ഒട്ടുമിക്ക എല്ലാ മലയാളി പ്രേക്ഷകർക്കും ഏറെ ഇഷ്ടമുള്ള ഒരു പരിപാടിയാണ് കപ്പ ടിവി യിലെ ഹാപ്പിനസ് പ്രോജക്ട്. സന്തോഷത്തെക്കുറിച്ച് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മലയാളത്തിൽ തന്നെ ഏറ്റവും മികച്ച ഒരു പരിപാടിയാണ് ഹാപ്പിനസ് പ്രോജക്ട്. ഒരുപാട് സെലിബ്രിറ്റികൾ ഇതിൽ മനസ്സ് തുറന്നിട്ടുണ്ട്.
Also read
ഹാപ്പിനസ് പ്രോജക്ട് എന്ന പരിപാടിയിലെ അവതാരകയാണ് ധന്യ വർമ്മ. പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് താരം ടോക്ക് ഷോ നടത്താറുള്ളത്. അതുകൊണ്ടുതന്നെ ഈ പരിപാടിയിലൂടെ ധന്യ വർമ്മയ്ക്ക് ഒരു പിടി ആരാധകരും ഉണ്ട്.
ഈ അടുത്ത് താരം തന്റെ ജീവിത അനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി. ബോംബെയിൽ ഒറ്റയ്ക്ക് ജീവിതം നയിച്ചു കൊണ്ടിരിക്കുമ്പോഴാണ് തനിക്ക് ഒരുപാട് ആത്മവിശ്വാസം ലഭിച്ചതെന്നു താരം പറയുന്നുണ്ട്. താൻ ഒരു ഫെമിനിസ്റ്റ് ആണെന്നും, പെൺകുട്ടികൾ പ്രത്യേകിച്ചും അവരുടെ കറിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും താരം കൂട്ടിച്ചേർത്തു.
”സ്ത്രീ ശാക്തീകരണം ആവശ്യമാണ്. എല്ലാ കാര്യങ്ങളും സ്ത്രീകൾക്ക് ചോയ്സ് അത്യാവശ്യമാണ്. ഒരു സ്ത്രീ ശാരീരികമായും മാനസികമായും തയ്യാറാകുമ്പോൾ മാത്രമേ ഗർഭിണിയാവാൻ പാടുള്ളൂ എന്നും, കുട്ടികളെ വളർത്തൽ ചില്ലറക്കാര്യമല്ല എന്നും മൂന്ന് കുട്ടികളുടെ അമ്മയായ ധന്യ വർമ്മ പങ്കുവെച്ചു.”
കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് സിനിമയായ സാറാസ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. സാറാസ് എന്ന സിനിമയിലെ ഡോക്ടർ സന്ധ്യ ഫിലിപ്പ് എന്ന കഥാപാത്രം ആണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റി.
Also read
ആ സിനിമയിലെ ഇതിവൃത്തം സ്ത്രീകൾ ഗർഭിണി ആകാനുള്ള തീരുമാനം എടുക്കുന്നതിനെ കുറിച്ചായിരുന്നു. സിനിമയിൽ നല്ല രീതിയിൽ വേഷം കൈകാര്യം ചെയ്യാൻ താരത്തിനു സാധിച്ചു. പതിനെട്ടാംപടി എന്ന സിനിമയിലും, സാറാസ് എന്ന സിനിമയിലും ആണ് താരം ആകെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.