മലയാളി സിനിമ പ്രേക്ഷകരാരും ബാലതാരം അമ്പിളിയെ മറന്ന് കാണില്ല. വാത്സല്യത്തിലെ ആ കുഞ്ഞ് ചേച്ചിയായും മീനത്തിൽ താലികെട്ടിലെ വീപ്പക്കുറ്റിയായുമൊക്കെ പ്രേക്ഷകരുടെ വാത്സല്യം പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വാത്സല്യം, മീനത്തിൽ താലിക്കെട്ട്, ഗോഡ്ഫാദർ എന്നി ചിത്രങ്ങളിലൂടെ തിളങ്ങിയ ബേബി അമ്പിളിയെ മലയാളികൾ മറക്കാൻ സാധ്യതയില്ല.
Also read
അവസാനം അത് സത്യമായി ! ദിയയുടെ സുഹൃത്ത് വൈഷ്ണവിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നു
പഠനത്തിന് വേണ്ടി സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ കുടുംബിനിയായും അഡ്വക്കേറ്റ് ആയും തിളങ്ങുകയാണ്. രണ്ടാം ഭാവമാണ് ബേബി അമ്പിളി അവസാനമായി അഭിനയിച്ച ചിത്രം. സുരേഷ് ഗോപിയുടെ അനിയത്തിയായിരുന്നു രണ്ടാം ഭാവത്തിൽ. ദീലീപിന്റെ സഹോദരിയായി അഭിനയിച്ച മീനത്തിൽ താലിക്കെട്ട് എന്ന ചിത്രത്തിൽ മുഴുനീള കഥാപാത്രമായിരുന്നു.
ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും ദിലീപിനൊപ്പമുള്ള നിമിഷങ്ങളെ കുറിച്ചും അമ്പിളി മനസ് തുറക്കുകയാണ്, വാക്കുകൾ, ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയാക്കാൻ അവർ താൽപര്യപ്പെട്ടിരുന്നു. മുകേഷേട്ടനും മറ്റുള്ളവരുമൊക്കെ മിട്ടായിയുമായി വരും. മോള് പോകരുതെന്ന് ദിലീപേട്ടൻ എപ്പോഴും പറയുമായിരുന്നു.
വലുതയാൽ എന്റെ നായികയായി വരണമെന്ന് ദിലീപേട്ടൻ പറയുമായിരുന്നു. അന്നെനിക്ക് പതിമൂന്ന് വയസേ ഉള്ളു. നായിക ആവുന്നതിനെ കുറിച്ചൊന്നും വലിയ ധാരണ ഇല്ല. താനന്ന് മാറ്റി വെച്ച റോളാണ് പിന്നീട് കാവ്യ മാധവൻ ചെയ്യുന്നത്.
ഞാൻ പത്താം ക്ലാസിൽ പഠിക്കുകയാണ് അന്നേരം. ഒരു വർഷത്തെ ബ്രേക്ക് എടുത്ത് ബാലതാരം എന്ന ഇമേജ് മാറ്റാനായിരുന്നു ശ്രമിച്ചത്. അന്ന് എനിക്ക് മുടിയില്ല. ചക്കപ്പോത്തിനെ പോലെ തടിയും ഉണ്ടായിരുന്നു. ഇങ്ങനെയായാൽ ശരിയാവില്ലെന്ന് അവർ പറഞ്ഞു. ജിമ്മിൽ പോവാൻ പറഞ്ഞത് കൊണ്ട് സ്‌കൂൾ കഴിഞ്ഞ് വന്ന് ജിമ്മിലൊക്കെ പോയി രാത്രി ഒൻപത് മണിക്കാണ് വീട്ടിലെത്തുന്നത്.
Also read
ആ സമയത്തായിരുന്നു അച്ഛന്റെ വേർപാട് ഉണ്ടായത്. പിന്നെ എന്നെ ഷൂട്ടിങ്ങിന് കൊണ്ട് പോവാൻ ആരുമില്ലാതെയായി. അമ്മ ടീച്ചറും സഹോദരൻ പഠിക്കുകയാണ്. ഈ ജനറേഷനിലെ പിള്ളേർക്ക് കിട്ടുന്നത് പോലെയുള്ള പിന്തുണ അന്നില്ലായിരുന്നു. ഞാൻ ചെറിയ കുട്ടി ആയത് കൊണ്ട് ഒറ്റയ്ക്ക് പോകാനും സാധിക്കില്ല. അങ്ങനെ അത് നിന്ന് പോവുകയായിരുന്നു.
വർത്തമാനകാലം, വ്യൂഹം എന്നീ സിനിമകളിലൂടെയായിരുന്നു ആദ്യ അഭിനയം. വ്യൂഹം, വർത്തമാവകാലം എന്നീ ചിത്രങ്ങളിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് സർഗ്ഗം, വർത്തമാനകാലം, ഗോഡ് ഫാദർ, സൗഹൃദം, അദ്വൈതം, കല്യാണ പിറ്റേന്ന്, വാത്സല്യം, എന്റെ ശ്രീക്കുട്ടിയ്ക്ക്, ഘോഷയാത്ര, വാരഫലം തുടങ്ങി ഒരുപിടി നല്ലചിത്രങ്ങളിൽ ബാലതാരമായി എത്തി.