കൈയ്യെത്തും ദൂരത്ത് സീരിയലിലെ പോലീസുകാരന്റെ വേഷത്തിൽ തിളങ്ങി നിൽക്കുകയാണ് നടൻ ശരൺ പുതുമന. വർഷങ്ങളായി സിനിമയിലും സീരിയലുകളിലുമൊക്കെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു താരം. എന്നാൽ തനിക്ക് കുട്ടികൾ പോലും ഉണ്ടാവില്ലെന്ന് പറഞ്ഞൊരു കാലം ഉണ്ടായിരുന്നതിനെ പറ്റിയാണ് ശരൺ ഇപ്പോൾ വെളിപ്പെടുത്തുന്നത്. ഭാഗ്യലക്ഷ്മി അവതാരകയായിട്ടെത്തുന്ന കൈരളി ടിവിയിലെ ഒരു ചാറ്റ് ഷോ യിൽ ഭാര്യ റാണിയുടെ കൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ.
‘ശരണുമായിട്ടുള്ള ബന്ധത്തെ കുറിച്ച് അച്ഛനോട് പറഞ്ഞപ്പോൾ നീ അത് എന്ന് പറഞ്ഞ് നിൽക്കുകയാണെങ്കിൽ നോക്കാം എന്ന് പറഞ്ഞു. പക്ഷേ ഇദ്ദേഹത്തെ കുറിച്ച് എനിക്ക് എല്ലാം അറിയാം. നാളെ വരുന്ന മറ്റൊരാളെ പറ്റി എല്ലാം അറിയണമെന്നില്ലല്ലോ. മുഖംമൂടിയുമായി വന്നിട്ടാണ് കല്യാണം കഴിക്കുന്നതെങ്കിൽ അതിലും വലിയ പ്രശ്നമാവില്ലേ എന്ന് അച്ഛനോട് ഞാൻ പറഞ്ഞിരുന്നു. എന്നാൽ ശരണിന്റെ കുടുംബത്തിൽ നിന്ന് തന്നെ അദ്ദേഹത്തെ കുറിച്ചുള്ള മോശം അഭിപ്രായം അച്ഛനെ വിളിച്ച് പറഞ്ഞു.
ശരണിന്റെ ഒരു ബന്ധു ഞങ്ങളുടെയും വകയിലൊരു ബന്ധുവാണ്. ചന്ദ്രേട്ടാ, ഇങ്ങനൊരു അബദ്ധം എങ്ങനെ പറ്റി. മോൾ ഒപ്പിച്ച പുലിവാൽ ആയിരിക്കുമല്ലേ എന്നാണ് പുള്ളിക്കാരൻ ചോദിച്ചത്. എങ്ങനെ എങ്കിലും പറഞ്ഞ് ഒഴിവാക്ക്. ആ ചെറുക്കൻ ഒന്നും നമ്മുടെ മകൾക്ക് ചേരില്ല. അവൻ അങ്ങനെയാണ്, ഇങ്ങനെയാണ്, ഞങ്ങൾക്ക് അറിയാവുന്നതല്ലേ എന്നും പറഞ്ഞു. അതിന് ശേഷമാണ് അച്ഛന് എതിർപ്പായത്. സിനിമാക്കാരെ കുറിച്ചൊക്കെയുള്ള ഗോസിപ്പ് ആയിരിക്കുമെന്ന് വിശ്വാസിക്കാം. പക്ഷേ ഏതെങ്കിലും കുടുംബക്കാര് വിളിച്ച് പറയുന്നത് നീ കേടിട്ടുണ്ടോ?
