സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ അമ്മ തന്നെയാണ് എന്നും ജാക്വിലിന്റെ റോൾ മോഡൽ. മുഖവും മുടിയും മനോഹരമായി സൂക്ഷിക്കാൻ ചെറുപ്പകാലത്തു വീട്ടിൽ തന്നെ ചെയ്യാവുന്ന ധാരാളം പൊടിക്കൈകൾ പറഞ്ഞു കൊടുത്തത് അമ്മയാണ്.
വീട്ടിൽത്തന്നെ നിർമ്മിച്ചെടുക്കാവുന്ന ഫേസ് മാസ്‌ക്കുകളടക്കമുള്ള സൗന്ദര്യക്കൂട്ടുകൾ താരം ഉപയോഗിച്ചിരുന്നു. മേക്കപ്പ് ലളിതമായിരിക്കണം എന്ന പാഠം ഇപ്പോഴും ജാക്വിലിൻ പിന്തുടർന്ന് പോകുന്നു.
ALSO READ
ചെറുപ്പകാലത്തെ പോലെ തന്നെ മിനിമലിസ്റ്റിക് രീതിയാണ് മേക്കപ്പിൽ ജാക്വലിൻ പിന്തുടരുന്നത്. കുറഞ്ഞ മേക്കപ്പിൽ ഏറ്റവും സുന്ദരിയായി കാണപ്പെടാനാകുമെന്ന് താരം വിശ്വസിക്കുന്നു. ഒന്നിലധികം ഉപയോഗമുള്ള പ്രൊഡക്ടുകൾ തിരഞ്ഞെടുക്കാനാണ് ശ്രമിക്കുന്നത്. എത്രയൊക്കെ മേക്കപ്പിട്ടാലും മനസ്സിന്റെ സൗന്ദര്യമാണ് എപ്പോഴും പ്രധാനമെന്ന് താൻ വിശ്വസിക്കുന്നതായും താരം പറയുന്നു.
രാത്രി കിടക്കും മുമ്പ് മേക്കപ്പ് മുഴുവനായും നീക്കം ചെയ്തു എന്ന് ഉറപ്പു വരുത്തുന്നതാണ് ചർമസംരക്ഷണത്തിനായി ശ്രദ്ധിക്കുന്ന പ്രധാന കാര്യം. ചർമസുഷിരങ്ങളിൽ കെമിക്കലുകളും അഴുക്കും അടിഞ്ഞുകൂടാതെ സൂക്ഷിക്കുന്നതിന് ഇത് സഹായിക്കുന്നതാണ്. രണ്ടുമൂന്നു മണിക്കൂർ ഇടവിട്ട് സൺസ്‌ക്രീൻ പുരട്ടാറുണ്ട്. ചർമത്തിന്റെ ആരോഗ്യം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുകയും ചെയ്യും. അതുപോലെ ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിക്കാനും ശ്രദ്ധിക്കുന്നു.
അധികമായി വരണ്ടതോ എണ്ണമയമുള്ളതോ ആയ ചർമ്മമല്ല തന്റേത്. എന്നാൽ മാറുന്ന കാലാവസ്ഥയ്ക്ക് അനുസൃതമായി ചർമ്മത്തിൽ വ്യത്യാസം ഉണ്ടാകാറുണ്ട്. അപ്പോൾ ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടാതിരിക്കാൻ മോയ്‌സ്ചറൈസറുകളെയാണ് ആശ്രയിക്കുന്നത്.
പലരും മോയിസ്ചറൈസർ ഉപയോഗം അത്ര കാര്യമായി കാണാറില്ല. എന്നാൽ മോയിസ്ചറൈസർ ഒരിക്കലും ഒഴിവാക്കാതിരിക്കുക എന്നതാണ് താൻ നൽകുന്ന ഏറ്റവും പ്രധാന ബ്യൂട്ടി ടിപ് എന്നും താരം പറയുന്നുണ്ട്.
ALSO READ
സൗന്ദര്യസംരക്ഷണത്തിൽ ഏറ്റവും പ്രാധാന്യം നൽകുന്നത് മുടിക്ക് തന്നെയാണ്. ഷൂട്ടിങ് സമയത്ത് ചൂടും പൊടിയും ധാരാളമായി എടുക്കാറുണ്ട്.
മുടിയുടെ ആരോഗ്യം കണക്കിലെടുത്ത് ഹെയർ പ്രോഡക്റ്റുകൾ മിതമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. മുടിയുടെ സംരക്ഷണത്തിന് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന പരീക്ഷണങ്ങളാണ് കൂടുതലും താരം ചെയ്യാറുള്ളത്.