പല സിനിമകളിൽ നിന്നും ഒഴിവാക്കുകയുണ്ടായിട്ടുണ്ട് ; പലപ്പോഴും മുൻനിരയിൽ നിന്നും എഴുന്നേറ്റ് പിന്നിൽ പോയിരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട് : തനിക്കുണ്ടായ ദുരനുഭങ്ങളെ കുറിച്ച് അഭിഷേക് ബച്ചൻ

76

ബോളിവുഡിലെ മുൻനിര നായകൻമാരിൽൽ ഒരാളാണ് അഭിഷേക് ബച്ചൻ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരമായ അമിതാഭ് ബച്ചന്റേയും നടി ജയയുടേയും മകനായ അഭിഷേക് അവരുടെ പാതയിലൂടെ തന്നെ സിനിമയിലെത്തുകയായിരുന്നു.

പക്ഷേ അച്ഛൻ അമിത് ബച്ചന്റെ താരപദവിയിലേക്ക് ഉയരാൻ അഭിഷേകിന് സാധിച്ചിട്ടില്ല. ഇതിന്റെ പേരിൽ പലപ്പോഴും അഭിഷേകിന് സോഷ്യൽ മീഡിയയിൽ നിന്നും മാധ്യമങ്ങളിൽ നിന്നുമെല്ലാം അധിക്ഷേപങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ തന്റെ വിമർശകരുടെ വായടപ്പിച്ചു കൊണ്ട് മികച്ച പ്രകടനങ്ങളിലൂടെ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു അഭിഷേക് ബച്ചൻ.

Advertisements

ALSO READ

പക്കാ ആറേഞ്ച്ഡ് ആയിരുന്നു, ഇനി ഒരു മടങ്ങിവരവ് ഉണ്ടാകില്ല, ആരാധകരെ സങ്കടത്തിലാക്കി നടി തൻവി രവീന്ദ്രൻ

ഇപ്പോഴിതാ തനിക്കുണ്ടായ ചില ദുരനുഭവങ്ങൾ തുറന്നു പറയുകയാണ് അഭിഷേക് ബച്ചൻ. ഒരു അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. തന്നോട് പലപ്പോഴും മുൻനിരയിൽ നിന്നും എഴുന്നേറ്റ് പിന്നിലേക്ക് പോയിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അഭിഷേക് പറയുന്നത്. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. എന്നാൽ താനതൊന്നും തന്നെ അപമാനമായി കണക്കാക്കിയിട്ടില്ലെന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

റെഫ്യൂജി എന്ന ചിത്രത്തിലൂടെയായിരുന്നു ബച്ചൻ ജൂനിയറിന്റെ അരങ്ങേറ്റം. പിന്നീട് ബണ്ടി ഓർ ബബ്ലി, ഗുരു, ധൂം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ കയ്യടി നേടാനും അഭിഷേകിന് സാധിച്ചു. എന്നാൽ ഇത്രത്തോളം വിജയങ്ങൾ ഒക്കെ ഉണ്ടായിട്ടും തന്നെ പല സിനിമകളിൽ നിന്നും ഒഴിവാക്കുകയുണ്ടായിട്ടുണ്ടെന്നും അഭിഷേക് ബച്ചൻ വെളിപ്പെടുത്തുന്നുണ്ട്.

താരത്തിന്റെ വാക്കുകളിലേക്ക്. ”എന്നെ സിനിമകളിൽ നിന്നും മാറ്റിയ സംഭവമുണ്ടായിട്ടുണ്ട്. ചിലപ്പോൾ എന്നോട് പറയാതെ പോലും. ഷൂട്ടിംഗ് നടക്കുന്നിടത്തേക്ക് ചെല്ലുമ്പോൾ എനിക്ക് പകരം മറ്റൊരാൾ നിന്ന് അഭിനയിക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട് പലപ്പോഴും. മിണ്ടാതെ തിരിഞ്ഞ് നടക്കുകയായിരുന്നു. പറഞ്ഞ് തന്നെ മാറ്റിയ സിനിമകളുമുണ്ട്. ചിലപ്പോൾ ആളുകൾ നിങ്ങളുടെ ഫോൺ എടുക്കില്ല. അതോടെ മനസിലാക്കിക്കോളണം. ഇതൊ

എന്റെ അച്ഛനും സംഭവിച്ചത് ഞാൻ കണ്ടിട്ടുണ്ട്” എന്നായിരുന്നു താരം പറഞ്ഞത്. റോളിംഗ് സ്റ്റോൺസ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. തന്നേക്കാൾ വലിയ താരം വരുമ്പോൾ എഴുന്നേറ്റ് പിൻനിരയിലേക്ക് മാറിയിരിക്കാൻ പോലും തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ബച്ചന്റെ വെളിപ്പെടുത്തൽ. ”ചില സാഹചര്യങ്ങളിൽ പൊതുപരിപാടികൾക്ക് പോകുമ്പോൾ അവർ മുൻനിരയിൽ തന്നെ പിടിച്ചിരുത്തും.

ALSO READ

അത് വാങ്ങാൻ പോലും ടൊവീനോ ബുദ്ധിമുട്ടിയിരുന്ന കാലമുണ്ട്, ഇപ്പോൾ അവന്റെ വളർച്ച നോക്കൂ സെൽഫ് മെയ്ഡ് സ്റ്റാർ ആണ് അവൻ: ടൊവീനോയെ കുറിച്ച് നടൻ ഭരത്

ഇത് കൊള്ളാമല്ലോ. ഇവരെന്നെ മുന്നിൽ തന്നെ ഇരുത്തുമെന്ന് കരുതിയില്ലല്ലോ കൊള്ളാമെന്ന് കരുതിയിരിക്കുകയായിരിക്കും ഞാൻ. അപ്പോഴാകും വലിയൊരു താരം വരുന്നത്. അതോടെ എന്നോട് എഴുന്നേറ്റ് പിന്നിലേക്ക് മാറിയിരിക്കാൻ പറയും. അതൊക്കെ ഷോബിസിന്റെ ഭാഗമാണ്. ചെയ്യാൻ പറ്റുന്നത് അന്ന് രാത്രി വീട്ടിലെത്തിയ ശേഷം രാത്രി ഉറങ്ങും മുമ്പായി, ഞാൻ കൂടുതൽ അധ്വാനിക്കുമെന്ന് സ്വയം വാക്കു കൊടുക്കുക എന്നതാണ്.

അവർക്ക് എന്നെ മാറ്റാൻ പറ്റാത്ത അത്ര വലിയ താരമാവുകാണ് വേണ്ടത്” എന്നും താരം പറയുന്നു. മെഗാ എപ്പിസോഡ് നേരത്തെ തുടർ പരാജയങ്ങളെ തുടർന്ന് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത അഭിഷേക് രണ്ട് വർഷങ്ങൾക്ക് ശേഷം മൻമർസിയാൻ എന്ന ചിത്രത്തിലൂടെ തിരികെ വന്നിരുന്നു. ചിത്രത്തിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഒടിടിയിലും താരം അരങ്ങേറ്റം കുറിച്ചത് ഈയടുത്താണ്. ബോബ് ബിസ്വാസ് ആണ് അഭിഷേകിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

 

Advertisement