തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് തമന്ന. തമിഴിലും, തെലുങ്കിലും പുറമേ ബോളിവുഡിലും, മലയാളത്തിലും തന്റേതായ അവസരങ്ങൾ സൃഷ്ടിക്കുവാൻ താരത്തിന് സാധിച്ചു. മികച്ച അഭിനേത്രി എന്നതിന് പുറമേ ഡാൻസർ കൂടിയാണ് അമല. മുംബൈക്കാരിയായ തമന്ന മോഡലിംഗിൽ നിന്നുമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. സൂപ്പർസ്റ്റാറുകൾക്കൊപ്പം കൈനിറയെ അവസരങ്ങൾ താരത്തെ തേടിയെത്തി. തമന്ന അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും വളരെ നല്ല രീതിയില്ഡ ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോഴിതാ തമന്നയെകുറിച്ച് തമിഴ് നിർമ്മാതാവ് ധനജ്ഞയൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സിനിമാരംഗത്തെ മറ്റ് നായികമാരിൽ നിന്ന് പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നിന്നു വരുന്ന നായികമാരിൽ നിന്ന് തീർത്തും വ്യത്യസ്തയാണ് താരം എന്നാണ് ജി ധനജ്ഞയൻ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
മുംബൈയിൽ നിന്ന് തെന്നിന്ത്യയിലേക്ക് വരുന്ന മിക്ക നടിമാർക്കും തമിഴ് അറിയില്ല. ചില നായികമാരുടെ കാര്യത്തിൽ വിഷമം തോന്നും. ഒരു ഇരുപതിന് മുകളിൽ സിനിമ തമിഴിൽ ചെയ്താലും വളരെ അഭിമാനത്തോടെ തമിഴ് എനിക്ക് അറിയില്ലെന്ന് അവർ പറഞ്ഞുകളയും. സ്വന്തം ഗ്ലാമർവെച്ച് അവസരങ്ങൾക്ക് വേണ്ടി സിനിമാവ്യവസായത്തെ ഉപയോഗിക്കുകയാണവർ. അതിനപ്പുറം അവർക്ക് ആത്മാർത്ഥയില്ല. അതേസമയം തമന്നക്ക് തമിഴും, തെലുങ്കും അറിയാം.
തമന്ന ബോംബയിൽ ജനിച്ച് വളർന്ന സിന്ധി പെൺകുട്ടിയാണ്. അഭിനയത്തിനായി അവർ ഭാഷ പഠിച്ചെടുത്തു. വളരെ മനോഹരമായി തന്നെ അവരത് സംസാരിക്കുകയും ചെയ്യും. ഭാഷ മനസ്സിലായാൽ നന്നായി അഭിനയിക്കാൻ കഴിയും എന്നാണ് അവർ പറയുന്നത്. തെന്നിന്ത്യൻ സിനിമകളിൽ കൂടുതലും ശ്രദ്ധ നേടുന്നത് ഉത്തരേന്ത്യൻ നടികളാണെന്നാണ് പൊതുവേയുള്ള വിമർശനം.
മലയാളികളായ താരങ്ങൾ കൂടുതലും ശ്രദ്ധിക്കപ്പെടുന്നതും, മാർക്കറ്റ് വാല്യൂ ഉയർത്തുന്നതും തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചതിന് ശേഷം ആണെന്ന് പറയാം. പൊതുവേ തെന്നിന്ത്യയിലെ സൂപ്പർ നായികമാരുടെ ലിസ്റ്റ് എടുത്താൽ കൂടുതലും പ്രതിഫലം വാങ്ങുന്നതും,മുൻപന്തിയിൽ നില്ക്കുന്നതും മലയാളികളായ താരങ്ങളാണ്