തെന്നിന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമണ് കമൽ ഹാസന്റെ വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ മൂന്നിനാണ് തിയ്യേറ്ററുകളിൽ എത്തുന്നത്. കമൽ ഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ്, ഹരീഷ് പേരാടി, ഗായത്രി ശങ്കർ, അർജുൻ ദാസ് എന്നിങ്ങനെ വൻ താനിരയാണ് അണിനിരക്കുന്നത്. കൂടാതെ ചിത്രത്തിൽ സൂര്യ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഭാഷ വ്യത്യാസമില്ലാതെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാ ലോകം.
മലയാള സിനിമയുമായി വളരെ അടുത്ത ബന്ധമാണ് കമൽ ഹാസനുള്ളത്. തിരിച്ചും അങ്ങനെ തന്നെയാണ്. മറ്റു കോളിവുഡ് താരങ്ങൾക്ക് ലഭിക്കുന്നതിനെക്കാൾ സ്വീകാര്യത കമൽ ഹാസൻ ചിത്രങ്ങൾക്ക് ലഭിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും കേരളത്തിൽ മികച്ച കാഴ്ചക്കാരുണ്ട്. കേരളീയരിൽ ഒരാളായിട്ടാണ് അദ്ദേഹം ഇവിടെ എത്താറുള്ളത്.
തന്റെ സിനിമ കരിയറിൽ ഏറ്റവും കൂടുതൽ സഹായിച്ച വ്യക്തിയാണ് കമൽ ഹാസൻ എന്നാണ് അംബിക പറയുന്നത്. ഇതിനുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ ഒരിക്കൽ കൂടി പങ്കുവെയ്ക്കുന്നുണ്ട്. കേരളത്തിൽ വെച്ചാണ് നടനെ ആദ്യമായി കണ്ടതെന്ന് പറഞ്ഞു കൊണ്ടാണ് ആത്മബന്ധത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്. അംബികയുടെ വാക്കുകൾ ഇങ്ങനെ…’ മലയാള സിനിമ ലോകത്ത് ചേട്ടൻ( കമൽ ഹാസൻ) തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. ‘കാത്തിരുന്ന നിമിഷം’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ആദ്യമായി കാണുന്നത്. ആലപ്പുഴ ഉദയയിൽ വെച്ചാണ് ഷൂട്ടിംഗ് നടക്കുന്നത് സേമേട്ടനും( എംജി സോമൻ) അന്ന് സെറ്റിലുണ്ടായിരുന്നു’; അംബിക കഥ തുടർന്നു…
ALSO READ
സാർ വിളിച്ചില്ലെങ്കിലും ഞാൻ നടിയാകും; ലാൽ ജോസിന്റെ മുഖത്ത് നോക്കി അന്ന് അനുശ്രീ പറഞ്ഞത്
‘ഷൂട്ടിംഗ് കണ്ട് കൊണ്ട് നിന്നപ്പോൾ എന്നെ അടുത്തേയ്ക്ക് വിളിച്ചു. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ എന്ന് തിരക്കി. ആ ചോദ്യം ലോട്ടറി അടിച്ചത് പോലെയായിരുന്നു എനിക്ക്. പഠിത്തമൊക്കെ കഴിഞ്ഞ് തമിഴ് സിനിമയിൽ അഭിനയിക്കാറാകുമ്പോൾ പറയുവെന്ന് പറഞ്ഞ് അദ്ദേഹം അവിടെ നിന്ന് പോയി. പിന്നെ ഞാൻ മലയാളത്തിൽ നിന്ന് തമിഴിൽ എത്തി. പിന്നീട് നിരവധി സിനിമകളിൽ അദ്ദേഹം എന്നെ പേര് നിർദ്ദേശിച്ചു’; അംബിക കൂട്ടിച്ചേർത്തു.
ഇതേ അഭിമുഖത്തിൽ തന്നെ കമൽ ഹാസന്റെ കോട്ടിട്ട് ഗ്ലാമറസ് രംഗം ചെയ്തതിനെ കുറിച്ചും അംബിക പറഞ്ഞു. ആദ്യമായിട്ടായിരുന്നു അത്തരത്തിലൊരു റോൾ ചെയ്യുന്നത്. കമൽ ചേട്ടന്റെ കോട്ട് മാത്രമായിരുന്നു ഇട്ടിരുന്നത്. കാല് കാണാതിരിക്കാൻ കോട്ട് താഴേയ്ക്ക് വലിക്കുമ്പോൾ അത് പാവാടയല്ല കോട്ടാണെന്ന് പറഞ്ഞ് അദ്ദേഹം കളിയാക്കി’; നടി പഴയ സംഭവം പങ്കുവെച്ചു.
തന്റെ സിനിമ ജീവിത്തിലെ നാഴികകല്ലാണ് കമൽഹാസൻ എന്ന പറഞ്ഞ് കൊണ്ടാണ് അംബിക തന്റെ വാക്കുകൾ നിർത്തിയത്. വളരെ മികച്ച അഭിനേത്രിയാണ് അംബിക എന്നും ഈ വേളയിൽ കമൽ ഹാസൻ പറഞ്ഞു. എന്ത് വേഷവും ചെയ്യാൻ അംബിക തയ്യാറാണെന്നും നടിയ്ക്കൊപ്പമുള്ള അഭിനയ നിമിഷം പങ്കുവെച്ച് കൊണ്ട് കമൽ ഹാസൻ കൂട്ടിച്ചേർത്തു,