ഇന്ത്യയിലേ ഏറ്റവും ശ്രദ്ദേയരായ താര ദമ്പതികളാര് എന്ന് ചോദിച്ചാല്‍ ഉത്തരം ഇന്ത്യന്‍ ക്യാപ്ടന്‍ കോഹ്ലിയും ബോളിവുഡ് താര സുന്ദരി അനുഷ്‌കയും എന്ന് തന്നെയായിരിക്കും. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം അത്രമേല്‍ തരംഗമായതാണ്.
എന്നാല്‍ കോഹ്ലിയോട് ചേര്‍ത്ത് അനുഷ്‌കയുടെ പേര് ചര്‍ച്ചയാകുന്നതിന് മുന്‍പ് തന്നെ സാമൂഹ്യ മാധ്യമങ്ങളും ഗോസിപ്പ് കോളങ്ങളും ആഘോഷമാക്കിയ പേരാണ് തമന്നയുടേത്.
ഇരുവരും ചേര്‍ന്ന് ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇതിനു പിന്നാലെ തമന്നയും കോഹ്ലിയും പ്രണയത്തിലാണ് എന്നതരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. തമന്നയും കോഹ്ലിയും ഇക്കാര്യത്തില്‍ പരസ്യമായ വെളിപ്പെടുത്തലുകള്‍ ഒന്നും അന്ന് നടത്തിയിരുന്നുമില്ല.
അങ്ങനെയിരിക്കുമ്പോഴാണ് അനുഷ്‌കയും കോഹ്ലിയും പ്രണയത്തിലാണ് എന്ന വാര്‍ത്ത വരുന്നത്. ഇത് പ്രകടമാകുന്ന ചില ചിത്രങ്ങള്‍ കൂടി ലഭിച്ചതോടെ തമന്നയില്‍ നിന്നും അനുഷ്‌കയിലേക്ക് ചര്‍ച്ചകള്‍ നീങ്ങി.
വര്‍ഷങ്ങള്‍ക്കിപ്പുറം ഇക്കാര്യത്തില്‍ തുറന്നു പറച്ചില്‍ നടത്തിയിരിക്കുകയാണ് താര സുന്ദരി തമന്ന. 2012ലെ ആ പരസ്യ ചിത്രത്തിന് ശേഷമാണ് അത്തരം പ്രചരങ്ങള്‍ ഉണ്ടാകുന്നത്.
എന്നാല്‍ ഞ്ഞങ്ങല്‍ തമ്മില്‍ അത്തരത്തിലുള്ള ഒരു ബന്ധവും ഉണ്ടായിരുന്നില്ല തമന്ന തുറന്നു പറഞ്ഞു. ഷൂട്ടിംഗിനിടെ ഞങ്ങള്‍ തമ്മില്‍ അടുത്ത് സംസാരിച്ചിട്ട് പോലുമില്ലെന്നും ഒരു അഭിമുഖത്തില്‍ തമന്ന പറഞ്ഞു.
നാലേ നാല് വാക്ക് മാത്രമായിരിക്കും അന്ന് തമ്മില്‍ മിണ്ടിയിട്ടുണ്ടാവുക. ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം പിന്നീട് കോഹ്ലിയെ കണ്ടിട്ടുമില്ലെന്ന് തമന്ന പറയുന്നു. താന്‍ കൂടെ ജോലി ചെയ്തിട്ടുള്ള അഭിനയതാക്കളേക്കാള്‍ മികച്ച സഹതാരമാണ് കോഹ്ലി എന്ന് പറയാനും താരം മടിച്ചില്ല.