താനൊരു മരവിച്ച അവസ്ഥയിലാണ്, ദിലീപുമായി വർഷങ്ങൾ നീണ്ട ബന്ധമുണ്ടെങ്കിലും ഇത്തരത്തിലല്ല താൻ കരുതിയത് ; എനിക്കറിയാവുന്നത് ഞാൻ വളരെ സത്യസത്യമായി എവിടെയും പറയും : ലാൽ

188

മലയാള ചലച്ചിത്ര ലോകത്തെ ജനപ്രിയ നടനായിരുന്നു ഒരു കാലത്ത് ദിലീപ്. നടന്റെ ഓരോ വാർത്തകളും വിശേഷങ്ങളും സിനിമകളും ആരാധകർ നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചിരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന ഓരോ വാർത്തകളും നമ്മെ ഞെട്ടിപ്പിക്കുകയാണ്. ഒരു സിനിമയെ വെല്ലുന്ന കഥയാണ് ഇപ്പോൾ ദിലീപിന്റെ ജീവിതത്തിൽ നടക്കുന്നത്. സഹ പ്രവർത്തക ആക്രമിക്ക പെട്ട സംഭവത്തിൽ ദിവസങ്ങൾക്ക് ശേഷം മലയാളത്തിലെ ജനപ്രിയ നടൻ കുറ്റവാളി ആകുന്നു, തുടർന്ന് ജയിൽ ജീവിതം. ഇപ്പോഴും എങ്ങുമെത്താതെ കേസ് മുന്നോട്ട് പോകുന്നു.

നടി ആ,ക്ര,മി,ക്ക,പെട്ടതിന് ശേഷം ആദ്യം ചെന്നത് നടൻ ലാലിൻറെ വീട്ടിലേക്കാണ്, ശേഷം ദിലീപിന്റെ അ,റ,സ്റ്റിന് ശേഷമാണ് ലാൽ ഈ വിഷയത്തിൽ പ്രതികരിച്ചത്. ലാലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

Advertisements

ALSO READ

വിഗ്ഗ് ഊരി ഞാൻ കാണിക്കാം, പക്ഷെ താടി ഡൈ ചെയ്യുന്നുണ്ടോ എന്ന കമന്റ് ഒഴിവാക്കണം ; വിഗ്ഗ് ഉപയോഗിക്കുന്നത് എങ്ങിനെയാണ്? താടിയ്ക്ക് ഏത് ഡൈ ആണ് തേക്കുന്നത്? തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകി നടൻ ആനന്ദ് നാരായണൻ

താനൊരു മരവിച്ച അവസ്ഥയിലാണെന്നും ദിലീപ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപുമായി വർഷങ്ങൾ നീണ്ട ബന്ധമുണ്ടെങ്കിലും ഇത്തരത്തിലല്ല താൻ കരുതിയതെന്നും, ഇതിന്റെ പിറകിലുളള കാര്യങ്ങൾ ഇപ്പോൾ എന്താണെന്ന് നമുക്ക് പറയാൻ കഴിയില്ല. ദിലീപാണ് പ്ര,തി,യെന്ന് വിശ്വസിക്കുന്നവരുണ്ടാകും. ദിലീപല്ല പ്രതിയെന്നും വിശ്വസിക്കുന്നവരുണ്ടാകാം. എന്തായാലും നീതി ന്യായ വ്യവസ്ഥിയിൽ എനിക്ക് പൂർണ വിശ്വാസം ഉണ്ട്. കാത്തിരുന്ന് കാണാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കൂടാതെ നടി ആ ക്ര മി ക്കിപ്പെട്ട സംഭവത്തിൽ വളരെ സത്യസന്ധമായ നിലപാടുകൾ മാത്രമേ ഞാൻ എടുത്തിട്ടുള്ളു. ചില മാധ്യമങ്ങൾ അതിനെ വളച്ചൊടിച്ച് മറ്റൊരു മോശം തലത്തിലെത്തിച്ചു. എന്നെ ദിലീപിന്റെ ശത്രുവായി വരെ ചിത്രീകരിച്ചു. ദിലീപ് ഇന്നും എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. ദിലീപ് ഇത് ചെയ്തുവെന്നോ ഇല്ലെന്നോ ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. എനിക്കറിയാവുന്നത് ഞാൻ വളരെ സത്യസത്യമായി എവിടെയും പറയും, ആ കുട്ടി അന്ന് രാത്രി നി, ല,വി,ളി,ച്ചു കൊണ്ടാണ് വീട്ടിലേക്ക് കയറി വന്നതും നടന്ന കാര്യങ്ങൾ പറഞ്ഞതും. ആ സംഭവങ്ങൾ മാത്രമാണ് എനിക്ക് അറിയാവുന്നത്. ഒരു മനുഷ്യൻ എന്ന നിലയിൽ ഞാൻ അപ്പോൾ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തു. തുടർന്ന് നടന്ന നിലവാരശൂന്യമായ ചർച്ചകളിലൊന്നും എനിക്ക് പങ്കില്ല എന്നും ലാൽ എടുത്ത് പറയുന്നുണ്ട്.

അതുപോലെ സംവിധായകൻ വിനയൻ അന്ന് ഈ സംഭവത്തോട് പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു, രാഷ്ട്രീയ രംഗത്ത് ഇല്ലാത്തതിന്റെ നൂറിരട്ടി വൈരാഗ്യബുദ്ധിയോടെയാണ് ദിലീപ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്നത്. വൈരാഗ്യ ബുദ്ധിയല്ല കലാകാരന് വേണ്ടതെന്നും വിനയൻ പറഞ്ഞു.

തന്റെ സഹപ്രവർത്തകയോട് ഇത്തരത്തിൽ ക്രൂരമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അയാളുടെ മുഖത്ത് നോക്കാൻ പോലും സാധിക്കില്ല. ഇത് സത്യമാണെങ്കിൽ അയാളെ കാണാൻ പോലും ആഗ്രഹിക്കുന്നില്ലെന്നും വിനയൻ പറയുന്നു.

ALSO READ

ഫ്ളൈങ് കിസ്സ് ചോദിച്ചവർക്കും കൊടുത്തു, നേരിട്ട് ചോദിക്കരുത് വീട്ടിൽ അമ്മയും അച്ഛനും ചീത്ത പറയുമെന്ന് ലക്ഷ്മി നക്ഷത്ര ; ദൈവമേ ഈ ചുള്ളന്മാർക്ക് ഇടയിൽ എന്നെ ഒന്ന് കൺട്രോൾ ചെയ്യണേ എന്ന് പ്രാർത്ഥനയോടെ താരം

ദിലീപ് തന്റെ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകാത്തതിന്റെ കാരണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യരുമായുള്ള ഫോൺ സംഭാഷണങ്ങൾ താൻ റെക്കോർഡ് ചെയ്തിരിക്കുന്നത് ആ ഫോണിലാണ് അത് തന്റെ സ്വകാര്യതയാണ് അതുകൊണ്ട് ഫോൺ തരാൻ കഴിയില്ല എന്നാണ് ദിലീപിന്റെ ഇപ്പോഴത്തെ വാദം.

 

Advertisement