സമാന്ത എന്ന നടിയ്ക്ക് പകരം വെയ്ക്കാൻ ഇപ്പോൾ ഇന്ത്യൻ സിനിമാ ലോകത്ത് വേറെ നടിമാരില്ല. വെറുതേ വന്ന് അഭിനയിച്ച് പോവുന്ന ടൈപ്പ് ഗ്ലാമർ നായിക റോളുകളിൽ നിന്ന് മാറി അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നിരൂപക പ്രശംസയും നേടുകയാണ് നടി. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലൂടെ തന്റെ കഴിവ് തെളിയിക്കുന്ന സമാന്ത, നടി എന്നതിനപ്പുറം പരിസ്ഥിതി പ്രവർത്തക കൂടെയാണ്.
നാഗ ചൈതന്യയെ വിവാഹം ചെയ്ത് അക്കിനേനി കുടുംബത്തിലേക്ക് കടന്നപ്പോഴും സമാന്തയുടെ അഭിനയ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിരുന്നില്ല.
Also read
തനിക്കെതിരെ അപവാദം പ്രചരണം; 25 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ശിൽപ ഷെട്ടി കോടതിയിൽ
എന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ സാം തന്റെ പേരിൽ ചെറിയ തിരുത്തലുകൾ വരുത്തിയിരുന്നു. സമാന്ത റുത്പ്രഭു എന്ന പേര് മാറ്റി, ഫേസ്ബുക്കിലും ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും എല്ലാം സമാന്ത അക്കിനേനി എന്നാക്കി.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് അക്കിനേനി എന്ന കുടുംബ പേരിനൊപ്പം പേര് വെട്ടി കുറച്ചിരിയ്ക്കുകയാണ് സമാന്ത. വെറും എസ് എന്ന മാത്രമാണ് സാമിന്റെ ഇപ്പോഴത്തെ ഡിസ്പ്ലേ നെയിം.
ട്വിറ്ററിലും ഇൻസ്റ്റയിലും മാറ്റിയെങ്കിലും ഫേസ്ബുക്കിൽ ഇപ്പോഴും സമാന്ത അക്കിനേനി എന്ന് തന്നെയാണ്.
Also read
കൂടുതൽ മെലിഞ്ഞ് ഫിറ്റ് ആയി എം എസ് ധോണി ; ക്യാപ്റ്റൻ കൂളിന്റെ പുത്തൻ ലുക്ക് ഏറ്റെടുത്ത് ആരാധകർ
എന്താണ് പെട്ടന്നൊരു ദിവസം പേര് ഇങ്ങനെ വെട്ടി കുറച്ചത് എന്ന വിഷയത്തിൽ ആരാധകർ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കൂടാതെ സോഷ്യൽമീഡിയ ഈ വിഷയത്തെ കുറിച്ച് ചർച്ചയും ആരംഭിച്ചു കഴിഞ്ഞു.
വിഷയത്തിൽ ഔദ്യോഗികമായ ഒരു വിശദീകരണം സമാന്തയുടെ ഭാഗത്ത് നിന്നും ഉണ്ടാവും എന്നാണ് ആരാധകർ ഇപ്പോൾ പ്രതീക്ഷിക്കുന്നത്.