മിന്നൽ മുരളിയ്ക്ക് ശേഷം ചില സിനിമകളിൽ നിന്നും വിളി വന്നിരുന്നു, തത്കാലം കുറച്ച് നാളത്തേക്ക് സീരിയൽ വേണ്ടെന്ന തീരുമാനത്തിലാണ് : ഷെല്ലി

54

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഷെല്ലി കിഷോർ. കുങ്കുമപ്പൂവ് സീരിയലിലെ ശാലിനി എന്ന കഥാപാത്രമാണ് ഷെല്ലിയ്ക്ക് ജനപ്രീതി നേടി കൊടുത്തത്. ഒരു കാലത്ത് വീട്ടമ്മമാരെ ഒത്തിരി കരയിപ്പിച്ച ദുഃഖപുത്രി കഥാപാത്രമായിരുന്നു ശാലിനി. പിന്നീടും ഷെല്ലി അവതരിപ്പിച്ച സീരിയലുകളിലെല്ലാം സമാനമായ റോളുകളാണ് നടിയ്ക്ക് ലഭിച്ചത്. ഏറ്റവുമൊടുവിൽ ടൊവിനോ തോമസിന്റെ സൂപ്പർഹിറോ ചിത്രമായ മിന്നൽ മുരളിയിൽ ആണ് ഷെല്ലി അഭിനയിച്ചത്.

നഷ്ടപ്രണയവും വിരഹവും ബാധ്യതകളുമൊക്കെയുള്ള ഒരു ദുഃഖപുത്രി തന്നെയാണ് സിനിമയിലും ഷെല്ലിയ്ക്ക് ലഭിച്ചത്. എന്നാൽ ഈ കഥാപാത്രത്തിന് വലിയ സ്വീകാര്യത കിട്ടി. ഇതോടെ സിനിമയിൽ നിന്നും സീരിയലുകളിൽ നിന്നെല്ലാം അവസരങ്ങൾ തേടി എത്തി. തത്കാലത്തേക്ക് താൻ സീരിയലിൽ അഭിനയിക്കാൻ ഉണ്ടാവില്ലെന്നാണ് ഷെല്ലി പറയുന്നത്. അതിനുള്ള കാരണവും സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ നടി പറയുന്നുണ്ട്. നടിയുടെ വാക്കുകൾ ഇങ്ങനെയാണ്…

Advertisements

ALSO READ

സ്റ്റാർമാജിക്കിൽ അടിമാലിയെ കടത്തി വെട്ടി ഉല്ലാസ് ; ഉല്ലാസ് പന്തളത്തിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ ബിനു അടിമാലി അല്പം വിയർക്കുമെന്ന് ആരാധകർ

ദുഃഖപുത്രിമാർ അല്ലാത്ത എന്റെ കഥാപാത്രങ്ങളൊന്നും പ്രേക്ഷകരിൽ എത്തിയിട്ടില്ലെന്നാണ് ഷെല്ലി പറയുന്നത്. എവിടെയെങ്കിലും ദുഃഖവും കുറച്ച് കരച്ചിലും ഉണ്ടാകും. ദുഃഖപുത്രിമാരായ നായികമാരെയാണ് എല്ലാ വീടുകളിലും ആറ് മണി മുതൽ പത്ത് മണി വരെ ആളുകൾ കണ്ടുകൊണ്ടിരിക്കുന്നത്. സീരിയലിന്റെ കഥാഘടന മാറിയാൽ മാത്രമേ ദുഃഖപുത്രിമാർക്ക് മോചനം ലഭിക്കുകയുള്ളു. ആണുങ്ങൾ എല്ലാം വില്ലന്മാരും സ്ത്രീകൾ എല്ലാം കരഞ്ഞ് കൊണ്ടിരിക്കുന്നവരുമല്ല, തിരിച്ചും സംഭവിക്കുന്നുണ്ട്.

മിന്നൽ മുരളിയുടെ ഷൂട്ടിങ്ങിന് കേരള-കർണാടക അതിർത്തിയിൽ പോയപ്പോൾ കുങ്കുമപ്പൂവിലെ ശാലിനി എന്നും സ്ത്രീപദത്തിലെ ബാല എന്നും ആളുകൾ വിളിച്ചു. ജീവിതയാത്രയിൽ സന്തോഷവും ദുഃഖവും വരാറുണ്ട്. എല്ലാം നേരിട്ട് മുന്നോട്ട് പോവുകയാണ് രീതി. തമാശകൾ പറയുകയും നന്നായി ആസ്വദിക്കുകയും ചെയ്യുന്ന എന്നെ അടുപ്പമുള്ളവർക്ക് അറിയാം. ആ വലയത്തിൽ എത്തിയാൽ അതുവരെയുള്ള ചട്ടക്കൂട് മാറ്റി വേറൊരു വ്യക്തിയായി മാറും. ഒരു ലൊക്കേഷനിൽ പോയാൽ മൂഡ് ഓഫ് ആണെന്ന് എന്നെ പറ്റി പറയുന്നത് കേൾക്കാം. കുറച്ച് സമയം എടുക്കും മിംഗിൾ ആവാൻ. അല്ലാതെ ഉൾ വലിയുന്ന സ്വഭാവം തനിക്കില്ലെന്നാണ് ഷെല്ലി പറയുന്നത്.

ALSO READ

ശ്രീനി എന്നെ നോക്കിയപ്പോൾ എനിക്ക് വയറ്റിൽ ഒരു ഇക്കിളി തോന്നി… ചുറ്റിലും പൂമ്പാറ്റ പറക്കുന്നത് പോലെയും : ശ്രീനിഷിനോട് പ്രണയം തോന്നിയ ആ നിമിഷത്തെ കുറിച്ച് പേളി മാണി

മിന്നൽ മുരളിയ്ക്ക് ശേഷം ചില സിനിമകളിൽ നിന്നും വിളി വന്നിരുന്നു. തത്കാലം കുറച്ച് നാളത്തേക്ക് സീരിയൽ വേണ്ടെന്ന തീരുമാനത്തിലാണ്. അതുകൊണ്ട് ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. സിനിമ പോലയല്ലല്ലോ സീരിയൽ. രാവിലെ ആറ് മുതൽ രാത്രി വരെ ചിത്രീകരണം ഉണ്ടാകും. സീരിയൽ ചെയ്താൽ ജോലിയും ഒപ്പം കൊണ്ട് പോകാൻ സാധിച്ചേക്കില്ല. എന്നും ഷെല്ലി’ സൂചിപ്പിച്ചു.

ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായിരുന്നു കുങ്കുമപൂവ്. അതിലെ നായിക കഥാപാത്രമാണ് ഷെല്ലി ചെയ്തിരുന്നത്. സ്ത്രീപദം, എന്റെ മാതാവ് തുടങ്ങി നിരവധി സീരിയലുകളിൽ നടി അഭിനയിച്ചിരുന്നു. ഇതിനൊപ്പം സിനിമകളിലും ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Advertisement