ലൈംഗിക ആരോപണം: അജയ് ദേവഗണിന് എതിരെ ആഞ്ഞടിച്ച് തനുശ്രീ ദത്ത

14

ബോളിവുഡ് സൂപ്പർതാരം നടൻ അജയ് ദേവഗണിന് എതിരെ വിമർശനവുമായി തനുശ്രീ ദത്ത രംഗത്ത്. ലൈംഗിക ആരോപണത്തിന് വിധേയനായ അലോക് നാഥിനൊപ്പം സിനിമ ചെയ്യുന്നുവെന്ന കാരണത്തിലാണ് തനുശ്രീ ദത്ത അജയ് ദേവ്ഗണിനെ വിമർശിച്ചത്.

Advertisements

ദേ ദേ പ്യാർ ദേ എന്ന ചിത്രത്തിൽ ഇരുവരും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെയാണ് വിമർശനവുമായി നടി മുന്നോട്ട് വന്നിരിക്കുന്നത്.

ലൈംഗികാരോപണം നേരിടുന്ന ഒരാൾക്കൊപ്പം സിനിമ ചെയ്യുന്ന ദേവഗൺ കാപട്യം നിറഞ്ഞ ഒരു വ്യക്തിയാണെന്ന് തനുശ്രീ കുറ്റപ്പെടുത്തി.

ഇരകളെ ഒറ്റപ്പെടുത്തി വേട്ടക്കാർക്ക് പിന്തുണ നൽകുന്ന ബോളിവുഡിലെ നടൻമാർ വഞ്ചകരും നട്ടെല്ലില്ലാത്തവരുമാണെന്നും തനുശ്രീ പറയുന്നു.

നേരത്തേ മീ ടൂ ക്യാമ്പയിനെ പിന്തുണച്ച് രംഗത്ത് വന്ന ദേവ്ഗൺ ഇപ്പോൾ മലക്കം മറിയുകയാണെന്നും തനുശ്രീ കുറ്റപ്പെടുത്തി.

സംഭവത്തിൽ ദേവ്ഗണിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് തനുശ്രീയുടെ സഹോദരിയും നടിയുമായ ഇഷിത ദത്ത.

എന്റെ സഹോദരി സത്യത്തിനൊപ്പം നിലകൊള്ളുന്ന ഒരാളാണ്. എന്നിരുന്നാലും ഈ വിഷയത്തിൽ എന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്.

അജയ് സാർ ഈ സിനിമയുടെ നിർമാതാവോ സംവിധായകനോ അല്ല. അതിലെ ഒരു നടൻ മാത്രമാണ്.

അലോക് നാഥ് ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ ഉത്തരവാദിത്തം എന്തിന് അദ്ദേഹം മാത്രം ഏറ്റെടുക്കണം. ഈ ചിത്രത്തിൽ തബു, രാകുൽ പ്രീത് സിംഗ് തുടങ്ങിയവരും വേഷമിടുന്നുണ്ട് ഇഷിത പറഞ്ഞു.

Advertisement