വിനയൻ സംവിധാനം ചെയ്ത് ഡ്രാക്കുള എന്ന സിനിമയിലൂടെ നായകനായെത്തിയ താരമാണ് സുധീർ സുകുമാരൻ. സിഐഡി മൂസ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് സുധീർ എത്തിയത്. സിനിമയിലെത്തിയതിനുശേഷം ഇടക്ക് പല വിവാദങ്ങളിലും താരം അകപ്പെട്ടിരുന്നു. അടുത്തിടെ കാൻസർ ബാധിതനായ താരം ജീവിതത്തിലേക്ക് തിരികെയെത്തിയിരിയ്ക്കുകയാണ് ഇപ്പോൾ.
ദുരന്ത കാലത്ത് തന്നെ സഹായിച്ച പ്രമുഖ നടനെ കുറിച്ചുള്ള സുധീറിന്റെ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. വാക്കുകൾ ഇങ്ങനെ,അമ്മ സംഘടനയിൽ നിന്ന് ഇൻഷുറൻസ് അടക്കമുള്ള ഹെൽപ് ലഭിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് എടുത്തു പറയേണ്ട കാര്യം മറ്റൊന്നാണ്. ആശുപത്രിയിൽ കിടക്കുമ്പോൾ ഒരുപാട് പേർ വന്ന് കാണുന്നുണ്ട്. എനിക്ക് എന്തു സഹായവും ചെയ്തു കൊടുക്കണം, എന്തു കാര്യത്തിനും കൂടെയുണ്ടാകണം, സാമ്പത്തികമൊന്നും അവനോട് ചോദിക്കരുത്, എന്തു ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കണം എന്നു ആശുപത്രി അധികൃതരോട് പറഞ്ഞ ഒരു നടനുണ്ട്; പേര് സുരേഷ് ഗോപി. കഴിഞ്ഞ ദിവസം ഫ്‌ലവേഴ്‌സ് ചാനലിലെ താരദമ്പതികളുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയിലൂടെയാണ് സുരേഷ് ഗോപിയുടെ സഹായത്തെക്കുറിച്ച് സുധീർ പറഞ്ഞത്.
സുരേഷ് ഗോപിയുടെ സഹായത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞത് അറിഞ്ഞ് താരം സുധീറിനെ നേരിട്ട് വിളിച്ചിരുന്നു. ഒരു സഹപ്രവർത്തകനോടുള്ള കടമമാത്രമാണ് ചെയ്തതെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകളെന്നും സുധീർ പറയുന്നുണ്ട്.
‘സുരേഷ് ചേട്ടനെ ബാബു ചേട്ടനും വേറെ ആരൊക്കെയോ വിളിച്ച് പറഞ്ഞിരുന്നു എന്റെ കാര്യം. ഈ അടുത്ത് ഒരു ഇന്റർവ്യുവിൽ ഞാൻ ഇക്കാര്യം പറഞ്ഞത് കണ്ട് സുരേഷ് ചേട്ടൻ എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു, ഡാ ഞാൻ അത് നിനക്ക് വേണ്ടി പറഞ്ഞത് അല്ല, എന്റെയൊരു സഹപ്രവർത്തകൻ സുഖമില്ലാതെ കിടക്കുമ്പോൾ ഞാൻ അങ്ങനെ ചെയ്തത് എന്റെ കടമായാണ്’. ‘ഞാൻ എല്ലാവർക്കും ചെയ്യുന്ന കൂട്ടത്തിൽ നിനക്കും ചെയ്തതാണ്. അല്ലാതെ നിനക്ക് വേണ്ടി ഫേവർ ചെയ്തത് അല്ല’.
മുൻപും ക്യാൻസർ എന്ന രോഗത്തിൽ നിന്നും തന്റെ മനോധൈര്യം കൊണ്ട് ജീവിതത്തിലേക്ക് തിരികെ എത്തിയ കഥ സുധീർ വെളിപ്പെടുത്തിയിട്ടുണ്ട്. അസുഖബാധിതനാണെന്ന് അറിഞ്ഞ് ഇനി മുമ്പോട്ടുള്ള കാര്യങ്ങൾ എങ്ങനെയെന്ന് ആലോചിച്ചപ്പോഴാണ് ദൈവദൂതനെപ്പോലെ സുരേഷേട്ടന്റെ സഹായം ലഭിക്കുന്നതെന്നാണ് സുധീർ പറഞ്ഞത്.’ആരോഗ്യത്തിൽ കൃത്യമായ രീതി പിന്തുടർന്ന തനിക്ക് പെട്ടൊന്നൊരു ദിവസമാണ് ക്യാൻസർ എന്ന് അറിയുന്നത്. അതും കോളൻ ക്യാൻസർ. ആഹാര കഴിക്കുന്നതിലും വ്യായാമം ചെയ്യുന്ന കാര്യത്തിലും കൃത്യമായ ഒരു രീതി പിന്തുടരുന്ന ആളായിരുന്നു ഞാൻ. ആ എനിക്ക് കോളൻ ക്യാൻസർ ആണെന്ന് കേട്ടപ്പോൾ ആദ്യം ഒരു ഞെട്ടലായിരുന്നു’, സുധീർ പറഞ്ഞു.
