അഭിനന്ദനങ്ങൾ നാട്ടുകാരുടെ പരിഹാസങ്ങളായി മാറിയിട്ടും ക്ഷമയോടെ കാത്തുനിന്നവൾ; തന്റെ പുതുമുഖ നായികയ്ക്ക് പിറന്നാൾ ആശംസകളുമായി ലാൽ ജോസ്

523

കമലിന്റെ സഹായി ആയി എത്തി പിന്നീട് മലയാളത്തിന്റെ സൂപ്പർ സംവിധായകനായി മാറിയ താരമാണ് ലാൽ ജോസ്. ഒരു മറവ ത്തൂർ കനവ് എന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി തുടങ്ങിയ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

കലാമൂല്യമുള്ള വാണിജ്യ വിജയങ്ങളായ ഒട്ടേറെ സിനിമകൾ മലയാളത്തിന് സമ്മാനിച്ച് പ്രേക്ഷക മനസിൽ ഇടംപിടിച്ച സംവിധായകനായി ലാൽ ജോസ് മാറുകയായിരുന്നു. ഒരു മറവത്തൂർ കനവിൽ തുടങ്ങി മ്യാവു വരെ മലയാള സിനിമാ പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ ഇരുപത്തിയാറോളം ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം.

Advertisements

ഏറെ നാൾ സിനിമയിൽ സഹ സംവിധായകനായിരുന്ന ശേഷമാണ് ഒരു മറവത്തൂർ കനവ് എന്ന സിനിമയിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് എടുത്ത ഒരു മറവത്തൂർ കനവ് വലിയ വിജയമായിരുന്നു. ചിത്രത്തിൽ ബിജു മേനോൻ, ദിവ്യാ ഉണ്ണി, മോഹനി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ലാൽ ജോസ് സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ.

ALSO READ- പ്രിയതമനും കുടുംബത്തിനും ഒപ്പം പുതിയ വിശേഷം പങ്കുവച്ച് അപ്‌സര; സാന്ത്വനം ടീം കൊള്ളാലോ, പറ്റിച്ചുവല്ലേ എന്ന് എന്ന് ആരാധകർ

അവയിൽ ഇപ്പോഴും റിപ്പീറ്റ് വാല്യുവുള്ള നിരവധി സിനിമകളുണ്ട്. 1999ൽ ലാൽ ജോസ് തന്റെ രണ്ടാമത്തെ സിനിമ തിയേറ്ററുകളിലെത്തിച്ചു. ദിലീപ് നായകനായ ചന്ദ്രനുദിക്കുന്ന ദിക്കിലായിരുന്നു ആ സിനിമ. കാവ്യ മാധവനെ നായികയായി ആദ്യമായി അവതരിപ്പിച്ചതും ലാൽ ജോസ് തന്നെ. പിന്നീട് തന്റെ സിനിമകളിലൂടെ ഒരുപാട് നായികമാർക്ക് ആദ്യത്തെ അവസരം നൽകി ലാൽ ജോസ് പുതുമുഖങ്ങളുടെ ദൈവദൂതനായി മാറി.

കൂടാതെ, തന്റെ സിനിമയ്ക്കായി സങ്കൽപ്പത്തിലുള്ള പുതുമുഖ നായികയെ കണ്ടെത്താൻ റിയാലിറ്റി ഷോയും ലാൽ ജോസ് നടത്തിയിരുന്നു. നായികയായി തിളങ്ങിയ സംവൃത സുനിലിന്റെ ആദ്യ ചിത്രം സംവിധാനം ചെയ്തതും ലാൽ ജോസ് ആണ്. മലയാളികളുടെ പ്രിയതാരം മീര നന്ദന്റെ ആദ്യ ചിത്രം ലാൽ ജോസ് സംവിധാനം ചെയ്ത മുല്ലയായിരുന്നു. ശേഷം ആൻ അഗസ്റ്റിൻ, അനുശ്രീ, റീനു മാത്യൂസ്, പാർവതി നമ്പ്യാർ, ദീപ്തി സതി, മുക്ത എന്നിങ്ങനെ പുതുമുഖ താരങ്ങളെ വെള്ളിത്തിരയിൽ എത്തിക്കാനും ലാൽ ജോസിനായി.

