ചോറുവാരി നല്‍കി, മകളെയും കൊച്ചുമകളെയും കണ്ണീരോടെ യാത്രയാക്കി താരകല്യാണ്‍, ശരിക്കും കരയിപ്പിക്കുന്ന വീഡിയോയെന്ന് ആരാധകര്‍

61

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ് നടി താര കല്യാണും മകള്‍ സൗഭാഗ്യയും. ഒരു അമ്മ- മകള്‍ എന്നതിലുപരി സുഹൃത്തുക്കളെ പോലെയാണ് ഇരുവരും കഴിയുന്നത്. തര കല്യാണ്‍ സിനിമയിലും സീരിയലുമായി തിരക്കിലാണ്, മകള്‍ സൗഭാഗ്യ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ്.

Advertisements

ടിക് ടോക്കിലൂടെയാണ് സൗഭാഗ്യ വെങ്കിടേഷ് സോഷ്യല്‍മീഡിയയില്‍ സജീവമാകുന്നത്. താര കല്യാണും സൗഭാഗ്യയും ഭര്‍ത്താവ് വെങ്കിടേഷും ഒന്നിച്ച് ചെയ്ത വീഡിയോകളെല്ലാം ഹിറ്റായി മാറിയിട്ടുണ്ട്. ടിക് ടോക്കിന് പിന്നാലെ ഇ്ന്‍സ്റ്റഗ്രാമിലും സജീവമാണ് സൗഭാഗ്യ.

Also Read: നമ്പൂതിരിയായത് വിവാഹശേഷം, മരിച്ചാല്‍ മകനെ കൊണ്ട് കര്‍മ്മം ചെയ്യിക്കില്ലെന്ന് പറഞ്ഞിരുന്നു, ജീവിതകഥ പറഞ്ഞ് ശ്രീലത നമ്പൂതിരി

യുട്യൂബ് ചാനലിലൂടെയും പ്രത്യക്ഷപ്പെട്ട സൗഭാഗ്യയ്ക്ക് ഇന്ന് ആരാധകരേറെയാണ്. താരകല്യാണും യൂട്യൂബില്‍ സജീവമാണ്. ഇരുവരും പങ്കുവെക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലാണ്. അടുത്തിടെ ഒരു സര്‍ജറിക്ക് വിധേയായ വിവരം താര കല്യാണ് പറഞ്ഞിരുന്നു.

അമ്മയെ പരിചരിച്ച് മകള്‍ സൗഭാഗ്യ കൂടെ തന്നെയുണ്ടായിരുന്നു. അമ്മ സുഖം പ്രാപിച്ചതോടെ 12 ദിവസങ്ങള്‍ക്ക് ശേഷം അര്‍ജുന്റെ വീട്ടിലേക്ക് പോകുകയാണ് സൗഭാഗ്യ. ഇതിന്റെ വീഡിയോയാണ് താരം പുതുതായി പങ്കുവെച്ചത്. അമ്മയ്ക്ക് കരച്ചിലും അര്‍ജുന്‍ ചേട്ടന് സന്തോഷവും എന്ന് സൗഭാഗ്യ വീഡിയോയില്‍ പറയുന്നു.

Also Read:ചക്കപ്പഴത്തിൽ നിന്നും അർജുൻ പിന്മാറിയതിന്റെ കാരണം യഥാർത്ഥത്തിൽ മറ്റൊന്നാണ്, അന്ന് പറഞ്ഞതൊന്നുമല്ല; സൗഭാഗ്യയുടെ വെളിപ്പെടുത്തൽ

അമ്മയോട് തന്റൊപ്പം വരാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും തയ്യാറല്ലെന്നും അമ്മയ്ക്ക് ഈ വീട്ടില്‍ നില്‍ക്കാനാണ് താത്പര്യമെന്നും സൗഭാഗ്യ പറയുന്നു. മകള്‍ക്കും കൊച്ചുമകള്‍ക്കും ചോറുവാരി നല്‍കി കണ്ണീരോടെയാണ് താര കല്യാണ്‍ മരുമകന്റെ വീട്ടിലേക്ക് യാത്രയാക്കിയത്.

Advertisement