അസുഖം സ്ഥിരീകരിക്കുന്നതിന് കുറച്ച് നാൾ മുമ്പ് ചെറിയ രീതിയിൽ ബ്ലീഡിംഗ് ഒക്കെ വരുമായിരുന്നു. പക്ഷെ ആ സമയം അതൊന്നും വലിയ കാര്യമാക്കിയിരുന്നുല്ല. പിന്നീട് ഒരിക്കൽ മുന്നാർ പോയപ്പോൾ അവിടെവെച്ച് ബ്ലീഡിംഗ് ഉണ്ടായി. അങ്ങനെയാണ് ആശുപത്രിയിലേക്ക് പോകുന്നത്. ആശുപത്രിയിൽ എത്തി പരിശോധനകൾ എല്ലാം ചെയ്തപ്പോൾ ക്യാൻസർ ആണെന്ന് പറഞ്ഞു. ഡോക്ടർമാർക്ക് ആദ്യം ഇക്കാര്യം എന്നോട് പറയാൻ ബുദ്ധിമുട്ടായിരുന്നു. ഞാൻ ആ സമയം അങ്ങോട്ടാണ് ചോദിച്ചത് ക്യാൻസർ ആണോ എന്ന്. പരിശോധിച്ചപ്പോഴേക്കും അസുഖത്തിന്റെ മൂന്നാം സ്റ്റേജിലെത്തിയിരുന്നു. ആദ്യം മനസ്സ് ശൂന്യമായിരുന്നു. കാരണം, ആരുമില്ല ഇനി മുന്നോട്ടുള്ള യാത്ര എങ്ങനെ എന്ന കാര്യം ചിന്തിച്ചപ്പോൾ’
‘ആശുപത്രിയിൽ അഡ്മിറ്റായി മുന്നോട്ടുള്ള കാര്യത്തെക്കുറിച്ച് ആലോചിച്ച് ഇരുന്നപ്പോൾ ഒരു ലേഡി വന്നു പറഞ്ഞു. സുരേഷ് ഗോപി വിളിച്ചിരുന്നു. സുധീറിന് ആവശ്യമായ എല്ലാ ചികിത്സകളും വേണ്ട രീതിയിൽ ചെയ്യണം. എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കണം, ഒരു കുറവും വരുത്തരുതെന്ന്, എന്ത് സഹായം വേണമെങ്കിലും വിളിക്കണം എന്നും പറഞ്ഞു. നടൻ സുരേഷ് ഗോപി തന്നെയാണോ എന്ന് ഞാൻ വീണ്ടും ചോദിച്ചിരുന്നു. സുരേഷ് ചേട്ടൻ വിളിച്ച് പറഞ്ഞു എന്നറിഞ്ഞപ്പോൾ അത്ഭുതമായിരുന്നു എനിക്ക്’, സുധീർ വ്യക്തമാക്കി.
താരസംഘടനയുടെ മെീറ്റിങിൽ വെച്ച് സുരേഷ് ഗോപിയെ കണ്ടപ്പോൾ നന്ദി പറയാൻ ശ്രമിച്ചെന്നും എന്നാൽ താരം ഗൗനിക്കാതെ പോവുകയാണ് ഉണ്ടായതെന്നും സുധീർ പറഞ്ഞിരുന്നു. ഇതിനോടും സുരേഷ് ഗോപി പ്രതികരിക്കുന്നുണ്ട്.
‘അമ്മ’യുടെ മീറ്റീങ്ങിൽ വെച്ച് കണ്ടപ്പോൾ മിണ്ടാതെ പോയത്, അവിടെ വന്നപ്പോൾ എല്ലാവരും കൂടി സെൽഫി എടുക്കാൻ കൂടി, കുറേ വർഷത്തിന് ശേഷം ‘അമ്മ’യിലേക്ക് വരുവല്ലേ, ആ സമയം എനിക്കും എന്തുചെയ്യണം എന്നറിയാതെ ആയിപ്പോയി. പിന്നെ നിന്നെ കണ്ടപ്പോൾ നീ ഓക്കെ ആണെന്ന് തോന്നി. വീണ്ടും നിന്നോട് വന്ന് അസുഖ വിവരത്തെ പറ്റി ചോദിക്കുന്നത് ശരിയല്ലോല്ലോ അതാണ് ഞാൻ അങ്ങ് പോയതെന്ന് സുരേഷ് ചേട്ടൻ പറഞ്ഞു’, സുധീർ വ്യക്തമാക്കി.