തന്റെ തിരഞ്ഞെടുപ്പുകള്‍ ശരിയായില്ല; മലയാള സിനിമ കുടുംബത്തിലെ ഒരംഗമായി എനിക്ക് തോന്നുന്നില്ലെന്ന് കാളിദാസ് ജയറാം

84

മലയാളത്തില്‍ ബാലതാരമായി തിളങ്ങിയ ശേഷം തമിഴ് സിനിമയിലൂടെ നായകനായി അരങ്ങേറി മലയാള സിനിമയിലേക്ക് എത്തിയ താരപുത്രനാണ് കാളിദാസ് ജയറാം. നിരവധി ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും കാളിദാസിന് മലയാള സിനിമയില്‍ വേണ്ടവിധത്തില്‍ ശോഭിക്കാനായില്ല. അതേസമയം, തമിഴ് സിനിമയിലാകട്ടെ ചെറിയ വേഷങ്ങളില്‍ പോലും താരത്തിന് തിളങ്ങാനായി.

ഇപ്പോള്‍ മലയാള ചിത്രങ്ങളില്‍ കാണാത്തതെന്താണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് കാളിദാസ് ജയറാം. മലയാളത്തിലെ ചില സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ തന്റെ തെരഞ്ഞെടുപ്പുകള്‍ ശരിയായില്ലെന്നാണ് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തുന്നത്.

Advertisements

നിലവില്‍ മലയാള സിനിമയില്‍ അഭിനയിക്കാതിരിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ട്. മലയാളത്തില്‍ നിന്നും ഇതുവരെ എനിക്ക് ക്ലിക്കായ ഒരു സിനിമ കിട്ടിയിട്ടില്ലെന്നത് !രു കാരണമാണെന്നും രണ്ട്, കുറച്ച് സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ എന്റെ തെരഞ്ഞെടുപ്പുകള്‍ ശരിയായില്ലെന്നുമാണ് താരം പറയുന്നത്. അതേസമയം തനിക്ക് മലയാള സിനിമ കുടുംബത്തിലെ ഒരംഗമായി സ്വയം തോന്നുന്നില്ലെന്നും കാളിദാസ് പറയുന്നു.

ALSO READ- ആ കാത്തിരിപ്പ് അവസാനിക്കുന്നു; ഒരു വര്‍ഷത്തിന് ശേഷം പുതിയ സന്തോഷ വാര്‍ത്തയുമായി അമൃത നായര്‍

തതനിക്ക് ഇതുവരെ മലയാളത്തില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നുന്ന ഒരു സിനിമ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഏതെങ്കിലും തരത്തില്‍ പ്രേക്ഷകര്‍ക്ക് കണക്ട് ആകാന്‍ പറഅറിയ വേഷമാണ് ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. ഭാഗികമായി എന്റെ പ്രശ്നം തന്നെയാണ്. ഇന്‍ഡസ്ട്രിക്കും എന്റെ മേലെ താല്‍പര്യമില്ലാത്ത് പോലെയാണ് തോന്നിയിട്ടുള്ളത്. എന്നാല്‍ എനിക്ക് അവിടെ നിന്നും ഒരുപാട് അവസരങ്ങള്‍ വന്നിട്ടുണ്ടെന്നും കാളിദാസ് പറയുന്നു.

താന്‍ അഭിനയിച്ച അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന സിനിമ അത്ര മോശം പടമായി തോന്നിയിട്ടില്ല. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ റിവ്യൂസിന് വന്ന കമന്റ്സ് താന്‍ നോക്കിയിരുന്നു.

ALSO READ- നാല്‍പത് വയസിലേക്ക് കടക്കാനൊരുങ്ങിയിട്ടും വിവാഹം വേണ്ടെന്ന് വെച്ച് തൃഷ കൃഷ്ണന്‍; കാരണം ചോദിച്ചവരോട് താരത്തിന്റെ മറുപടി ഇങ്ങനെ

അതില്‍ ഒരുപാട് പെയ്ഡ് കമന്റ്സ് ഉണ്ടായിരുന്നു. ഒരേ കമന്റ്സ് പലയിടത്തായി കണ്ടു. ഇതുപോലെയുള്ള ചെറിയ കാര്യങ്ങള്‍ എന്നില്‍ ഒരുപാട് സംശങ്ങള്‍ ഉണ്ടാക്കിയെന്നും കാളിദാസ് പറയുന്നുണ്ട്.

കാളിദാസ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് . പാ രഞ്ജിത്ത് സംവിധാനം ചെയ് തമിഴ് ചിത്രമായ നച്ചത്തിരം നഗര്‍കിരത് ആണ്.

Advertisement