ആമിര്‍ ഖാനെ പോലെയാണ് വിജയ്, ആരാധകര്‍ക്കല്ല ജനങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ജോലി ചെയ്യുന്നത്’; പ്രമുഖ നടന്റെ വാക്കുകള്‍ വൈറല്‍

49

ദളപതി വിജയ് യുടെ പുതിയ ചിത്രം സര്‍ക്കാരിലെ രാഷ്ട്രീയ സൂചനയുള്ള രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. എന്നാല്‍ ഈ പ്രശ്നങ്ങളൊന്നും ചിത്രത്തെ അത്ര കാര്യമായി ബാധിച്ചിട്ടില്ല. നാലു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് 150 കോടി നേടിക്കഴിഞ്ഞു.

Advertisements

വിജയുടെ തന്നെ ‘തെരി’യെ പിന്നിലാക്കിയാണ് ചിത്രത്തിന്റെ കുതിപ്പ്. എന്തുകൊണ്ടാണ് വിജയ് ചിത്രങ്ങള്‍ രാഷ്ട്രീയം സംസാരിക്കുന്നതെന്ന് പൊതുവേ പ്രേക്ഷകരില്‍ ഉയരുന്ന ഒരു സംശയമാണ്. അതിന് തന്റേതായ കാഴ്ചപ്പാടുമായി രംഗത്ത് വന്നിരിക്കുകയാണ് വിജയ്‌യുടെ അടുത്ത സൂഹൃത്തും നടനും സംവിധായകനുമായ ശ്രീനാഥ്.

ബോളിവുഡില്‍ ആമിര്‍ ഖാന്‍ ചെയ്യുന്നതിനു സമമായാണ് വിജയ് തമിഴിലും ചെയ്യുന്നതെന്നാണ് ശ്രീനാഥ് പറയുന്നത്. ‘ജനങ്ങളോടുള്ള വിജയിന്റെ കാഴ്ചപ്പാട് മാറിയിരിക്കുന്നു. ആരാധകര്‍ക്ക് വേണ്ടി സിനിമ ചെയ്യുന്നതിലുപരി ജനങ്ങള്‍ക്ക് വേണ്ടിയാണ് വിജയ് ജോലി ചെയ്യുന്നത്.

സാമൂഹ്യപ്രതിബന്ധതയും പക്വതയും ഉള്ളത് കൊണ്ടാണ് സര്‍ക്കാര്‍ പോലുള്ള ചിത്രങ്ങള്‍ വിജയ് ചെയ്യുന്നത്. സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ എടുത്ത് വിജയിന് വേണമെങ്കില്‍ ഒരുപാട് പണം ഉണ്ടാക്കം. പക്ഷേ അദ്ദേഹത്തിന് അത് താത്പര്യമില്ല. ഉത്തരവാദിത്തങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു നില്‍ക്കുകയില്ല. ഇത് അദ്ദേഹത്തിന്റെ രക്തത്തിലുള്ളതാണ്’ ശ്രീനാഥ് പറഞ്ഞു.

വിജയ് ചിത്രം സര്‍ക്കാരിലെ രാഷ്ട്രീയ സൂചനയുള്ള രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങളാണ് അണ്ണാ ഡിഎംകെ ഉയര്‍ത്തിയത്. ‘ഒരു വിരല്‍ പുരട്ചി’ എന്ന ഗാനത്തില്‍ തമിഴ്നാടിലെ ജനങ്ങള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഉപകരണങ്ങള്‍ കത്തിക്കുന്ന രംഗമായിരുന്നു ഭരണകക്ഷിയുടെ പ്രതിഷേധങ്ങള്‍ക്ക് കൂടുതല്‍ കാരണമാക്കിയത്. പിന്നീട് വിവാദമായ രംഗങ്ങള്‍ നീക്കിയതോടെയാണ് പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയത്.

Advertisement