശ് തൊണ്ണൂറുകൾ മുതൽ ഒട്ടേറെ ചിത്രങ്ങൾ സഹസംവിധായകനായും ജോലി ചെയ്തിട്ടുണ്ട് യൂട്യൂബിൽ തന്റെ സിനിമ കഥകൾ പറയുന്ന ഒരു ചാനലും അദ്ദേഹം നടത്തുന്നുണ്ട്.
ഇപ്പോഴിതാ മോഹൻലാലിനെയും മമ്മൂട്ടിയെയും വിമർശിച്ചാണ ശാന്തിവിള സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. സൂപ്പർതാരങ്ങളെ വിമർശിക്കാൻ ഭയക്കാത്ത അദ്ദേഹം ഇപ്പോഴിതാ താരപുത്രന്മാരെ വിമർശിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.
യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. താരപുത്രന്മാർ അച്ഛന്മാരുടെ ലേബലിൽ നിന്നും പുറത്തുവരണം. ഇപ്പോഴത്തെ താരങ്ങളിൽ ജയസൂര്യ ഒക്കെ ഒരുപാട് പരീക്ഷണ വേഷങ്ങൾ ചെയ്യാൻ തയ്യാറാവുന്ന നടനാണ്, അതുപോലെ തന്നെയാണ് പൃഥ്വിരാജെന്നും ശാന്തിവിള പറയുന്നു.
ഇപ്പോഴത്തെ താരങ്ങളിൽ തന്നെ ഒരുപാട് കൊതിപ്പിച്ച നടനാണ് ഫഹദ് ഫാസിലെന്നും അയാളെ വെച്ച് സിനിമ സംവിധാനം ചെയ്യണമെന്ന് തനിക്ക് ഭയങ്കര കൊതി ആണെന്നും അദ്ദേഹം പറയുന്നു. അത് പോലെയാണ് ദുൽഖറും. കൂടാതെ, ഫഹദിന്റെ അച്ഛൻ ഫാസിലിന് പോലും അയാളുടെ ആ കഴിവ് മനസ്സിലായിട്ടില്ലെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഇപ്പോഴത്തെ സംസാര വിഷയമായ ശ്രീനിവാസന്റെ രണ്ടുമക്കളും രണ്ടും രണ്ട് വഴി പോയത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.
വിനീത് ഒരു ഇമേജ് ഇതിനോടകം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. തന്റെ കഴിവ് തെളിയിച്ച ആളാണ്. ഒരു സിനിമ ചെയ്താൽ എങ്ങനെ പോയാലും നാലഞ്ച് കോടി ലാഭം കിട്ടും. അത് അയാളുടെ കഴിവ് കൊണ്ട് ഉണ്ടാക്കിയതല്ലേ, പക്ഷെ ധ്യാനിന് അത് കഴിഞ്ഞില്ല. ഇനി കഴിയുമെന്ന് തോന്നുന്നതുമില്ലെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.
ധ്യാൻ ഒരു നടനും സംവിധായകനുമാണ്, നല്ലതുപോലെ സംസാരിക്കാനുമറിയാം. പക്ഷെ ക്ലച്ച് പിടിക്കുമെന്ന് തോന്നുന്നില്ല. കൈയിൽ നമ്പർ വേണം. അത് അവന് ഉണ്ടെന്ന് തോന്നുന്നില്ല.
മണിയൻപിള്ള രാജുവിന്റെ മകൻ സിനിമയിൽ വന്നതും പോലും ആരും അറിഞ്ഞില്ല, ഒരു ചലനവും ഉണ്ടാക്കാൻ അവനായില്ല. എന്നാൽ, കുതിരവട്ടം പപ്പുവിന്റെ മകൻ വരികയും ഭയങ്കരമായി ക്ലിക്ക് ആവുകയും ചെയ്തു. കൈയിൽ നമ്പർ വേണം അതാണ് പ്രധാനമെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
അതേസമയം, സുരേഷ് ഗോപിയുടെ മക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് ശാന്തിവിള ദിനേശ് നടത്തിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ മകനെ പാപ്പൻ എന്ന സിനിമയിൽ കണ്ടു. അതിൽ എന്തിനാണ് ഈ പയ്യൻ എന്നാണ് സംശയം തോന്നിയത്. ഒരു കാര്യവുമില്ല. എനിക്ക് പറയാനുള്ളത് സുരേഷ് ഗോപി എത്രയും പെട്ടെന്ന് തന്നെ അതികം വൈകാതെ മക്കളെ അദ്ദേഹം മറ്റെന്തെങ്കിലും ജോലിക്കോ അല്ലെങ്കിൽ ബിസിനസോ വിദേശത്തയച്ച് ജോലിയോ വാങ്ങി കൊടുക്കുന്നതാവും ബുദ്ധിയെന്നും ശാന്തിവിള ദിനേശ് പറയുകയാണ്.