അന്നെനിക്ക് അടി വരെ കിട്ടി. അതുവരെ അച്ഛൻ എന്നെ അടിച്ചിട്ടില്ല. പക്ഷേ നീ ചത്ത് പോയിക്കോട്ടെ എന്ന് പറഞ്ഞ് തല ചുമരിൽ ഒക്കെ ഇടിപ്പിച്ചു. മൂക്കിൽ നിന്ന് ചോരയൊക്കെ വന്നു. അത്രയധികം അച്ഛൻ വിഷമിച്ച് പോയി. പിന്നെ അമ്മയുടെ അച്ഛന്റെ നിർദ്ദേശത്തിന് അനുസരിച്ചാണ് തങ്ങളുടെ വിവാഹം നടന്നതെന്ന് റാണി പറയുന്നു. എനിക്ക് ഒത്തിരി ദുശ്ശീലങ്ങൾ ഉണ്ടായിരുന്നതായി ശരൺ പറഞ്ഞു. ഒരിക്കൽ അച്ഛൻ സിഗററ്റ് വലിക്കുന്നത് കൈയ്യോടെ പിടിച്ച് ഉപദേശിച്ചു.
വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞ് ഉണ്ടാവാൻ രണ്ട് വർഷം കാത്തിരിക്കേണ്ടി വന്നു. ആദ്യ വർഷം റാണി പഠിക്കുകയായിരുന്നു. പിന്നെ ഞങ്ങൾ ട്രൈ ചെയ്തിട്ട് നടന്നില്ല. ഡോക്ടറെ കാണിച്ചപ്പോഴാണ് ഒരു വർഷത്തിൽ ഒരാൾക്ക് വരുന്ന അസുഖം തനിക്കുണ്ടെന്ന് അറിയുന്നതെന്ന് ശരൺ വ്യക്തമാക്കുന്നു. നിക്കോട്ടിൻ എന്റെ ശരീരത്ത് കൂടി പോയി. കുട്ടികൾ ഉണ്ടാവില്ല. പ്രാർഥിച്ചോളു. അവനവൻ ചെയ്യുന്നതിനാണ് അനുഭവിക്കേണ്ടി വരിക. അഞ്ച് വർഷം മരുന്നൊക്കെ കഴിഞ്ഞ് നമുക്ക് ട്രൈ ചെയ്യാമെന്നാണ് ഡോക്ടർ പറഞ്ഞത്.
ഇതോടെ നമുക്ക് വേർപിരിയാമെന്ന് ഞാൻ റാണിയോട് പറഞ്ഞു. ഞാനൊരു വൃത്തിക്കെട്ടവനാണെന്ന് വീട്ടിൽ പറഞ്ഞാൽ മതി. അങ്ങനെ സ്‌ക്രിപ്റ്റ് വരെ തയ്യാറാക്കിയിരുന്നു. എന്നാൽ എനിക്കാണ് കുഴപ്പമെങ്കിൽ എന്നെ വീട്ടിൽ കൊണ്ട് പോയി നിർത്തുമായിരുന്നോ എന്നാണ് ഞാൻ തിരിച്ച് ചോദിച്ചത്. നമുക്കൊരു ജീവിതമല്ലേ ഉള്ളു. കുട്ടികൾ ഇല്ലാതെ ഭാര്യയും ഭർത്താവുമായി ജീവിക്കാൻ പറ്റില്ലേ എന്നൊക്കെ റാണി ചോദിച്ചതായി ശരൺ പറഞ്ഞു.
എന്തായാലും നന്നാവാൻ ഞാൻ തീരുമാനിച്ചു. ഡോക്ടർ പറഞ്ഞത് പോലെ മരുന്നുമൊക്കെയായി മുന്നോട്ട് പോയി. എന്തോ ഈശ്വര കാരുണ്യം കൊണ്ട് അഞ്ച് വർഷം കാത്തിരിക്കേണ്ടി വന്നില്ല. ആറ് മാസമേ വേണ്ടി വന്നുള്ളു. അങ്ങനെ ഒരു മകൾ ജനിച്ചു. ഗൗരി ഉപാസന എന്ന പേരുമിട്ടതായി താരം പറയുന്നുണ്ട്.