തെന്നിന്ത്യന്‍ സിനിമയുടെ വസൂല്‍കിംഗ് (കളക്ഷന്‍ രാജാവ്) എന്നറിയപ്പെടുന്ന ദളപതി വിജയ് ഇപ്പോള്‍ കരിയറിന്റെ ഉന്നതിയിലാണ്. വിജയ് സിനിമകള്‍ക്ക് 100 കോടി മിനിമം ഗ്യാരന്റി ഉറപ്പായിരിക്കുകയാണ്.
അവസാനം പുറത്തിറങ്ങിയ മുരുകദോസ് സംവിധാനം ചെയ്ത സര്‍ക്കാര്‍ ഈ വര്‍ഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയമായാണ് മാറുന്നത്.
ആറ്റ്‌ലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു. ജനുവരിയിലാണ് ദളപതി 64 എന്ന പേരിലറിയപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ഇതിനുശേഷമുള്ള വിജയ് ചിത്രത്തെക്കുറിച്ചുള്ള സൂചന ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
മാസ്റ്റര്‍ സംവിധായകന്‍ മണിരത്‌നത്തിനൊപ്പം വിജയ് ആദ്യമായി ഒന്നിക്കാന്‍ ഒരുങ്ങുന്നു എന്നാണ് സൂചനകള്‍ ലഭിക്കുന്നത്. അരവിന്ദ് സ്വാമി ചിമ്പു വിജയ് സേതുപതി തുടങ്ങിയ നാല് താരങ്ങളെ അണിനിരത്തി മണിരത്‌നം സംവിധാനം ചെയ്ത ചെക്ക ചെവന്ത വാനം മികച്ച വിജയം നേടിയിരുന്നു.
ഇതിനുശേഷമുള്ള ചിത്രത്തിലേക്കാണ് മണിരത്‌നം വിജയിയെപരിഗണിക്കുന്നത്. ഈ പ്രോജക്റ്റ് യാഥാര്‍ത്ഥ്യമാവുകയാണ് എങ്കില്‍ ക്ലാസും മാസ്സും ഒത്തുചേര്‍ന്ന ഒരു ഉഗ്രന്‍ ഐറ്റം ആയിരിക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.