ചുരുങ്ങിയ കാലം കൊണ്ട് മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് ഹരിത നായര്‍. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി സീരിയലിലൂടെയാണ് ഹരിത നായര്‍ ശ്രദ്ധിക്കപ്പെടുന്നത്. അഖിലാണ്ഡേശ്വരിയുടെ മൂത്തമരുമകളാവാന് എത്തുന്ന ഗംഗ എന്ന കഥാപാത്രത്തെയാണ് ഹരിത അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിലൂടെയാണ് ഹരിത നായര്‍ എന്ന താരത്തെ പ്രേക്ഷകര്‍ ആദ്യമായി സ്വീകരിച്ചത്. പിന്നാലെ കുടുംബശ്രീ ശാരദ എന്ന പരമ്പരയിലും ഒരു പ്രധാന വേഷം ഹരിത അവതരിപ്പിക്കുന്നുണ്ട്.
വില്ലത്തിയുടെ റോള്‍ ആയിരുന്നെങ്കിലും ചെമ്പരത്തി സീരിയലിലൂടെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഹരിത ശ്രദ്ധേയായി. മോഡലിങ് രംഗത്ത് നിന്നുമാണ് ഹരിത നായര്‍ മിനിസ്ക്രീന്‍ നായികയായി മാറിയത്. 2018 ലെ മിസ് കേരള മത്സരത്തില്‍ സെക്കന്‍ഡ് റണ്ണര്‍ അപ് ആയ ഹരിത ചെന്നൈ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ് ആയിരുന്നു.
സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധേയയാണ് ഹരിത. തന്റെ വിശേഷങ്ങള്‍ ചിത്രങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആരാധകര്‍ താരത്തിന്റെ വിശേഷങ്ങള്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ വിശേഷം ശ്രദ്ധ നേടുകയാണ്.
തനിക്ക് ലഭിച്ച ഒരു പുരസ്കാരത്തെ കുറിച്ചാണ് താരം പറയുന്നത്. മികച്ച സ്വഭാവം നടിക്കുള്ള പുരസ്കാരമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കലാഭവന്‍ മണി സേവന സമിതിയാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്. നിറവ് എന്നാണ് ഈ അവാര്‍ഡ് നൈറ്റ് പരിപാടിയുടെ പേര്.
കുടുംബശ്രീ ശാരദ, ചെമ്പരത്തി എന്നീ പരമ്പരകളിലെ അഭിനയത്തിലാണ് താരത്തിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്. പുതുവര്‍ഷം ജനുവരി മാസത്തില്‍ ആയിരിക്കും ചടങ്ങ് എന്നാണ് സൂചന.
അതേസമയം, താരത്തിന് പുരസ്കാരം ലഭിച്ചതില്‍ നിരവധി പ്രേക്ഷകര്‍ ആശംസകള്‍ അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഈ പുരസ്കാരം തനിക്ക് ആദ്യമായി ലഭിക്കുന്ന പുരസ്കാരമാണ് എന്ന് ഹരിത പറയുന്നു.
തന്നെ വിശ്വസിച്ച് ഗംഗ എന്ന വേഷം ഏല്‍പ്പിച്ച സംവിധായകനും സുസ്മിത എന്ന കഥാപാത്രത്തെ ഏല്‍പ്പിച്ച സംവിധായകനും നന്ദിയും താരം അറിയിക്കുന്നുണ്ട്. അതേസമയം ഇതൊരു തുടക്കം മാത്രമാണ് എന്നും ഇനിയും ഇതിലും മികച്ച നിരവധി പുരസ്കാരങ്ങള്‍ ചേച്ചിയെ തേടി എത്തട്ടെ എന്നാണ് ആരാധകരുടെ പക്ഷം.