തനിക്കെതിരെ വന്ന ട്രോളിന് പ്രതികരണവുമായി ഗായത്രി സുരേഷ്

127

ഈ അടുത്ത ദിവസം കാക്കനാടേക്കുള്ള യാത്രക്കിടെ നടിയും മോഡലുമായ ഗായത്രി സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറിനെ ഇടിച്ചതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച വീഡിയോ വൈറലായിരുന്നു.

ഇതോടെ വിശദീകരണവുമായി ഗായത്രി ലൈവിലെത്തിയിരുന്നു. വീണ്ടും രൂക്ഷമായ വിമർശനങ്ങളാണ് താരം നേരിടേണ്ടി വന്നത്. ഇപ്പോഴിതാ തനിക്കെതിരെ വന്നൊരു ട്രോളിന് പ്രതികരിച്ചിരിക്കുകയാണ് നടി.

Advertisements

ALSO READ

ഒരു പച്ച ചുരിദാറുമിട്ട് ഞാൻ ബസ് സ്റ്റോപ്പിൽ നിൽക്കും, ചേട്ടൻ വരണം; മുകേഷിന് മേനകയും ലിസിയും കൂടി കൊടുത്ത മുട്ടൻ പണി

തനിക്കെതിരെ വന്ന രസകരമായ ട്രോൾ വീഡിയോയാണ് ഗായത്രി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ട്രാക്ടറുമായി രണ്ട് പേർ ഗായത്രിയുടെ ഡയലോഗ് അനുകരിക്കുന്നതാണ് വീഡിയോയിൽ. ‘ഇത് പൊളിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് ട്രോളിനോട് നടി പ്രതികരിച്ചിരിക്കുന്നത്.

കാക്കനാടേക്കുള്ള യാത്രമാധ്യേയാണ് വൈറൽ വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ഗായത്രിയും സുഹൃത്തും സഞ്ചരിച്ച കാർ മറ്റ് വാഹനങ്ങളിൽ ഇടിച്ച് നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നാണ് ആരോപണം. സുഹൃത്താണ് വാഹനം ഓടിച്ചിരുന്നത്.

വൈറൽ വീഡിയോയിൽ താരത്തിന്റെ വാഹനം നാട്ടുകാർ തടഞ്ഞുവെച്ചിരിക്കുന്നതും ഗായത്രിയോടും സുഹൃത്തിനോടും കയർത്ത് സംസാരിക്കുന്നതും കാണാം. തങ്ങളുടെ കാർ വളഞ്ഞവരോട് ഗായത്രി മാപ്പ് പറയുകയും ചെയ്യുന്നുണ്ട്. ഡ്രൈവർ സീറ്റിലിരുന്ന സുഹൃത്തിനേയും പുറത്തിറക്കി പോലീസ് വന്നതിന് ശേഷമാണ് പ്രശ്‌നങ്ങൾ ഒത്തു തീർപ്പാക്കിയത്.

ഇതിന് പിന്നാലെ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അപകടമുണ്ടായെന്നത് ശരിയാണെന്നും വണ്ടി നിർത്താതെ പോയതാണ് തങ്ങൾ ആകെ ചെയ്ത തെറ്റെന്നും ഗായത്രി വിശദീകരണ വീഡിയോയിൽ പറയുന്നുണ്ട്.

ഗായത്രി സുരേഷിന്റെ വാക്കുകൾ ഇങ്ങനേയായിരുന്നു

‘എന്റെ ഒരു വീഡിയോ വ്യാപകമായി സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. അത് സംബന്ധിച്ച് നിരവധി പേർ മെസേജ് അയച്ചും ഫോൺ വിളിച്ചും കാര്യങ്ങൾ അന്വേഷിച്ചിരുന്നു. നിങ്ങൾക്കാർക്കും എന്നെ കുറിച്ച് ഒരു മോശം ധാരണ വരാതിരിക്കാനാണ് ഞാൻ ഇപ്പോൾ ഈ വീഡിയോ പങ്കുവെക്കുന്നത്. ഞങ്ങൾ കാക്കനാടേക്ക് പോവുകയായിരുന്നു. അപ്പോൾ മുമ്പിൽ ഒരു വണ്ടി ഉണ്ടായിരുന്നു. അതിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ അപ്രതീക്ഷിതമായി മറ്റൊരു വാഹനം എതിരെ വന്നു അങ്ങനെയാണ് അപകടം ഉണ്ടായത്. അതിൽ വാഹനങ്ങളുടെ സൈഡ് മിറർ പോയിരുന്നു. അല്ലാതെ ആർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.

ALSO READ

എന്റെ പവർബാങ്ക്, അതീവ ഗ്ലാമറസ് ലുക്കിൽ ഗോപി സുന്ദറിനൊപ്പം അഭയ ഹിരൺമയി, ഏറ്റെടുത്ത് ആരാധകർ

ഞങ്ങൾ ചെയ്ത തെറ്റ് എന്താണെന്നുവെച്ചാൽ വാഹനം നിർത്താൻ ഭയന്ന് ഞങ്ങൾ വണ്ടി വിട്ടുപോയി. ഞാനൊരു നടിയാണല്ലോ… ആ വാഹനത്തിൽ എന്നെ കാണുമ്പോൾ അവിടെയുള്ള ജനങ്ങൾ ആ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിൽ ഞങ്ങൾക്ക് ഭയമുണ്ടായിരുന്നു. ടെൻഷനായിട്ടാണ് നിർത്താതെ പോയത്. ആ തെറ്റ് മാത്രമാണ് ഞങ്ങൾ ചെയ്തത്. എന്നാൽ അവർ ഒരുപാട് വാഹനങ്ങളുമായി സിനിമാസ്‌റ്റൈലിൽ ഞങ്ങളെ ചെയ്‌സ് ചെയ്ത് പിടിച്ചു. പിന്നീട് ഞങ്ങൾ ഒരുപാട് നേരം അവരോട് കെഞ്ചി മാപ്പ് പറഞ്ഞു. പക്ഷെ അവർ പോലീസ് വരാതെ വിടില്ലെന്ന് പറഞ്ഞു. ഭയന്നിട്ടാണ് വണ്ടി നിർത്താതെ പോയത്. ശേഷം പോലീസ് എത്തി കാര്യങ്ങൾ ഒത്തുതീർപ്പാക്കി. ആ സംഭവത്തിൽ ആർക്കും ഒരു പോറൽപോലും ഏറ്റിട്ടില്ല. നിങ്ങൾക്ക് എന്നെ കുറിച്ച് മോശം ചിന്തവരരുതെന്ന് കരുതിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്’.

‘അപകടം വരുത്തുന്നത് തെറ്റല്ലേ?’ എന്ന ചോദ്യത്തിന് മനപൂർവമല്ല അറിയാതെ സംഭവിച്ചുപോയതാണെന്നും ?ഗായത്രി മറുപടി നൽകി. നിർത്താതെ പോയി എന്ന തെറ്റ് മാത്രമേ തങ്ങൾ ചെയ്തുള്ളൂ എന്നായിരുന്നു ഗായത്രിയുടെ വിശദീകരണം. ഈ വിഷയത്തിൽ കേരളത്തിലെ മൂന്ന് കോടി ജനങ്ങളിൽ രണ്ടേമുക്കാൽ കോടി ആളുകളും തനിക്കൊപ്പമാണെന്നും നടി പറഞ്ഞു. ഇതിന് പിന്നാലെ നിരവധി ട്രോളുകളാണ് താരം നേരിടുന്നത്.

Advertisement