ഞാന്‍ കാരണം അനിയന്റെ ജീവിതം തകരുന്നത് സഹിക്കാനാകുമായിരുന്നില്ല; കൃപാസനത്തിലെ പ്രാര്‍ഥന കാരണം അനിയന് ജീവിതം ലഭിച്ചു; സാക്ഷ്യം പറഞ്ഞ് ധന്യ മേരി വര്‍ഗീസ്

261

മലയാളം മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം നാലാം സീസണില്‍ പങ്കെടുത്ത് വീണ്ടും കലാരംഗത്ത് സജീവമായ നടിയാണ് ധന്യ മേരി വര്‍ഗീസ്. തിരുടി എന്ന ചിത്രത്തിലൂടെയാണ് 2006ല്‍ ധന്യ മേരി വര്‍ഗീസ് സിനിമാ അഭനിയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ ആദ്യമായി ധന്യ അഭിനയിച്ചത് നന്മ എന്ന ചിത്രത്തിലാണ് എങ്കിലും തലപ്പാവ് എന്ന ധന്യയുടെ ചിത്രമാണ് ശ്രദ്ധിക്ക പ്പെട്ടത്. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പു തന്നെ മോഡലിംഗിലും നിരവധി പരസ്യ ചിത്രങ്ങളിലും ധന്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

അഭിനേത്രിയും മോഡലും നര്‍ത്തകിയുമായ ധന്യ സീതാകല്യാണം എന്ന സീരിയലില്‍ സീതയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും ആരാധകരെ സമ്പാദിച്ചിരുന്നു. 2012ല്‍ ആണ് ധന്യ മേരി വര്‍ഗീസും നടന്‍ ജോണ്‍ ജാക്കോബും തമ്മിലുള്ള വിവാഹം നടന്നത്.

Advertisements

വിവാഹ ശേഷവും തന്റെ കരിയറില്‍ സജീവമായിരുന്നു ധന്യ. 2010 ഡിസംബര്‍ 10ന് ഒരു പരിപാടിക്കിടെയാണ് ജോണിനെ ആദ്യമായി കണ്ടതെന്നും അന്നൊക്കെ സിനിമക്കുറിച്ചൊക്കെയായിരുന്നു സംസാരിച്ചിരുന്നതെന്നും ധന്യ പറയുന്നു. പിന്നീട് പ്രണയത്തിലായി വിവാഹവും നടന്നു. ജോണിന്റെ വീട്ടുകാരുടെ ബിസിനസ് തകര്‍ന്നതും സാമ്പത്തിക തട്ടിപ്പ് കേസില്‍ അകപ്പെട്ടതുമെല്ലാം ധന്യ ബിഗ് ബോസ് ഷോയില്‍ പങ്കുടെക്കവെ തുറന്നു പറഞ്ഞിരുന്നു.

ALSO READ- റീമേക്കുകള്‍ വിജയിക്കുന്നില്ല എന്ന് പറയാനാകില്ല; മോഹന്‍ലാല്‍ മികച്ച നടന്‍ പക്ഷേ പ്രേക്ഷകര്‍ക്ക് ബന്ധപ്പെടാനാകുന്നത് അജയ് ദേവ്ഗണിലൂടെ, ‘ദൃശ്യം 2’ വിജയത്തോട് സംവിധായകന്‍

അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസില്‍ തന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് തന്റെ സ്വന്തം അനിയന്റെ ജീവിതത്തെ തന്നെ ബാധിച്ചുവെന്നും ധന്യ പറയുന്ന വീഡിയോ വൈറലാവുകയാണ് ഇപ്പോള്‍. അനിയന്റെ ജീവിതം താന്‍ കാരണം തകര്‍ന്നേനെ എന്നും എന്നാല്‍ പ്രാര്‍ഥനയും ദൈവഭക്തിയുമാണ് തന്നെ രക്ഷിച്ചതെന്നും ധന്യ പറയുന്നു.

ബിഗ് ബോസില്‍ പങ്കെടുക്കവെയാണ് തന്റെ അനിയന് പോലും താന്‍ കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ തുറന്നുപറയുകയാണ് ധന്യ. അന്ന് എല്ലാ ബുദ്ധിമുട്ടുകളും ഒഴിവായത് താന്‍ കൃപാസനത്തില്‍ കൃപാസനത്തില്‍ ഉടമ്പടി വച്ച് പ്രാര്‍ത്ഥിച്ചതിനാലാണെന്നും ധന്യ പറയുന്നു.

