വിജയ് മാധവും – ദേവിക നമ്പ്യാരും ആണ് ഇപ്പോൾ മലയാളം മിനിസ്ക്രീൻ ലോകത്തെ ട്രെന്റിങ് കപ്പിൾസ്. ഇരുവരും ചെയ്യുന്ന കാര്യങ്ങൾ എല്ലാം നവ മാധ്യമങ്ങളും ആരാധകരും ഏറ്റെടുക്കുകയാണ്. കഴിഞ്ഞ ദിവസം ആദ്യമായി ഭാര്യവീട്ടിൽ പോയ വിജയ് മാധവന് കിണിട്ടിൽ നിന്ന് വെള്ളം കോരുന്ന വീഡിയോ ‘ഭാര്യവീട്ടിൽ പരമസുഖം’ എന്ന് പറഞ്ഞവർക്കായി സമർപ്പിച്ച് പങ്കുവച്ചത് വൈറലായിരുന്നു.
ഇപ്പോഴിതാ ദേവിക നമ്പ്യാരുടെ ഹാന്റ്ബാഗിലെ രഹസ്യങ്ങൾ പുറത്ത് വരുന്നു. ബിഹൈന്റ് വുഡിന്റെ ‘വാട്ട് ഈസ് ഇൻ മൈ ബാഗ്’ എന്ന സെഗ്മെന്റിൽ ആണ് ദേവിക തന്റെ ബാഗിലെ രഹസ്യങ്ങൾ പുറത്തെടുത്തത്. വിജയ് മാധവ് ഈ സെഗ്മെന്റിൽ ദേവികയ്ക്കൊപ്പം ഇല്ലായിരുന്നുവെങ്കിലും നടി സംസാരിക്കുന്നത് മുഴവൻ തന്റെ ‘മാഷ്’ എന്ന ഭർത്താവിനെ കുറിച്ച് ആണ്.
ALSO READ
ബാഗിൽ നിന്ന് ദേവിക ആദ്യം എടുത്തത് തന്റെ വാലറ്റ് (പേഴ്സ്) ആണ്. ഈ പേഴ്സ് മാഷ് എന്നോട് വാങ്ങിക്കാൻ പറഞ്ഞതാണ്. കളറ് സെലക്ട് ചെയ്തതും വാങ്ങി തന്നതും എല്ലാം മാഷ് ആണത്രെ. പിന്നെ ദേവിക എടുത്തത് ഒരു പെർഫ്യൂം ആണ്. അതും മാഷ് ഗിഫ്റ്റ് ചെയ്തതാണത്രെ. അങ്ങനെ സംസാരിക്കുന്ന കാര്യങ്ങളിലെല്ലാം ദേവിക മാഷ് എന്ന വിജയ് മാധവുമായി ബന്ധിപ്പിച്ചു കൊണ്ടിരുന്നു.
പേഴ്സിൽ ഒന്ന് രണ്ട് ബില്ലുകൾ ഉണ്ട്. എന്നാൽ ഞാൻ ബാഗിൽ ബില്ല് സൂക്ഷിച്ചു വയ്ക്കുന്ന ആളല്ല, ഇത് യാദൃശ്ചികമായി വന്നതാണ് എന്ന് ദേവിക പറയുന്നു. പേഴ്സ് എപ്പോഴും നമ്മുടെ സമ്പാദ്യമാണ്. അതിൽ പോസിറ്റീവ് ആയ കാര്യം മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ എന്നാണ് ഞാൻ കേട്ടത്. ബില്ല് ഒരു നെഗറ്റീവ് സാധനം ആണല്ലോ.. ഇത്രയും പൈസയുടെ സാധനം വാങ്ങിയോ എന്ന തോന്നൽ ബില്ല് കണ്ട് തനിക്ക് തോന്നാതിരിക്കാൻ വേണ്ടി അത് സൂക്ഷിച്ചു വയ്ക്കാറില്ല എന്നാണ് ദേവിക പറഞ്ഞത്.
മറ്റൊരു പോയിന്റ് ദേവിക എടുത്ത് പറഞ്ഞത്, ബാഗ് അടക്കം, ബാഗിലുള്ള പല സാധനങ്ങളും ദേവിക പൈസ കൊടുത്ത് വാങ്ങിയതല്ല. പലരും സമ്മാനിച്ചതും നൽകിയതും ആയ കാര്യങ്ങളാണ്. കല്യാണം പ്രമാണിച്ച് കിട്ടിയതാണത്രെ ബാഗ്. എന്തിനേറെ ഒരു മേക്കപ്പ് ആർട്ടിസ്റ്റിൽ നിന്ന് ചോദിച്ചു വാങ്ങിയ ചെറിയ കമ്മൽ അടക്കം ദേവികയുടെ ബാഗിലുണ്ട്.
ചില നടിമാരുടെ ബാഗ് തുറന്നാൽ അതിൽ കൂടുതലും മേക്കപ്പ് സാധനങ്ങൾ ആയിരിക്കും. എന്നാൽ ലിപ്സ്റ്റിക്ക് അടക്കം യാതൊരു തര മേക്കപ് സാധനങ്ങളും ദേവികയുടെ ബാഗിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്.
ALSO READ
മേക്കപ്പ് ഇട്ട് നടക്കാൻ തനിയ്ക്ക് ഇഷ്ടമല്ല എന്നും, കൂടുതലും പുറത്ത് പോകുമ്പോൾ നോൺ മേക്കപ്പ് ലുക്ക് ആണ് ഇഷ്ടം എന്നും നടി പറയുന്നുണ്ട്.