മുഖത്ത് എന്തെങ്കിലും തേക്കുന്നതല്ല സൗന്ദര്യം; ഒടുവില്‍ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഹണി റോസ്!

109

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ കൂടി എത്തി പിന്നീട് മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഹണി റോസ്. ഇതിനോടകം തന്നെ നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാനും ഹണി റോസിന് സാധിച്ചിട്ടുണ്ട്.

ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ കൂടിയാണ് അഭിനയ ജീവിതം തുടങ്ങുന്നതെങ്കലും ഹണി റോസിനെ എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത് അനൂപ് മേനോന്‍ നായകനായി എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയില്‍ കൂടിയാണ്. ഈ ചിത്രത്തില്‍ ധ്വനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

Advertisements

honey-rose

മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡിയിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. മോഡേന്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. തമിഴ്, തെലുങ്ക്,കന്നട എന്നീ ചിത്രങ്ങളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.

ALSO READ-എനിക്ക് എങ്ങനെയാണ് ലിപ്സ്റ്റിക്ക് ഇടുന്നത് എന്നൊക്കെ പഠിപ്പിച്ചത് തന്നത് മമ്മൂക്കയാണ്: വെളിപ്പെടുത്തലുമായി നടി അഞ്ജു

ഇപ്പോഴിതാ ഗ്ലാമറസ് വേഷങ്ങള്‍ മാത്രം ലഭിച്ചത് തന്നെ ബാധിച്ചിരുന്നെന്ന് പറയുകയാണ് ഹണി റോസ്. ചങ്ക്സ് എന്ന ചിത്രത്തിന് ശേഷം ഞാന്‍ ഗ്ലാമര്‍ വേഷങ്ങളെ ലഭിക്കൂ എന്ന ഒരു സംഗതി വന്നു. അത് എന്നെ കുറച്ച് ബാധിച്ചിരുന്നെന്നാണ് താരം പറയുന്നത്. പിന്നീട് സിനിമകള്‍ ഞാന്‍ കുറച്ച് കൂടെ അധികം ചിന്തിച്ചതിന് ശേഷം മാത്രമേ എടുക്കാറുള്ളു. എത്രത്തോളം ആവശ്യമാണ് എന്ന് മനസ്സിലാക്കിയ ശേഷം മാത്രമേ അത്തരം വേഷങ്ങള്‍ ചെയ്യൂ എന്ന് ചങ്ക്സിന് ശേഷം ഞാന്‍ തീരുമാനിച്ചിരുന്നു.

ഗ്ലാമറായി അഭിനയിക്കുക എന്നൊരു വേര്‍തിരിവ് ഇല്ല, കഥയ്ക്ക് എന്താണോ ആവശ്യം അത് ചെയ്യുക എന്നതാണെന്ന് താരം വിശദീകരിക്കുന്നു.

അതേസമയം, താരത്തിന്റെ സന്ദര്യത്തെ കുറിച്ച് നടക്കുന്ന ചര്‍ച്ചകളെ കുറിച്ചും ഹണി റോസ് പ്രതികരിക്കുന്നുണ്ട്. സുന്ദരിയാണ് എന്ന് എല്ലാവരും ഒന്നും പറയാറില്ല, ഫോട്ടോയ്ക്ക് താഴെ ചിലര്‍ കമന്റ് ചെയ്യുമെന്നാണ് ഹണി റോസ് പറയുന്നത്.

ALSO READ-നടി മൈഥിലിക്ക് ആൺകുട്ടി പിറന്നും നൂലുകെട്ടും കഴിഞ്ഞു, മാസം തികയാതെ ആണോ പ്രസവിച്ചത് എന്ന സംശയവുമായി ആരാധകർ

ചിലര്‍ സിനിമ കണ്ടിട്ട് പറയും, നല്ല ഭംഗിയുണ്ട് എന്ന്, അഭിമുഖത്തില്‍ അഭിമുഖം ചെയ്യുന്നവര്‍ പ്രശംസിക്കും. അല്ലാതെ ഞാന്‍ ഭയങ്കര സുന്ദരിയാണ് എന്നൊന്നും കരുതുന്നില്ല. സിനിമ കണ്ട് സുന്ദരിയായിട്ടുണ്ട് എന്ന് പറഞ്ഞ് കേള്‍ക്കുന്നതിനെക്കാള്‍ എനിക്കിഷ്ടം, അഭിനയം നന്നായിട്ടുണ്ട് എന്ന് കേള്‍ക്കാണെന്നും ഹണി റോസ് വിശദീകരിച്ചു.

honey-rose-12

തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണ് എന്ന ചോദ്യത്തോടും താരം പ്രതകരിക്കുന്നുണ്ട്. നന്നായി ഫുഡ് കഴിക്കുക എന്നല്ല, നല്ല ഫുഡ് കഴിക്കുക. നന്നായി ഉറങ്ങുക, നന്നായി വെള്ളം കുടിക്കുക, ആരോഗ്യം മെയിന്റൈന്‍ ചെയ്യുക എന്നതാണ് പ്രധാനം എന്നാണ് ഹണി റോസിന്റെ അഭിപ്രായം. മുഖത്ത് എന്തെങ്കിലും തേക്കുന്നതിലും, കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം എന്നാണ് ഞാന്‍ കുതുന്നത്. അങ്ങനെ കഴിക്കുമ്പോഴാണ് നല്ല ഗ്ലോ സ്‌കിന്നിന് കിട്ടുന്നതെന്നും താരം ആരാധകര്‍ക്കായി ടിപ്‌സ് നല്‍കുന്നു.

Advertisement