സുഹൃത്ത് വിക്കി കൗശൽ ഒഴികെയുള്ള പുരുഷന്മാർ എല്ലാം വൃത്തികെട്ടവന്മാർ, ടിവി ഷോയിൽ പുരുഷന്മാരെ അടച്ചാക്ഷേപിച്ച തപ്സിയ്ക്കു നേരെ വിമർശനം; ചാനലുകാർക്ക് നേരെ പൊട്ടിത്തെറിച്ച് താരം

24

തപ്സി പന്നു തെന്നിന്ത്യൻ സിനിമയിലൂടെ തുടങ്ങി ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ്.

മികച്ച അഭിനേത്രിയാണെങ്കിലും വിവാദങ്ങളും താരത്തെ വിടാതെ പിന്തുടരാറുണ്ട്. ഒരു ടിവിഷോയിൽ വച്ച് താരം നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദത്തിന് കാരണമായിരിക്കുന്നത്.

Advertisements

തപ്സി സുഹൃത്തും നടനുമായ വിക്കി കൗശലിനൊപ്പമാണ് ഈ ഷോയിൽ പങ്കെടുത്തത്.

വിക്കിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിക്കി നല്ലവനും മറ്റ് പുരുഷന്മാരൊക്കെ വൃത്തികെട്ടവരുമാണെന്ന തരത്തിൽ തപ്സി പരാമർശം നടത്തിയെന്നു പറഞ്ഞുകൊണ്ടാണ് താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നത്.

തപ്സിയും വിക്കിയും പങ്കെടുത്ത ഹിറ്റ് ഷോയുടെ ടീസർ പുറത്തു വരുകയും അത് തരംഗമാകുകയും ചെയ്തശേഷമാണ് ഈ പുകിലുകളൊക്കെയുണ്ടായത്.

എന്നാൽ താൻ പുരുഷന്മാരെപ്പറ്റി മോശം വാക്കുകളുപയോഗിച്ച് സംസാരിച്ചിട്ടില്ലെന്നും ചാനൽ പരിപാടിയുടെ ദൃശ്യങ്ങൾ മുഴുവൻ പുറത്തു വിട്ടാൽ തന്നെ വിമർശിക്കുന്നവർക്ക് സത്യങ്ങൾ മനസ്സിലാകുമെന്നും പറഞ്ഞുകൊണ്ടാണ് തപ്സി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

ഷോയുടെ ഒരു സെഗ്മന്റായ ഹൂക്ക് മാരി ഓർ കിൽ എന്ന സെഗ്മെന്റിന്റെ ടീസർ മാത്രം കണ്ടിട്ടാണ് ആളുകൾ ഇങ്ങനെ പ്രതികരിക്കുന്നത്.

കാണികളെ കിട്ടാനും ടിആർപിഎസ് റേറ്റിങ് കൂട്ടാനും വേണ്ടി മാധ്യമങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നെ അമ്പരപ്പിക്കുന്നു.

അവർ എന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയല്ല തെറ്റായി ഉദ്ധരിക്കുകയാണ് ചെയ്തത്. ഞാൻ ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ ആ ഷോ മുഴുവൻ ടെലികാസ്റ്റ് ചെയ്യാൻ തയാറാകണം തപ്സി പറയുന്നു.

ടിവി ചാനലുകളെ ടാഗ് ചെയ്തുകൊണ്ട് നോട്ട് കൂൾ, ചീപ് സ്റ്റണ്ട് എന്നീ ഹാഷ്ടാഗുകൾ ഉപയോഗിച്ചാണ് തപ്സി തന്റെ രോഷം പങ്കുവച്ചത്.

തപ്സിയും വിക്കിയും പങ്കെടുത്ത എപ്പിസോഡിന്റെ രണ്ടു മൂന്നു പ്രമോഷണൽ വിഡിയോസ് ശനിയാഴ്ച പുറത്തു വന്നിട്ടുണ്ടെങ്കിലും ഹൂക്ക് മാരി ഓർ കിൽ എന്ന സെഗ്മെന്റ് മാത്രമാണ് തപ്സിയുടെ പരാമർശത്തിന്റെ പേരിൽ തരംഗമായത്.

അനുരാഗ് കശ്യപിന്റെ മൻമർസിയാൻ എന്ന ചിത്രത്തിലാണ് തപ്സി പന്നുവും വിക്കി കൗശലും ഒന്നിച്ചഭിനയിച്ചത്. അഭിഷേക് ബച്ചൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ആരാധകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിരുന്നു.

Advertisement