കുഞ്ഞ് സൗഭാഗ്യയുടെ ചിത്രം പങ്കുവെച്ച് താര കല്യാണ്‍, സുദര്‍ശനയെ എടുത്ത് നില്‍ക്കുന്ന സൗഭാഗ്യ തന്നെയെന്ന് ആരാധകര്‍, ഫോട്ടോ വൈറല്‍

504

അറിയപ്പെടുന്ന നര്‍ത്തകിയും അഭിനേത്രിയുമാണ് താര കല്യാണ്‍. നിരവധി സിനിമകളിലൂടേയും സീരിയലുകളിലൂടേയും താര കല്യാണ്‍ ആരാധകര്‍ക്ക് പ്രിയങ്കരിയാണ്. താരകല്യാണിന്റെ അമ്മയും മകള്‍ സൗഭാഗ്യ വെങ്കിടേഷും എല്ലാം ആരാധകരുടെ പ്രിയപ്പെട്ടവരാണ്.

ടിക്ക്ടോക്ക് വീഡിയോകളിവൂടെയും മറ്റും ആരാധകരുടെ പ്രിയങ്കരിയായ സൗഭാഗ്യയുടെ വിവാഹവും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. താരാകല്യാണിന്റെ ശിഷ്യനും നര്‍ത്തകനും നടനുമായ അര്‍ജുന്‍ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്.

Advertisements

ഈ ദമ്പതികള്‍ക്ക് കൂട്ടായി സുദര്‍ശന എന്നൊരു മകളും താരകുടുംബത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ മകള്‍ സൗഭാഗ്യയുടെ ജന്മദിനത്തില്‍ താരകല്യാണ്‍ പങ്കുവെച്ച ഫോട്ടോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read: എനിക്ക് പറ്റിയ പണിയല്ല ഇതെന്ന് പറഞ്ഞവരുണ്ട്, സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ ഒത്തിരി കരഞ്ഞു, തുറന്നുപറഞ്ഞ് ജയറാം

അതിസുന്ദരിയായിട്ടാണ് താര കല്യാണ്‍ ചിത്രത്തിലുള്ളത്. വലിയ പൊട്ടും നെറുകയില്‍ സിന്ദൂരവും അണിഞ്ഞ് സാരിയുടുത്ത് കുഞ്ഞ് സൗഭാഗ്യയെ എടുത്ത് നില്‍ക്കുകയാണ് താര കല്യാണ്‍. തന്റെ ഏറ്റവും വലിയ സമ്പത്ത് എന്ന പറഞ്ഞുകൊണ്ടായിരുന്നു സൗഭാഗ്യയ്ക്ക് താരകല്യാണ്‍ പിറന്നാള്‍ ആസംസകള്‍ നേര്‍ന്നത്.

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച മകളാണ് നീയെന്ന് താര കല്യാണ്‍ പറയുന്നു. നല്ലൊരു അമ്മയും നല്ല അധ്യാപികയുമാണ് നീയെന്നും നിന്നെ ഒരു അത്ഭുകരമായ വ്യക്തിയായി വളര്‍ത്തിയതില്‍ ആ അമ്മ ഒത്തിരി അഭിമാനിക്കുന്നുവെന്നും താര കല്യാണ്‍ പറയുന്നു.

Also Read: സിനിമാ സെറ്റില്‍ സ്ഥിരമായി സ്‌പ്രേ കൊണ്ടുവരും, ഒരു ദിവസം എനിക്ക് അടിച്ച് തന്നിട്ട് എന്തുതോന്നുന്നുവെന്ന് ചോദിച്ചു, മമ്മൂട്ടിയെ കുറിച്ച് ഗ്രേസ് ആന്റണി പറയുന്നു

ചിത്രത്തിന് താഴെ നിരവധി ഫേരാണ് കമന്റ് ചെയ്തത്, സൗഭാഗ്യയെ എടുത്ത് നില്‍ക്കുന്ന താര കല്യാണിനെ കാണുമ്പോള്‍ സുദര്‍ശനയെ എടുത്ത് നില്‍ക്കുന്ന സൗഭാഗ്യയെ പോലെ തന്നെയെന്ന് ആരാധകര്‍ പറയുന്നു.

Advertisement