ലക്ഷങ്ങൾ ലഭിക്കുന്നുണ്ടോ യൂട്യൂബിൽ നിന്നും? പ്രമോഷൻ വീഡിയോകളിൽ നിന്നും എത്ര പണം ലഭിക്കും? പ്രേക്ഷകരുടെ ചോദ്യങ്ങളോട് മനസ് തുറന്ന് സജിനും ആലീസ് ക്രിസ്റ്റിയും

105

സീരിയൽ ആരാധകരായ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരസുന്ദരിയാണ് നടി ആലിസ് ക്രിസ്റ്റി ഗോമസ്. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് വളരെ പെട്ടെന്നു തന്നെ ആരാധകുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

ബാലതാരമായിട്ടാണ് ആലീസ് അഭിനയം ആരംഭിച്ചത്. അതിന് ശേഷമാണ് മഞ്ഞുരുകും കാലം അടക്കം നിരവധി സീരിയലുകളുടെ ഭാഗമായത്. കൂടുതലും നെഗറ്റിവാ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള താരം ഇപ്പോൾ സി കേരളം ചാനലിലെ മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. ഈ കഴിഞ്ഞ നവംബറിൽ യിരുന്നു ആലിസ് ക്രിസ്റ്റി വിവാഹിത ആയത്. പത്തനംതിട്ട സ്വദേശിയായ സജിൻ സാമുവലിനേയാണ് ആലീസ് വിവാഹം ചെയ്തത്.

Advertisements

താരത്തിന്റെ വിവാഹം സോഷ്യൽ മീഡിയ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. വിവാഹത്തോട് അനുബന്ധിച്ചാണ് ആലിസ് യൂട്യൂബ് ചാനൽ തുടങ്ങിയത്. പിന്നീട് ഓരോ വിശേഷങ്ങളും അതിലൂടെയാണ് പങ്കുവെച്ചിരുന്നത്. ലക്ഷക്കണക്കിന് കാഴ്ച്ചക്കാരാണ് ഇവരുടെ യൂട്യൂബ് ചാനലിന് ഉള്ളത്.ഇപ്പോഴിതാ തങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില ഗോസിപ്പുകളെ കുറിച്ച് തുറന്നു പറയുകയാണ് താരദമ്പതികൾ.

ALSO READ- ‘അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പാട്ടുകൾക്ക് ചുണ്ടനക്കാൻ പറ്റി എന്നതാണ് എന്റെ ഭാഗ്യം; ദാസേട്ടന്റെ കാലത്ത് ജീവിച്ചു എന്ന് പറയുന്നത് തന്നെ അഭിമാനമാണ്, സൗഭാഗ്യമാണ്’; യേശുദാസിനെ വാഴ്ത്തി ലാലേട്ടൻ

അടുത്തിടെ ആലിസിന് വിശേഷമായെന്നും ഇരുവരും തമ്മിൽ വേർപിരിഞ്ഞു എന്ന രീതിയിലും വാർത്തകൾ വന്നിരുന്നു. ഈ വാർത്തകളെക്കുറിച്ച് ആലിസും സജിനും സീ മലയാളത്തിലെ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. യൂട്യൂബറായ ആനന്ദ് നാരയണനാണ് യുട്യൂബ് ചാനൽ തുടങ്ങാനുള്ള പ്രചോദനം നൽകിയത്. അങ്ങനെയാണ് വിവാഹ സമയം തന്നെ യൂട്യൂബ് ചാനൽ തുടങ്ങാനായി തിരഞ്ഞെടുത്തതെന്നാണ് ആലീസ് പറയുന്നത്. അങ്ങനെയാണ് സജിനുമായി സംസാരിച്ച് ചാനൽ തുടങ്ങുന്നത്. വിവാഹ ഒരുക്കങ്ങളെ കുറിച്ചുള്ളതായിരുന്നു ആദ്യ വീഡിയോ. പ്രതീക്ഷതിലും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചതെന്നും ആലീസ് പറയുന്നു. ഒരു മില്യണിലധികം വ്യൂവ്‌സ് ആയിരുന്നു ഈ വീഡിയോകൾക്ക് ലഭിച്ചത്.

