മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് നടന്‍ ദിലീപും ഭാര്യയും മുന്‍ നായിക നടിയായ കാവ്യാ മധവനും. നിരവധി സിനിമകളില്‍ ജോഡികളായി അഭിനയിച്ചിട്ടുള്ള ഇവര്‍ ഇവരുടെ രണ്ടു പേരുടേയും ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ ഇനി ഒന്നിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു.
രണ്ടു പേരുടേയും രണ്ടാം വിവാഹം ആയിരുന്നു. അതേ സമയം ഏറ്റവും കൂടുതല്‍ വിവാദങ്ങളില്‍ ഇടം പിടിച്ച താര ദമ്പതികളും ഇവര്‍ തന്നെയാണ്. വിവാഹത്തിന് മുന്‍പ് തന്നെ ഇവര്‍ പല തവണയായി വിവാഹിതരായി എന്ന് സൈബര്‍ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ വിവാഹ മോചിതര്‍ ആകുമെന്ന് വരെ പറഞ്ഞവരും ഉണ്ടായിരുന്നു.
പക്ഷേ ഇരുവരും ഇപ്പോള്‍ രണ്ടു മക്കളുമായി സുഖമായി ജീവിക്കുകയാണ്. ദിലീപും ആയുള്ള വിവാഹ ശേഷം കാവ്യാ മാധവന്‍ അഭിനയരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണ്. ദിലീപ് അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തും സജീവമാണ് ഇപ്പോള്‍. കഴിഞ്ഞദിവസങ്ങളിലായി പൊതുവേദിയിലും ക്ഷേത്ര ദര്‍ശനങ്ങളിലും സജീവമാണ് ദിലീപ്. സുഹൃത്തുക്കള്‍ക്കും സഹായികള്‍ക്കുമൊപ്പം ശബരിമല, ഗുരുവായൂര്‍, ചെട്ടികുളങ്ങര എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് ദിലീപ്.
അടുത്തകാലത്ത് നിര്‍മ്മാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ സമീപത്തെ പള്ളിയില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് കാവ്യയും ദിലീപും വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതെന്നതും ശ്രദ്ധേയമായിരുന്നു.
കഴിഞ്ഞ ദിവസം ദിലീപ് ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ എത്തുകയും അവിടെ ദേവിയുടെ ഏറ്റവും ഇഷ്ട വഴിപാടായ ചാന്താട്ടം നടത്തുകയും ചെയ്തിരുന്നു. ശേഷം ഉണ്ട ശര്‍ക്കര കൊണ്ട് തുലാഭാരം നടത്തിയിരുന്നു.
താന്‍ വലിയൊരു ദൈവവിശ്വാസിയാണ് എന്നും തനിക്ക് ഇപ്പോള്‍ നടക്കുന്നതെല്ലാം സമയദോഷത്തിന്റെ കുഴപ്പംകൊണ്ടാണ് എന്നും മുമ്പും ദിലീപ് പറഞ്ഞിരുന്നു. എല്ലാവര്‍ക്കും തന്നോട് മാത്രം എന്തിനാണ് ഇങ്ങനെ ശത്രുത എന്നതാണ് മനസിലാകാത്തതെന്നും താരം മുന്‍പ് തന്നെ പ്രതികരിച്ചിരുന്നു.
തനിക്ക് ഭാര്യയും രണ്ട് പെണ്‍മക്കളും സഹോദരങ്ങളും അമ്മയുമുണ്ട്. അവരുടെയെല്ലാം ഭാവി കിടക്കുന്നത് തന്റെ കൈയ്യിലാണ്. തന്റെ മോശം സമയത്തെ കുറിച്ച് ജ്യോത്സ്യന്‍ പറഞ്ഞ വാക്കുകള്‍ അര്‍ത്ഥവത്തായി.
അവരുടെ ഭാവി എന്റെ കൈയ്യില്‍ ആണെന്നുള്ളതുകൊണ്ടാണ് ഈ യുദ്ധം താന്‍ ചെയ്യുന്നത്. ഇതെല്ലാം തന്റെ കുടുംബത്തിന് വേണ്ടിയാണ്. ഈ കാലവും കടന്നുപോകും. അങ്ങനെ വിശ്വസിച്ചാണ് ഞാന്‍ മുന്നോട്ട് പോകുന്നതെന്നും അന്ന് ദിലീപ് പറഞ്ഞിരുന്നു.