ALSO READ- ആ ട്രോൾ നോക്കി നേരം വെളുക്കും വരെ ഞാൻ ഇരുന്നു, എനിക്ക് പുള്ളിയെ വീട്ടിൽ പോയി ഇ ടി ക്കണമായിരുന്നു; വേദനയോടെ ഗോകുൽ സുരേഷ്

ഇപ്പോൾ പുതിയ സിനിമയുടെ പണിപ്പുരയിലാണ് ലാൽ ജോസ്. സോളമന്റെ തേനീച്ചകൾ എന്നാണ് സിനിമയുടെ പേര്. സിനിമയിലെ ഗാനങ്ങൾ മഴവിൽ മനോരമയുടെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി കഴിഞ്ഞു. പി.ജി പ്രഗീഷാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സംവിധായകന്റെ പോയിന്റ് ഓഫ് വ്യൂവിൽ സിനിമയുടെ കഥയും കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്ന രീതിയിലുള്ള ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.സിനിമ ഷൂട്ട് ചെയ്ത അതേ ലൊക്കേഷനിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ.

മഴവിൽ മനോരമയിലൂടെ സംപ്രേഷണം ചെയ്ത നായിക നായകൻ റിയാലിറ്റി ഷോ മത്സരത്തിൽ ആദ്യ നാല് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ദർശന, വിൻസി അലോഷ്യസ്, ശംഭു, ആഡീസ് അക്കരെ എന്നീ പുതുമുഖങ്ങളെ ഉൾക്കൊള്ളിച്ചാണ് ലാൽ ജോസ് സോളമന്റെ തേനീച്ചകൾ ഒരുക്കിയിട്ടുള്ളത്. സിനിമയിലെ ഒരു സുപ്രധാന വേഷത്തിൽ ജോജു ജോർജും എത്തുന്നു.

അതേസമയം, ചിത്രത്തിലെ നായികയായി എത്തുന്നത് പുതുമുഖം ദർശനയാണ്. ഇന്ന് ദർശനയുടെ പിറന്നാൾ ദിനമാണ്. തന്റെ പുതിയ നായികയ്ക്ക് പിറന്നാൾ ആശംസിച്ച് ലാൽ ജോസ് പങ്കുവെച്ച കുറിപ്പാണ് സോഷ്യൽമീഡിയയുടെ മനം കവരുന്നത്.

‘ഇന്ന് ഞങ്ങടെ സുജയുടെ സോറി ദർശനയുടെ പിറന്നാളാണ്. നാല് കൊല്ലം മുമ്പ് ഒരു റിയാലിറ്റിഷോയിൽ സ്വപ്ന വിജയം നേടി നാടിന്റെ അഭിമാനമായ പെൺകുട്ടി. പലവിധ കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം വൈകിയപ്പോൾ അഭിനന്ദനങ്ങൾ ഒന്നാകെ പരിഹാസങ്ങളായി മാറി.’ ‘എന്നിട്ടും ക്ഷമയോടെ അവൾ കാത്ത് നിന്നു. സോളമന്റെ തേനീച്ചകൾ സംഭവിക്കാനായി… കാത്തിരിപ്പിനും കഷ്ടപ്പാടിനും തേൻ മധുരമമുളള മറുപടിയാകട്ടെ ഈ പിറന്നാൾ വർഷവും ഇനിയങ്ങോട്ടുളള വർഷങ്ങളും…’ എന്നാണ് ദർശനയ്ക്ക് പിറന്നാൾ ആശംസിച്ച് ലാൽ ജോസ് കുറിച്ചത്.

Advertisement