വിവാഹ ദിവസമൊക്കെ വീഡിയോസ് ലൈവായി എടുത്ത് ഉടൻ തന്നെ അപ്ലോഡ് ചെയ്യുകയായിരുന്നു. ഇതിനായി തങ്ങളെ സഹായിക്കാൻ വലിയൊരു ടീം തന്നെ ഉണ്ടായിരുന്നു. ഇവരുടെ പിന്തുണ കൂടി ഉള്ളതുകൊണ്ടാണ് വീഡിയോസ് ഇത്രയും മനോഹരമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നതെന്നും ആലിസ് പറഞ്ഞു.

ALSO READ- ‘വിജയ് മാധവിന്റെ കൈയ്യിലുള്ള പെൺകുട്ടികളുടെ ലിസ്റ്റിൽ ഞാൻ ഇല്ലായിരുന്നു; ഉമ്മ വെക്കുന്നത് മാഷിന് ഇഷ്ടമല്ലെന്നും ഭാര്യ ദേവിക നമ്പ്യാർ

കൂടാതെ, സീരിയലിൽ നിന്ന് ലഭിക്കുന്നതിലുമുപരി വലിയ പ്രേക്ഷക പിന്തുണയാണ് തങ്ങൾക്ക് യൂട്യൂബ് ചാനലിലൂടെ ലഭിക്കുന്നതെന്നും പുറത്തൊക്കെ പോകുമ്പോൾ നിരവധി പേർ തിരിച്ചറിയുന്നുണ്ട്. ഇത് വില്ലനാകുന്നുണ്ടെന്നാണ് ഇരുവരുടേയും പരാതി. എനിക്ക് ചെറിയ തട്ടുകടയിലൊക്കെ ഒന്നിച്ച് പോയി ഭക്ഷണം കഴിക്കുന്നതൊക്കെ ഇഷ്ടമാണ്. എന്നാൽ ആലിസിനെകൊണ്ട് അവിടേക്ക് പോകാനെ കഴിയില്ല. ആലിസിനെ കാണുമ്പോ എല്ലാവരും അടുത്തേക്ക് വന്ന് സെൽഫി എടുക്കാനും കാര്യം പറയാനുമൊക്കെ വരും. അങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ മിസ് ചെയ്യാറുണ്ടെന്നും സജിൻ പറഞ്ഞു.

ഇടക്ക് ആലീസ് ഗർഭിണിയാണെന്ന തരത്തിൽ വാർത്ത വന്നിരുന്നു. വയറ്റിൽ കൈ വെച്ച് നിൽക്കുന്ന ഒരു ചിത്രം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഗർഭിണിയാണെന്നുള്ള വാർത്തകൾ പ്രചരിച്ചത്. ഒരു ഫോട്ടോ എടുത്തപ്പോൾ കൈ അറിയാതെ വന്നതാണെന്നും അല്ലാതെ ഗർഭിണി അല്ലെന്നും ആലിസ് വ്യക്തമാക്കി.

‘യൂട്യൂബ് ചാനൽ തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്നത് വരുമാനത്തെ കുറിച്ചാണെന്നാണ് ആലിസിന്റെ അടുത്ത തുറന്നുപറച്ചിൽ. യൂട്യൂബിൽ നിന്ന് അത്ര വലിയ വരുമാനമൊന്നും ലഭിക്കാറില്ലെന്നാണ് താരം പറയുന്നത്. ഒരു മില്യൺ വ്യൂവ്‌സ് വരുന്ന വീഡിയോയ്ക്ക് മുപ്പതിനായിരം മുതൽ നാൽപതിനായിരം രൂപവരെ ലഭിക്കാറുണ്ട്, എന്നാൽ ഒരു വീഡിയോയ്ക്ക് ഒരു മില്യൺ വ്യൂവ്‌സ് നേടുക എന്നത് വളരെ നിസാരമായ കാര്യമല്ലെന്നും ആലിസ് പറയുന്നു.

അതേസമയം, താൻ യൂട്യൂബിൽ നിന്നും ലക്ഷങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നും എന്നാൽ പ്രൊമോഷൻ വീഡിയോകൾ ചെയ്യുന്നതിലൂടെ നല്ലൊരു വരുമാനം നേടാൻ സാധിക്കുന്നുണ്ടെന്നും ആലീസ് പറഞ്ഞു.

Advertisement