ക്ഷീരമുള്ളോര് അകിടിന്‍ ചുവട്ടിലും! തടിയുള്ള എല്ലാവരും ഓണചിത്രങ്ങളില്‍ വയര്‍ അകത്തേക്ക് പിടിച്ചേക്കണം; അല്ലെങ്കില്‍ മണ്ടന്മാര്‍ വന്ന് അവിടെയും കമന്റ് ചെയ്യും; വൈറലായി മിഥുന്റെ കുറിപ്പ്

177

അഭിനേതാവായി മലയാള സിനിമയിലേക്ക് എത്തി ഇപ്പോള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ അവതാരകനുമാറിയ താരമാണ് മിഥുന്‍ രമേശ്. ദുബായിയില്‍ റേഡിയോ ജോക്കിയായും തിളങ്ങുന്ന മിഥുന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. മകള്‍ തന്‍വിയും ഭാര്യ ലക്ഷ്മി മേനോനും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

പ്രമുഖ ചാനലിലെ അവതാരകനായി എത്തിയ മിുഥുന്‍ പിന്നീട് ആ ഷോയുടെ തന്നെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. സീരിയല്‍ താരവും ഡബിങ് ആര്‍ട്ടിസ്റ്റും റേഡിയോ ജോക്കിയും അവതാരകനും ഒക്കെയായി തിളങ്ങുമ്പോഴും താരത്തിന്റെ അഭിനയ മോഹത്തിനും കുറവില്ല.

Advertisements

ലിറ്റില്‍ മാസ്റ്റേഴ്‌സ് എന്ന ഷോ കണ്ടിട്ടാണ് ദുബാ്യില്‍ തുടങ്ങാന്‍ പോകുന്ന എഫ്എം സ്റ്റേഷനിലേക്ക് റേഡിയോ ജോക്കിയായി ഇന്റര്‍വ്യൂവിന് വിളിക്കുന്നതെന്നും അങ്ങനെയാണ് റേഡിയോ ജോക്കിയായതെന്നും മിഥുന്‍ പറഞ്ഞിട്ടുണ്ട്. അവതാരകനായി എത്തുമ്പോള്‍ മലയാളം തന്നെ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് തോന്നാറുണ്ടെന്നും മിഥുന്‍ പറഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് സംസാരിക്കേണ്ടിടത്ത് മാത്രം ഉപയോഗിക്കുന്ന രീതിയാണെന്നും ബാക്കി നമ്മുടെ മലയാളം പറഞ്ഞാല്‍ മതിയെന്നുള്ളതാണ് തന്റെ രീതിയെന്നും മിഥുന്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ- ഇത്തവണയും മറക്കാതെ ദിലീപെത്തി; ഏറെക്കാലത്തിന് ശേഷം വല്യേട്ടനായ മമ്മൂട്ടിയെക്കുറിച്ച് ദിലീപ് കുറിച്ചത് ഇങ്ങനെ; വൈറൽ

കോമഡി ഉത്സവം അവതരിപ്പിക്കാന്‍ വിളിച്ചപ്പോള്‍ കോമഡി പരിപാടി ഒന്നും തന്നെക്കൊണ്ട് പറ്റില്ലെന്ന നിലപാടിലായിരുന്നു. പക്ഷെ പരിപാടിയുടെ പ്രൊഡ്യൂസര്‍ തന്നെ വിശ്വാസത്തിലെടുക്കുകയായിരുന്നുവെന്നും പരിപാടി പ്രേക്ഷകര്‍ സ്വീകരിച്ചെന്നും മിഥുന്‍ പ്രതികരിച്ചിട്ടുണ്ട്. മഴവില്‍ മനോരമയിലടക്കം നിരവധി പരിപാടികളുടെ അവതാരകനായിരുന്നു മിഥുന്‍്. കുടുംബത്തോടെ വിദേശത്താണ് മിഥുന്റെ താമസം. ഇപ്പോഴിത ഉത്രാട ദിനത്തിന് മുന്നോടിയായി മിഥുന്‍ പങ്കുവെച്ചൊരു സോഷ്യല്‍മീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ബോഡി ഷെയ്മിങ് ട്രോമ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന മിഥുന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

‘തടിയുള്ള എല്ലാവരുടെയും ശ്രദ്ധയ്ക്ക് വയര്‍ അകത്തേക്ക് പിടിച്ചേക്കണം. എല്ലാ ഓണചിത്രങ്ങളിലും…. അല്ലെങ്കില്‍ മണ്ടന്മാര്‍ വന്ന് അവിടെയും നമ്മുടെ തടിയെ പറ്റി മാത്രം കമന്റ് ചെയ്യും. ക്ഷീരമുള്ളോര് അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം…. സമ്പത്സമൃദ്ധിയുള്ള ഓണാശംസകള്‍…’ മിഥുന്‍ രമേശ് കുറിച്ചു. ഒപ്പം കുര്‍ത്തയും മുണ്ടും ധരിച്ച് നില്‍ക്കുന്ന മനോഹരമായ ഒരു ഫോട്ടോയും മിഥുന്‍ പങ്കുവെച്ചിട്ടുണ്ട്.

ALSO READ- ഒന്നും വകവെയ്ക്കാതെ അത്രയേറെ കഷ്ടപ്പെട്ടു; ആ പാടുകൾ കാണിച്ച് ആര്യ; കഠിനധ്വാനത്തിന് കൈയ്യടിച്ച് ആരാധകരും!

ആ ഫോട്ടോയില്‍ മിഥുന്‍ വയര്‍ അകത്തേക്ക് തള്ളിപ്പിടിച്ചിരിക്കുന്നതായും കാണാം. അത്യാവശ്യം ശരീരഭാരവും വയറുമുള്ള വ്യക്തിയാണ് മിഥുന്‍. അതിന്റെ പേരില്‍ പലപ്പോഴായി നേരിട്ട പരിഹാസങ്ങളെ കുറിച്ച് ഓര്‍ത്താണ് ഈ കുറിപ്പെന്ന് വ്യക്തം.

മിഥുന്റെ രസകരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് സ്വന്തം അനുഭവങ്ങളും പങ്കുവെച്ച് എത്തിയത്. ‘മെലിഞ്ഞാല്‍ പിന്നെ ആനയെയെന്തിന് കൊള്ളാം മിഥുന്‍. ചാവാലി ആനയെന്ന് നമ്മള്‍ ആളുകളെക്കൊണ്ട് പറയിക്കരുത്. ആനാശംസകള്‍.,.. ഓണാശംസകള്‍, ഞങ്ങള്‍ സെലിബ്രിറ്റികള്‍ക്കിടയിലെ മാണിക്യമാണ് മിഥുന്‍ സാര്‍’ തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് വരുന്നത്.

Advertisement