റെക്കോഡ് നീളത്തില്‍ പോസ്റ്റര്‍; വിശ്വാസത്തിന് ഇടിവെട്ട് വരവേല്‍പ്പുമായി തല അജിത്ത് ഫാന്‍സ്

22

തല അജിത്തിന്റെ പുതിയ ചിത്രമായ വിശ്വാസം പ്രദര്‍ശനത്തിനൊരുങ്ങവേ റെക്കോഡ് നീളത്തില്‍ പോസ്റ്ററൊരുക്കി ആരാധകര്‍.

108 മീറ്റര്‍ നീളമുള്ള വിശ്വാസം പോസ്റ്റര്‍ ആണ് അജിത് ഫാന്‍സ് ഉണ്ടാക്കിയിരിക്കുന്നത്. തൃച്ചിയിലുള്ള തല ഫാന്‍സ് ആണ് ഈ വമ്പന്‍ പോസ്റ്റര്‍ വിശ്വാസത്തെ വരവേല്‍ക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്നത്.

Advertisements

പൊങ്കല്‍ റിലീസായി ഈ മാസം 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. വീരം, വേഗം, വേതാളം എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകന്‍ ശിവ അജിത്തുമായി ചേര്‍ന്ന് ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം.

മൂന്ന് ചിത്രങ്ങളെയും പോലെ തന്നെ നാലാം ചിത്രവും ബോക്സോഫീസില്‍ തരംഗമാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ അജിത്തിന്റെ മൂന്നാമത്തെ പൊങ്കല്‍ റിലീസ് ചിത്രമാണ് വിശ്വാസം. തൂക്കു ദുരൈ എന്നാണ് അജിത് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

നയന്‍താരയാണ് ചിത്രത്തില്‍ അജിത്തിന് നായിക. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. ഇതിനു മുന്‍പ് ‘ബില്ല’, ‘ആരംഭം’, ‘അയേഗന്‍’ എന്നീ സിനിമകളില്‍ അജിത്തും നയന്‍താരയും ഒന്നിച്ചിട്ടുണ്ട്.

മലയാളി ബാല താരമായ അനിഘ അജിത്തിന്റെ മകളായി ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

യോഗി ബാബു, വിവേക്, ജഗപതി ബാബു, രവി വാന, അനിഖ, തമ്പി രാമയ്യ, റോബോ ശങ്കര്‍, കോവൈ സരള എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സത്യജ്യോതി ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement