‘ഈ സിനിമ കമ്മിറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് പതിമൂന്നര വയസായിരുന്നു പ്രായം’, വൈറലായി തമന്നയുടെ പഴയ വീഡിയോ

400

വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് തമന്ന ഭാട്ടിയ. മില്‍ക്കി ബ്യൂട്ടി എന്നറിയപ്പെടുന്ന നടിക്ക് ആരാധകരും ഏറെയാണ്. തമിഴിലും, തെലുങ്കിലും പുറമേ ബോളിവുഡിലും, മലയാളത്തിലും തന്റേതായ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ താരത്തിന് സാധിച്ചു.

മികച്ച അഭിനേത്രി എന്നതിന് പുറമേ ഡാന്‍സര്‍ കൂടിയാണ് തമന്ന. മുംബൈക്കാരിയായ തമന്ന മോഡലിംഗില്‍ നിന്നുമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം കൈനിറയെ അവസരങ്ങള്‍ താരത്തെ തേടിയെത്തി. തമന്ന അഭിനയിച്ച സിനിമകളില്‍ ഭൂരിഭാഗവും വളരെ നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.

Advertisements


തമന്ന ആദ്യമായി എത്തുന്ന മലയാള സിനിമയാണ് ബാന്ദ്ര. ഇപ്പോള്‍ വെബ് സീരിസുകളിലും സജീവമാണ് തമന്ന. അതേസമയം, തമന്നയുടെ ഒരു പഴയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചാന്ദ് സാ റോഷന്‍ ചെഹ്‌രാ എന്ന ഹിന്ദി ചിത്രത്തിലൂടെ 15-ാം വയസിലാണ് തമന്ന സിനിമാലോകത്ത് എത്തിയത്. 2005 ല്‍ പുറത്തെത്തിയ ചിത്രമായിരുന്നു ഇത്.

ALSO READ-‘മുന്നില്‍ വന്നു നിന്നാല്‍ തന്ത്രിയായാലും മന്ത്രിയായാലും മുഖത്ത് ആട്ടു കിട്ടിയതു പോലെ നിലത്തിരുന്നു പോകും’; സുരേഷ് ഗോപിയെ വിമര്‍ശിച്ച് ശാരദക്കുട്ടി

ഈ സിനിമയുടെ റിലീസിന് മുന്‍പുള്ള തമന്നയുടെ ഒരു വീഡിയോയാണ് തരംഗമാവുന്നത്. പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെന്നാണ് തമന്ന ഈ വീഡിയോയില്‍ പറയുന്നത്.

‘സ്‌കൂളില്‍ പഠിക്കുകയാണ് ഞാന്‍. 2005 ല്‍ ഞാന്‍ പരീക്ഷ എഴുതും. പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം കമ്മിറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് പതിമൂന്നര വയസായിരുന്നു പ്രായം. ഇപ്പോള്‍ പത്താംക്ലാസ് പൂര്‍ത്തിയാവാറായി’- എന്നാണ് വീഡിയോയില്‍ തമന്ന പറയുന്നത്.

ALSO READ-‘ഞാന്‍ ഇസ്രയേലിനെ അനുകൂലിക്കുന്നു; ഈ വിഷയത്തില്‍ നൂറ് ശതമാനവും ഞാന്‍ മോദിജിയെ പിന്തുണയ്ക്കുന്നു’; ഉണ്ണി മുകുന്ദന്‍

ഇന്‍സ്റ്റഗ്രാമിലൂടെ എത്തിയ ഈ വീഡിയോയ്ക്ക് ഇതിനകം ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. അതേവര്‍ഷം തന്നെ തമന്നയുടെ ശ്രീ എന്ന തെലുങ്ക് ചിത്രവും പ്രദര്‍ശനത്തിന് എത്തിയിരുന്നു.

പിന്നീട് 206 ലാണ് കേഡി എന്ന ചിത്രത്തിലൂടെ തമന്ന തമിഴില്‍ എത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അജയ് ദേവ്ഗണ്‍ നായകനായ ഹിമ്മത്‌വാല എന്ന ചിത്രത്തിലൂടെ 2013 ല്‍ പിന്നീട് ഹിന്ദിയിലേക്കും എത്തി.

ഹംഷക്കല്‍സ്, ഖാമോഷി, ബബ്ലി ബൌണ്‍സണ്‍, പ്ലാന്‍ എ പ്ലാന്‍ ബി, ലസ്റ്റ് സ്റ്റോറീസ് 2 തുടങ്ങിയ ചിത്രങ്ങളും പിന്നീട് അഭിനയിച്ചിരുന്നു.

Advertisement