ALSO READ- വെറുതെ ഇരുക്കുകയല്ലേ എന്നൊന്ന് ചോദിച്ചു; ഒടുവില്‍ അത് അവിഹിതം വരെ എത്തിച്ചു; വീഡിയോയുമായി അശ്വതി

സഹോദരന്റെ കല്യാണം എന്റെ വലിയ സ്വപ്നമായിരുന്നു. സെന്‍ട്രന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിട്ടും, സാമ്പത്തികമായും കുടുംബ പരമായും വേറെ കുഴപ്പങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും, സഹോദരന്റെ കല്യാണം എന്തുകൊണ്ടോ നടക്കുന്നില്ല. പിന്നീടാണ് എന്നെ കല്യാണം കഴിപ്പിച്ച് വിട്ട കുടുംബത്തില്‍ ഉണ്ടായ ഒരു പ്രശ്‌നത്തിന്റെ പേരിലാണ് അവന്റെ കല്യാണം നടക്കാത്തത് എന്ന്. അത് എന്നെ മാനസികമായി തളര്‍ത്തി. അവന്റെ കല്യാണം ഒന്ന് നടന്ന് കാണാനായി പ്രാര്‍ത്ഥിയ്ക്കാത്ത ഇടങ്ങളില്ല. അവസാനമാണ് കൃപാസനത്തില്‍ എത്തിയത്.

കൃപാസനത്തില്‍ കൃത്യമായ സമയം പറഞ്ഞ്, ഉടമ്പടി വച്ച് പ്രാര്‍ഥിച്ചാല്‍ ഫലിക്കുമെന്ന് കേട്ട് അങ്ങനെ ചെയ്തു. 2019 സെപ്റ്റംബറിന് അകം സഹോദരന്റെ കല്യാണം നടക്കണം എന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. ഈ കാലത്തിന് ഇടയില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നേരിട്ടു. അമ്മയ്ക്ക് കാന്‍സര്‍ ബാധിച്ചു. കോവിഡ് ലോക്ക്ഡൗണ്‍ വന്നതോടെ അഭിനയവും മറ്റ് അവസരങ്ങളുമെല്ലാം കുറഞ്ഞുവെന്നും താരം പറയുന്നു.

പക്ഷെ, പ്രാര്‍ത്ഥന മുടക്കിയില്ല. പക്ഷെ, രണ്ട് വര്‍ഷം നടക്കാതിരുന്ന അനിയന്റെ വിവാഹം 2019 സെപ്റ്റംബര്‍ മാസത്തിന് മുന്നെ തന്നെ ശരിയാകുന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായി. സെപ്റ്റംബര്‍ മാസത്തിന് മുന്‍പ് ഒരു ആലോചന വന്നു. അതും വീട്ടില്‍ നിന്ന് അധികം ദൂരത്ത് നിന്ന് അല്ലാതെ തന്നെ. ഞങ്ങള്‍ കുട്ടിയെ പോയി കണ്ടു, സഹോദരന് ഇഷ്ടപ്പെട്ടു. സെപ്റ്റംബറില്‍ തന്നെ കല്യാണം ഉറപ്പിച്ചു. നവംബറില്‍ കല്യാണം നടക്കുകയും ചെയ്തു.

ALSO READ- വീണ്ടും അമ്മയായി ബീന ആന്റണി; മെഡിക്കല്‍ രംഗത്തെ ഞെട്ടിച്ചോ? വയസാംകാലത്താണോ അമ്മയാകുന്നത് എന്നൊന്നും ചോദിക്കേണ്ടെന്ന് ഭര്‍ത്താവ് മനോജ് നായര്‍

ഒരുപാട് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെങ്കിലും അതൊന്നുമല്ല ഞാന്‍ കൃപാസനത്തില്‍ പോയി പ്രാര്‍ത്ഥിച്ചത്. ഞാന്‍ കാരണം എന്റെ സഹോദരന്റെ ജീവിതം തകരരുത് എന്ന് മാത്രമായിരുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ കുറേ എനിക്കുണ്ടായിട്ടും ഞാന്‍ പ്രാര്‍ഥിച്ചത് ഒരേ ഒരു കാര്യമായിരുന്നു. എന്റെ അനിയനൊരു വിവാഹ ജീവിതം എന്നും ധന്യ പറയുന്നു. കൃപാസനത്തിലൂടെ ആത് സാധ്യമായി. എന്റെ ആഗ്രഹം എന്താണോ, അത് ഞാന്‍ പറഞ്ഞ സമയത്ത് തന്നെ സാധിച്ചു കിട്ടി. ഒരു അത്ഭുതമായിട്ടാണ് എനിക്ക് തോന്നിയതെൃന്നും താരം പറയുന്നു.

ഈ അനുഭവ സാക്ഷ്യം ഇത്രയും വൈകിയത് എന്താണ് എന്ന് എല്ലാവരും ചിന്തിയ്ക്കുന്നുണ്ടാവും. പക്ഷെ ഒരു നടി എന്ന നിലയിലുള്ള ചമ്മലായിരുന്നു എനിക്ക്. പറയണം എന്ന് ആഗ്രഹം ഉണ്ടായിട്ടും പിന്നെയാവട്ടെ എന്ന് കരുതി മാറ്റി വയ്ക്കുകയായിരുന്നു. പക്ഷെ ഇന്ന് ഇവിടെ ഇത് പറയാനായി എന്നെ എത്തിച്ചതും ആ ശക്തിയാണെന്നും പ്രാര്‍ഥനയ്ക്ക് വലിയ ശക്തിയുണ്ടെന്നും ധന്യ പറയുന്നു.

Advertisement