അക്കാര്യത്തില്‍ ജന്‍മസിദ്ധമായി കഴിവുള്ളയാളാണ് വിജയ്: ‘ദളപതി’യെ വാനോളം പ്രശംസിച്ച് ‘തല’ അജിത്

27

തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളാണ് അജിത്തും വിജയ്‍യും. ചിലപ്പോഴൊക്കെ ഇവരുടെ ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാറുണ്ട്.

Advertisements

എന്നാല്‍ ഉറ്റസൌഹൃദം പുലര്‍ത്തുന്നവരാണ് അജിത്തും വിജയ്‍യും. വിജയ്‍യുടെ നൃത്തത്തെ അജിത് പ്രശംസിച്ചതാണ് ആരാധകര്‍‌ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

നടൻ രമേഷ് തിലകാണ് വിജയ്‍യെ കുറിച്ച് അജിത് പറഞ്ഞ കാര്യം പങ്കുവച്ചത്. വിശ്വാസം സിനിമയുടെ ഷൂട്ടിംഗിനിടയില്‍ കാരവാനില്‍ ഇരുവരും വിശ്രമിക്കുകയായിരുന്നു.

ടിവിയില്‍ അപ്പോള്‍ തെരി എന്ന ചിത്രത്തിലെ വിജയ്‍യുടെ നൃത്തം കാണാനിടയായി. നൃത്തം ചെയ്യാൻ ജന്‍മസിദ്ധമായി കഴിവുള്ളയാളാണ് വിജയ് എന്നാണ് അജിത് അപ്പോള്‍ പറഞ്ഞത്.

വിജയ്‍യുടെ നൃത്തത്തിലുള്ള വൈഭവത്തെ വാതോരോതെ പ്രശംസിക്കാനും അജിത് തയ്യാറായി എന്നാണ് രമേഷ് തിലക് പറയുന്നത്.

Advertisement