ജീവിതത്തിൽ തളർന്ന് പോയി എന്ന് തോന്നി; ആ സമയത്ത് സുരേഷ് ഗോപി എന്ന ആ വലിയ മനുഷ്യൻ എനിക്ക് വേണ്ടി ചെയ്തത് ഒരിക്കലും മറക്കാൻ കഴിയില്ല; മനസ് തുറന്ന് മുക്ത

843

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടേയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണി മുക്ത ജോർജ്. ഏതാണ്ട് 22 വർഷത്തിന് ഉള്ളിൽ നിരവധി മലയാളം, തമിഴ്, കന്നട, തെലുങ്ക് സിനിമകളിലും സീരിയലുകളിലും എല്ലാം മുക്ത അഭിനയിച്ചിട്ടുണ്ട്. ലാൽ ജോസിന്റെ അച്ഛൻ ഉറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ ആണ് മുക്ത അഭിനയ രംഗത്തേക്ക് എത്തിയത്. തന്റെ ആറാമത്തെ വയസിൽ അഭിനയം തുടങ്ങിയ താരമാണ് മുക്ത. തുടക്കം സീരിയലുകളിൽ ആയിരുന്നു, ശേഷം അവിടെ നിന്നും സിനിമയിൽ എത്തിച്ചേർന്നു.
.
അതേ സമയം ഇന്ന് മലയാളി സ്നേഹിക്കുന്ന മുക്തയിലേക്ക് എത്തിപ്പെടാൻ താരത്തിന് താണ്ടേണ്ടി വന്നത് കല്ലും മുള്ളും നിറഞ്ഞ വഴികളായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കോതമംഗലം സ്വദേശിനിയായ മുക്ത എൽസ ജോർജിന് ലാൽ ജോസ് ചിത്രം അച്ഛനുറങ്ങാത്ത വീട്ടിൽ അവസരം ലഭിക്കുന്നത്.

Advertisements

ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ഇപ്പോൾ കുടുംബ ജീവിതവും വിവാഹ ജീവിതവും ഒരുപോലെ ആസ്വദിക്കുകയാണ്. താരത്തിന്റെ ഏക മകൾ കിയാര അമ്മയുടെ വഴിയെ അഭിനയത്തിലേക്ക് ചുവടുവെച്ചിട്ടുണ്ട്. പദ്മകുമാർ സംവിധാനം ചെയ്ത പത്താം വളവ് എന്ന സിനിമയിലൂടെയാണ് കിയാര എന്ന കൺമണി ബാലതാരമായി തുടക്കം കുറിച്ചിരിക്കുന്നത്.

Also Read
അന്ന് ശോഭനയും ഞാനും തമാശ പറഞ്ഞ് ചിരിച്ചത് പുള്ളിക്ക് അത്ര ഇഷ്ടമായില്ല, പുള്ളി ദേഷ്യപ്പെട്ട് ഇറങ്ങിപോയി, അപ്പോൾ എനിക്ക് തോന്നിയത് ഇങ്ങനെ: മമ്മൂട്ടിക്ക് ഒപ്പമുള്ള അനുഭവം പറഞ്ഞ് റഹ്‌മാൻ

അച്ഛനുറങ്ങാത്ത വീട് എന്ന ആദ്യ സിനിമയിലൂടെ എത്തിയ മുക്ത തരംഗമുണ്ടാക്കിയത് തമിഴിലാണ്. വിശാലിന്റെ നായികയായ താമരഭരണി എന്ന ചിത്രവും ഗാനങ്ങളും മുക്തയ്ക്ക് വലിയരീതിയിൽ പ്രശസ്തി നേടിക്കൊടുത്തു.

തന്റെ സ്വന്തം അച്ഛന്റെ ഭാഗത്തുനിന്നും അല്ലാതെയും ജീവിതത്തിൽ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യുകയായിരുന്നു ഈ സമയത്ത് മുക്ത. പത്താം ക്ലാസ്സിൽവെച്ച് അമ്മയെയും കൂട്ടി വീടുവിട്ടിറങ്ങേണ്ട അനുഭവവുണ്ടായി മുക്തയ്ക്ക്.

അതേസമയം, ജീവിതത്തിൽ തളർന്ന് പോയി എന്ന് തോന്നിയ സമയത്ത് ഒരു ചേട്ടനെ പോലെ എന്റെ ഒപ്പം നിന്ന് തനിക്ക് കരുത്ത് തന്നത് ആരാണെന്ന് വെളിപ്പെടുത്തുകയാണ് മുക്ത. അത് വേറെ ആരുമല്ല, സാക്ഷാൽ സുരേഷ് ഗോപിയാണ്. ‘അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചു. പല കാര്യങ്ങളിലും എനിക്ക് അദ്ദേഹം ആത്മധൈര്യം തന്ന് ഒപ്പം നിന്നു.’- മുക്ത പറയുന്നു.

Also Read
അത് അറിയാതെ ആണ് ഞാൻ ആലിസിനെ വിവാഹം കഴിച്ചത്, തന്നെ പറ്റിച്ച് കെട്ടുക ആയിരുന്നു, സജിൻ പറയുന്നത് കേട്ടോ

ഒടുവിൽ എല്ലാ പ്രശ്‌നങ്ങളോടും പൊരുതിയ താരം പിന്നീട് കൊച്ചിയിൽ സ്വന്തമായി ഒരു വീട് വെച്ചു. സഹോദരിയെ പഠിപ്പിച്ചു. ശേഷം ആ സഹോദരിയെ വളരെ നല്ല രീതിയിൽ വിവാഹം കഴിച്ചയപ്പിച്ചു. സ്വന്തം വിവാഹവും നടത്തി. സഹോദരിയുടെ കുഞ്ഞിന്റെ കാര്യങ്ങളും നോക്കി. എല്ലാം മറ്റാരുടേയും ഔദാര്യം പറ്റാതെ സ്വന്തം കാലിൽ നിന്നാണ് മുക്ത ചെയ്തത്.

വീടുവിട്ടിറങ്ങാനുള്ള ആ തീരുമാനം അമ്മയുടെ ജീവിതത്തിൽ ഉണ്ടാക്കിയ ആഘാതത്തെ കുറിച്ച് കുറ്റബോധമുണ്ടെന്ന് താരം ഇടയ്ക്ക് വെളിപ്പെടുത്തിയിരുന്നു. എങ്കിലും ജീവിതം വഴിമാറിയതിന്റെ അഭിമാനം തനിക്കുണ്ട് എന്നും മുക്ത പറയുന്നു.

ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെയാണ് മുക്ത വിവാഹം ചെയ്തിരിക്കുന്നത്. സന്തുഷ്ട കുടുംബജീവിതം നയിക്കുന്ന മുക്ത ഇടയ്ക്കിടെ അഭിമുഖങ്ങളിൽ മകളോടൊപ്പം പ്രത്യക്ഷപ്പെടാറുണ്ട്.

Advertisement